സിനിമയിൽ അഭിനയിക്കാനുള്ള എന്റെ യോഗ്യതയെന്താണ് ? അഞ്ചാം ക്ലാസ്സുമുതൽ നാടകം കളിച്ചു നടന്ന ഞാൻ ഏറ്റുവാങ്ങിയ ഇപ്പോഴും വാങ്ങികൊണ്ടിരിക്കുന്ന കടുത്ത വിമർശനങ്ങളാണ് എന്റെ യോഗ്യത ; വിമർശനം മനുഷ്യനെ മനുഷ്യനാക്കുന്നു; നിർണ്ണായകമായ കുറിപ്പ് പങ്കു വച്ച് നടൻ ഹരീഷ് പേരടി

സിനിമയിൽ അഭിനയിക്കാനുള്ള എന്റെ യോഗ്യതയെന്താണ് ?..അഞ്ചാം ക്ലാസ്സുമുതൽ നാടകം കളിച്ചു നടന്ന ഞാൻ ഏറ്റുവാങ്ങിയ,ഇപ്പോഴും വാങ്ങികൊണ്ടിരിക്കുന്ന കടുത്ത വിമർശനങ്ങളാണ് എന്റെ യോഗ്യത .നിർണ്ണായകമായ കുറിപ്പ് പങ്കു വച്ച് നടൻ ഹരീഷ് പേരടി. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ;
സിനിമയിൽ അഭിനയിക്കാനുള്ള എന്റെ യോഗ്യതയെന്താണ് ?..അഞ്ചാം ക്ലാസ്സുമുതൽ നാടകം കളിച്ചു നടന്ന ഞാൻ ഏറ്റുവാങ്ങിയ,ഇപ്പോഴും വാങ്ങികൊണ്ടിരിക്കുന്ന കടുത്ത വിമർശനങ്ങളാണ് എന്റെ യോഗ്യത . വിമർശനങ്ങളാണ് കലയുടെ ഇന്ധനം. കലയുടെ രാഷ്ട്രിയം. എന്റെ എല്ലാ കഥാപാത്രങ്ങളെയും വിമർശിക്കാനുള്ള അധികാരം.
ഇല്ലാത്ത പൈസ ഉണ്ടാക്കി തിയ്യറ്ററിൽ ടിക്കറ്റെടുത്ത്, അല്ലെങ്കിൽ OTT യിൽ പണമടച്ച് എന്റെ സിനിമയും, സംഘാടകർ നിങ്ങളിൽ നിന്ന് പിരിച്ചെടുത്ത് ഞങ്ങൾ നാടകക്കാർക്ക് തരുന്ന പൈസയിൽ നാടകവും കണ്ട നിങ്ങൾക്കു മാത്രമുള്ളതാണെന്ന് ഞാൻ ആയിരം വട്ടം ഉറപ്പിക്കുന്നു... വിമർശിക്കുക... ഒരു യോഗ്യതയുമില്ലാതെ വിമർശിക്കുക... വിമർശനമില്ലാതെ ജീവിക്കാൻ പറ്റില്ലാ... വിമർശനം.. വിമർശനം.. വിമർശനം ജയിക്കട്ടെ..ഏത് അധികാര കേന്ദ്രങ്ങളെയും വിമർശിക്കുക... വിമർശനം മനുഷ്യനെ മനുഷ്യനാക്കുന്നു.
https://www.facebook.com/Malayalivartha























