Widgets Magazine
15
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മദ്യമില്ല, പുകവലിയില്ല; ലഹരി ചോര മാത്രം! കൊല്ലത്തെ വിറപ്പിച്ച ആ 'സൈക്കോ' ഗുണ്ടയുടെ അന്ത്യം! നിലവിളിച്ചിട്ടും വിട്ടില്ല; അലുവ അതുൽ വധത്തിന്റെ ഞെട്ടിക്കുന്ന ചുരുളഴിയുന്നു...


മനഃസാക്ഷിയെ നടുക്കുന്ന ക്രൂരമായ ഒരു കൊലപാതകം..ഇരട്ടസഹോദരിയെ യുവാവ് അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തി.. കത്തി ഉപയോഗിച്ച് ഏകദേശം 84 തവണയാണ് കുത്തി പരിക്കേൽപ്പിച്ചത്..


പുതിയ വീട്, വിദേശയാത്ര; ഈ വാരത്തിലെ ഭാഗ്യരാശികൾ ഇവയാണ്!


ചരിത്രപ്രസിദ്ധമായ കവടിയാര്‍ കൊട്ടാരത്തില്‍ കയറിയ കള്ളന്മാർ..കറുത്ത മുത്തും സ്വർണ്ണ മുത്തും ഇടകലർന്ന പാദസ്വരം, എട്ടു ലക്ഷം രൂപ വില വരുന്ന പച്ച കല്ല് പതിച്ച ആഭരണം..മോഷണം പോയ വസ്തുക്കൾ..


ശബരിമലയിൽ മീനമാസ പൂജകൾക്കായി നട തുറന്നു...

കോർ പ്പറേഷൻ കത്ത് വിവാദം ക്രൈംബ്രാഞ്ചും പാർട്ടിയും അന്വേഷിക്കാൻ ധാരണ

07 NOVEMBER 2022 04:26 PM IST
മലയാളി വാര്‍ത്ത

More Stories...

മദ്യമില്ല, പുകവലിയില്ല; ലഹരി ചോര മാത്രം! കൊല്ലത്തെ വിറപ്പിച്ച ആ 'സൈക്കോ' ഗുണ്ടയുടെ അന്ത്യം! നിലവിളിച്ചിട്ടും വിട്ടില്ല; അലുവ അതുൽ വധത്തിന്റെ ഞെട്ടിക്കുന്ന ചുരുളഴിയുന്നു...

നാളെ മുതൽ മാറിമറിഞ്ഞ് പ്രതിഭാസം കൊടും മഴ...! നീലിമലയിൽ പ്രളയം...! ഉച്ച കഴിഞ്ഞാൽ മഴയോട് മഴ

സംസ്ഥാനത്ത് അൾട്രാവയലറ്റ് വികിരണ തോത് ക്രമാതീതമായി ഉയരുന്നു... അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

വീട്ടിലിരുത്താൻ നോക്കിയതാ... ചെക്കൻ പറന്നു നടക്കുന്നു രാഹുൽ ദേ ഇറങ്ങി ..! ഷഹനാസിന്റെ പ്രേമങ്ങൾ പൊളിക്കുന്നു

സങ്കടക്കാഴ്ചയായി... വാഹനാപകടത്തെത്തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരണത്തിന് കീഴടങ്ങി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ കത്ത് വിവാദം ക്രൈംബ്രാഞ്ചും അന്വേഷിക്കും. താത്കാലിക നിയമനത്തിന് പാര്‍ട്ടി പട്ടിക ചോദിച്ചതിലാണ് അന്വേഷണം. മേയര്‍ ആര്യാ രാജേന്ദ്രന്‍ മുഖ്യമന്ത്രിക്ക് നല്കിയ പരാതിയിലാണ് നടപടി. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡിജിപി ആണ് ഉത്തരവിട്ടത്.  ക്രൈംബ്രാഞ്ച് എസ്പി എസ് മധുസൂദനന്റെ മേല്‍നോട്ടത്തിലാകും അന്വേഷണം. കത്ത് വന്നതും പോയതും ക്രൈംബ്രാഞ്ച് അന്വേഷിച്ച് ജനത്തിനെ ബോധ്യപ്പെടുത്താം എന്നാല്‍ പാര്‍ട്ടിക്കാര്‍ക്ക് അത് ബോധ്യം വരാത്തതു കൊണ്ട് . പാര്‍ട്ടി പ്രത്യേക അന്വേഷണം നടത്തും. രണ്ടും പിണറായിയ്ക്ക മേയര്‍ കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിലാണ്. എന്നാല്‍ മേയര്‍ക്ക് തന്റെ ലറ്റര്‍ പാഡ് എങ്ങനെ പുറത്തു പോയെന്ന സംശയം പാര്‍ട്ടി തന്നെ കണ്ടെത്തി കൊടുക്കുമെന്നാണ് അറിയുന്നത്. കോര്‍പ്പറേഷന്‍ കത്ത് വിവാദത്തില്‍ ഏറെ ദയനീയമായ കാഴ്ച സിപിഎം അന്തിചര്‍ച്ചക്കാര്‍ക്കാണ്. ചാനലുകളിലും ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകളിലുമിരുന്ന് തൊഴിലില്ലായ്മയ്‌ക്കെതിരെയും താല്കാലിക നിയമനത്തിനെതിരെയും വാ തോരാതെ സംസാരിക്കുന് സഖാക്കളെ മുന്നു ദിവസമായി കാണാനില്ല.

 

 

മലയാളം ചാനലുകളിലെ വൈകുന്നേരത്തെ ചര്‍ച്ചകള്‍ക്ക് സിപിഎം പ്രതിനിധികള്‍ പങ്കെടുക്കുന്നില്ല. ചാനലുകാര്‍ നിര്‍ബന്ധിച്ച് ക്ഷണിച്ചാലും ആരും പങ്കെടുക്കുന്നില്ലെന്നാണ് വാര്‍ത്താ അവതാരകര്‍ പറയുന്നത്. ഡെല്‍ഹിയില്‍ വെയര്‍ ഈസ് മൈ ജോബ് എന്ന് ചോദിച്ച് സമരം ചെയ്തവരേയും കാണാനില്ല. യുവതലമുറയിലെ നിരവധി പേരാണ് സിപിഎം നെ പ്രതിനിധീകരിച്ച് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത്. എ.എ.റഹിം എംപി, ജെയ്ക് തോമസ്, എം.ഷിജുഖാന്‍ അങ്ങനെ യുവാക്കളുടെ നീണ്ട നിരതന്നെയാണ് ചര്‍ച്ചകളില്‍ പങ്കെടുത്തു കൊണ്ടിരിക്കുന്നത്. ആര്യാ രാജേന്ദ്രന്റെ കത്തിടപാടുകള്‍ പുറത്തായതോടെ ഇടതു സഹയാത്രികരായ ചില കൂലി ചര്‍ച്ചക്കാര്‍ മാത്രമാണ് ചാനലുകളില്‍ നിറയുന്നത്. അവരില്‍ പലരും പിണറായി ഭക്തര്‍ എന്നതൊഴിച്ചാല്‍ സിപിഎം സംഘാടകരോ പാര്‍ട്ടി അംഗങ്ങള്‍ പോലുമല്ല. ചര്‍ച്ചക്കാരെല്ലാം കൂട്ടത്തോടെ വീരപ്പന്‍ സംഘത്തില്‍ ചേര്‍ന്നതാണെന്നാണ് കോണ്‍ഗ്രസ് പ്രതിനിധികള്‍ കളിയാക്കുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് കോര്‍പ്പറേഷന്‍ ഭരണത്തില്‍ വലിയ പങ്കാളിത്തമില്ലെങ്കിലും സിപിഎം നെ നേരിട്ട് നില്ക്കുന്ന ശക്തി കോണ്‍ഗ്രസ് തന്നെയാണ്. ബിജെപി ആര്യാ രാജേന്ദ്രനെ വ്യക്തിപരമായി ആക്രമിക്കുന്ന തരത്തിലേയ്ക്ക് ചര്‍ച്ച തിരിച്ചു വിടാനുള്ള തയ്യാറെടുപ്പിലാണ്. മേയര്‍ അഴിമതിക്കാരിയാണെന്ന് വരുത്തി തീര്‍ത്ത് മൊത്തം ഭരണത്തെയും അഴിമതി ആരോപണത്തിന്റെ നിഴലില്‍ കൊണ്ടുവരാനാണ് ബിജെപി ശ്രമ. എന്നാല്‍ കോണ്‍ഗ്രസാകട്ടെ സിപിഎം നെ കടന്നാക്രമിക്കാനുള്ള ഒരു വടിയായിട്ടാണ് ഗവര്‍ണറുടെ കത്തിനെ കാണുന്നത്.

 

 

 

 

ത്ത് വിവാദം പാര്‍ട്ടിയും അന്വേഷിക്കാന്‍ തീരുമാനമെടുത്തിരുന്നു. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ഇക്കാര്യത്തില്‍ മാദ്ധ്യമങ്ങളോട് വിശദീകരിക്കുന്നതായിരിക്കും. സംഭവം ജില്ലാ കമ്മിറ്റി ചര്‍ച്ച ചെയ്തുവെന്നാണ് വിവരം. കരാര്‍ നിയമനത്തില് പാര്‍ട്ടി മുന്‍ഗണന ലിസ്റ്റ് ആവശ്യപ്പെട്ട് ആനാവൂര്‍ നാഗപ്പന് അറിയിപ്പ് കൊടുക്കാനാണ് കത്തെഴുതിയതെന്ന വിചിത്ര വാദവും സിപിഎം ഉന്നയിക്കുന്നുണ്ട്.

മേയറുടെ ഔദ്യോഗിക ലെറ്റര്‍ പാഡില്‍ അച്ചടിച്ച കത്താണ് പുറത്തുവന്നത്. ആരോഗ്യ മേഖലയിലെ ഒഴുവുള്ള തസ്തികകളുടെ എണ്ണമടക്കം മേയര്‍ കത്തില്‍ കുറിച്ചിരുന്നു. കോര്‍പ്പറേഷന് കീഴിലെ  പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലേക്ക് 295 ഒഴിവുണ്ടെന്നും  ഉദ്യോഗാര്‍ത്ഥികളുടെ മുന്‍ഗണന പട്ടിക നല്‍കണമെന്നും അറിയിച്ചു കൊണ്ടാണ് പാര്‍ട്ടി ജില്ലാ സെക്രട്ടറിക്ക് കത്തയച്ചത്. കത്ത് ജില്ല സെക്രട്ടറി പാര്‍ട്ടിയുടെ വാട്‌സാപ്പ് ഗ്രേൂ്പ്പുകളിലേയ്ക്ക് അയച്ചിരുന്നു.  എന്നാല്‍ പാര്‍ട്ടിക്ക് അത്തരമൊരു കത്ത് കി്ട്ടിയിട്ടില്ലെന്ന് ആനാവൂര് നാഗപ്പനും കത്ത് അയച്ചിട്ടില്ലെന്ന് മേയറും പറഞ്ഞു കഴിഞ്ഞു. രണ്ട് പേരുടെയും വാക്കുകളില്‍ വ്യക്തതയില്ലാതെ വന്നതോടെ കേരളം മുഴുവന്‍ പ്രതിഷേധം ഉണ്ടായി. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മാത്രമായി താല്കാലിക ജോലികള്‍ നല്കുന്നത് വാസ്തമാണെന്ന് തെളിയിക്കുന്ന രേഖകളാണ് പല സ്ഥാപനങ്ങളില്‍ നിന്നും പുറത്തു വരുന്നത്. ഒന്നര ദിവസം കഴിഞ്ഞിട്ടാണ് മേയര്‍ ആര്യ രാജേന്ദ്രന്‍ കത്തിന്റെ ഉറവിടം അന്വേഷിക്കണമന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്കിയത്.

 

 

 

 

കോര്‍പ്പറേഷന്‍ പരിധിയില്‍ വരുന്ന മ്യൂസിയം പോലീസ ്‌സ്‌റ്റേഷനില്‍ പരാതി നല്കാമെന്നിരിക്കെ മുഖ്യന്ത്രിക്ക് പരാതി നല്കിയതും ഏറെ വിമര്‍ശനത്തിനിടയാക്കി. മേയര്‍ ആര്യാ രാജേന്ദ്രന്റെ പേരില്‍ മറ്റാരെങ്കിലും അത്തരമൊരു കത്ത് തയ്യാറാക്കി അയച്ചതായി സിപിഎം അണികള്‍ പോലും വിശ്വസിക്കുന്നില്ല. കഴിഞ്ഞ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പുകളില്‍ തോറ്റവര്‍ക്കും , പാര്‍ട്ടിയെ ആശ്രയിച്ച് ജീവിക്കുന്നവര്‍ക്കും പിന്നെ നേതാക്കളുടെ ബന്ധുക്കള്‍ക്ക്ും താല്കാലിക ജോലികള്‍ നല്കാന്‍ ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ മേയറോട് നിര്‍ദ്ദേശിച്ചിരുന്നതായി അറിയുന്നു. നിലവില്‍ താല്കാലിക്കാര്‍ അധികമായതിനാലാണ് അധിക തസ്തികകള്‍ ഉണ്ടാക്കി പാര്‍ട്ടിക്കാരെ നിയമിക്കാന്‍ തീരുമാനിച്ചത്. ആയതിന്റെ വിശദവിവരങ്ങളാണ് കത്തിലൂടെ സെക്രട്ടറിയെ അറിയിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്തായാലും ആര്യാരാജേന്ദ്രന്റെ കളികളൊന്നും നടക്കില്ലെന്നാണ് ഒരു വിഭാഗം പാര്‍ട്ടിക്കാര്‍ പറയുന്നത്.

 

 

 

 

മേയറുടെ ജോലിക്കാരെ തേടികൊണ്ടുള്ള കത്ത് വിവാദമായതിന് പിന്നാലെ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡി.ആര്‍.അനിലിന്റെ കത്തും വിവാദമായത് പാര്‍ട്ടിക്ക് ഇരട്ടി തലവേദനയായി. മേയറുടെ കത്തിന്റെ വിവാദം മേയറുടെ വിശദീകരണത്തോടെ ഇല്ലാതുകുമായിരുന്നു. എന്നാല്‍ അപ്പോഴേയ്ക്കും ഡി.ആര്‍.അനിലും ഇതേ ജില്ല സെക്രട്ടറിയ്ക്ക് പാര്‍ട്ടിയില്‍ നിന്നും ജോലിയ്ക്ക് ആളെ ആവശ്യപ്പെട്ടു കൊണ്ടുള്ള കത്തും പുറത്തു വന്നു.
തിരുവനന്തപുരം  എസ്.എ.ടി ആശുപത്രിയിലെവിശ്രമ കേന്ദ്രത്തിലേക്ക് താല്‍കാലിക നിയമനത്തിനായി കുടുംബശ്രീ പ്രവര്‍ത്തകരെ ആവശ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി സിപിഎം  ജില്ലാ സെക്രട്ടറിക്ക് കത്ത് എഴുതിയത് താനാണെന്ന് സമ്മതിച്ച് നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡി.ആര്‍ അനില്‍ . അതേസമയം, അത്തരമൊരു കത്ത് നല്‍കുന്നത് ശരിയല്ലെന്ന് തോന്നിയതായും അതിനാല്‍ ജില്ലാ സെക്രട്ടറിക്ക് ആ കത്ത് നല്‍കിയിട്ടില്ലെന്നും അനില്‍ പറഞ്ഞു. നിയമപരമായി എല്ലാ മാനദണ്ഡങ്ങളും പാലിച്ചായിരിക്കും ആശുപത്രിയിലേക്ക് നിയമനം നടത്തുകയെന്നും ഡി.ആര്‍ അനില്‍ പറയുന്നു.

 

 

 

 

 

 

കുടുംബശ്രീ വഴി പെട്ടെന്ന് ആളെ കിട്ടാനാണ് കത്ത് തയ്യാറാക്കിയത്. പക്ഷെ, ശരിയല്ലെന്ന് തോന്നിയതിനാല്‍ കത്ത് കൈമാറിയില്ല. എന്നിട്ടും കത്ത് എങ്ങനെയാണ് പുറത്തുപോയതെന്ന് അറിയില്ല. ഇതിന് പിന്നില്‍ ആരോ പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ മേയര്‍ ആര്യാ രാജേന്ദ്രന്റെ പേരില്‍ പ്രചരിക്കുന്ന കത്ത് മനഃപൂര്‍വ്വം ആരോ പുറത്തുനിന്ന് തയ്യാറാക്കിയതാണെന്നും വ്യക്തമായി അന്വേഷിച്ചാല്‍ ഉറവിടം കണ്ടെത്താനാകുമെന്നും ഡി.ആര്‍ അനില്‍ പറയുന്നു. അതേസമയം തിരുവനന്തപുരം നഗരസഭയില്‍ മേയര്‍ക്കെതിരെ ഇന്നും പ്രതിഷേധം ഉയര്‍ന്നു. കോര്‍പ്പറേഷന്‍ വളപ്പിനുള്ളില്‍ ബിജെപി, കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രതിഷേധം നടത്തിയ്ത.്. ഭരണ-പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പരസ്പരം ഏറ്റുമുട്ടലുമുണ്ടായിരുന്നു. ഭരണ പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ നടന്ന കൂട്ടയടിയില്‍ പോലീസ് ബലംപ്രയോഗിച്ചാണ് അംഗങ്ങളെ അറസ്റ്റ ചെയ്ത് നീക്കിയത്.. മേയറുടെ പേരില്‍ പുറത്തുവന്ന വിവാദ കത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷ പ്രതിഷേധം. ആര്യാ രാജേന്ദ്രന്‍ സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയതെന്നും രാജിവെക്കണമെന്നുമാണ് ആവശ്യം ഉയര്‍ത്തിയാണ് എല്ലാവരും പ്രക്ഷോഭ രംഗത്തുള്ളത്. മേയര്‍  ആര്യരാജേന്ദ്രനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി കൗണ്‍സിലര്‍മാര്‍ ഗവര്‍ണറെ കണ്ട് നിവേദനം ന്കാന്‍ തീരുമാനിച്ചിട്ടുണ്ട്. നഗരസഭയിലെ നിയമനങ്ങളില്‍ അന്വേഷണം നടത്തണമെന്നും ബിജെപിയുടെ മുപ്പത്തഞ്ച് കൗണ്‍സിലര്‍മാരും ആവശ്യപ്പെടുന്ന നിവേദനമാണ് ഗവര്‍ണര്‍ക്ക് നല്കുന്നത്.

 

 

 

 

പൊതുജനങ്ങളോട് സിപിഎം നേതാക്കള്‍ കത്തിന്റെ നിജസ്ഥിതി വെളിപ്പെടുത്താത്തത് ഏറെ വിവാദങ്ങള്‍ക്കിടയാക്കുന്നുണ്ട്. ചാനല്‍ ചര്‍ച്ചകളില്‍ നിന്ന് നേതാക്കള്‍ ഒളിച്ചോടിയതും കത്തിനെ കുറിച്ച് പാര്‍ട്ടി വിശദീകരണം തൃപ്തികരമല്ലെന്നുള്ള നിലപാടെന്ന് വിശ്വസിക്കുന്നവരാണ് അധികവും. സഖാക്കളെ ജോലിക്ക് വേണമെന്ന് ആവശ്യപ്പെട്ട് പുറത്തായ കത്തില്‍ പറയുന്ന 295 ഒഴിവുകള്‍ നിലവിലുണ്ടൊയെന്നതാണ് പുതിയ പ്രശ്‌നം. പാര്‍ട്ടിക്കാരെ സംരക്ഷിക്കാന്‍ വേണ്ടിയുണ്ടാക്കിയതാണ് ഇത്രയും ഒഴിവുകളെന്ന് പറയുന്നുമുണ്ട്. എന്തായാലും എംപ്ലോയ്‌മെന്‌റ് എക്‌സ്‌ചേഞ്ച് വഴി താല്കാലിക നിയമനം നടത്താനുള്ള തീരുമാനം സ്വാഗതാര്‍ഹമാണ്. എന്നാല്‍ അവിടെയും പാര്‍ട്ടി ലിസ്റ്റും വെയിറ്റേജുമായിരിക്കും മാനദണ്ഡം എന്നാണ് ഭയക്കുന്നത്. എന്നാല്‍ മേയര്‍ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനില്‍ നല്കിയിട്ടുള്ള പരാതികളിലും തീരുമാനമുണ്ടാകേണ്ടതുണ്ട്. മേയര്‍ സ്വജനപക്ഷപാതം കാട്ടിയതിലൂടെ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നാണ് വിലയിരുത്തപ്പെടുന്നത്. പൊതുജനത്തിന് മുന്നില്‍ കത്ത് ആരോപണ വിധേയനായ ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പോലും പതര്‍ച്ചയോടെയാണ് സംസാരിച്ചത്. ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ സിപിഎം പ്രവര്‍ത്തകരല്ലാതെ മറ്റാര്‍ക്കും ജോലി നല്കിട്ടില്ലെന്നാണ് പറയപ്പെടുന്നത്. ഒരു വീട്ടിലെ മൂന്നും നാലും പേര്‍ക്ക് ആസുപത്രികളില്‍ താല്കാലിക ജോലികള്‍ കൊടുത്തിട്ടുണ്ട്. ജില്ല പഞ്ചായത്ത്, ബ്ലോ്ക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികളിലെ നിയമനങ്ങളിലൊന്നും റാങ്കോ, മെരിറ്റോ പരിഗണിക്കപ്പെട്ടിട്ടില്ല. വര്‍ഷങ്ങളായി നടത്തി കൊണ്ടിരുന്ന ഒരു തട്ടിപ്പ് പുറത്തായതോടെ വിവാദമായെന്നോയുള്ളൂ. ജില്ലയിലെ താല്കാലിക ജീവനക്കാരുടെ ലിസ്‌റ്റെടുത്താല്‍ അറിയാം . സര്‍ക്കാര്‍ ചിലവില്‍ പാര്‍ട്ടിയേയും പാര്‍ട്ടിക്കാരേയും വളര്‍ത്തുന്ന സിപിഎം നയം.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്യമില്ല, പുകവലിയില്ല; ലഹരി ചോര മാത്രം! കൊല്ലത്തെ വിറപ്പിച്ച ആ 'സൈക്കോ' ഗുണ്ടയുടെ അന്ത്യം! നിലവിളിച്ചിട്ടും വിട്ടില്ല; അലുവ അതുൽ വധത്തിന്റെ ഞെട്ടിക്കുന്ന ചുരുളഴിയുന്നു...  (2 hours ago)

രക്തത്തിൽ കുളിച്ച് മകൾ  (2 hours ago)

നാളെ മുതൽ മാറിമറിഞ്ഞ് പ്രതിഭാസം കൊടും മഴ...! നീലിമലയിൽ പ്രളയം...! ഉച്ച കഴിഞ്ഞാൽ മഴയോട് മഴ  (2 hours ago)

സംസ്ഥാനത്ത് അൾട്രാവയലറ്റ് വികിരണ തോത് ക്രമാതീതമായി ഉയരുന്നു... അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി  (2 hours ago)

വീട്ടിലിരുത്താൻ നോക്കിയതാ... ചെക്കൻ പറന്നു നടക്കുന്നു രാഹുൽ ദേ ഇറങ്ങി ..! ഷഹനാസിന്റെ പ്രേമങ്ങൾ പൊളിക്കുന്നു  (3 hours ago)

ശിവാലിക് ദേ ഹോർമുസ് കടന്ന് വരുന്നു..! ഇറാൻ തൊട്ടില്ല..! ജയശങ്കറിന്റെ ഡീൽ..!ഹോർമൂസിൽ പട്ടാളത്തെ ഇറക്കി ട്രംപ്..  (3 hours ago)

വാഹനാപകടത്തെത്തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരണത്തിന് കീഴടങ്ങി  (3 hours ago)

കാർ ഓട്ടോറിക്ഷയിലിടിച്ചു കയറിയതിനെത്തുടർന്നുണ്ടായ അപകടത്തിൽ ബസ് കാത്തുനിന്ന സ്ത്രീക്ക് ദാരുണാന്ത്യം  (3 hours ago)

അലുവ കച്ചവടക്കാരൻ തന്ത പെറ്റതള്ളമാരുടെ മുന്നിലിട്ട് കൂടത്തിന് അടിച്ച് തീർക്കും..! ആന്റീസ്‌ ലൗവർ..ചാകേണ്ടവനെന്ന്  (3 hours ago)

കാഞ്ഞങ്ങാട് ബൈക്ക് അപകടത്തിൽ രണ്ട് മരണം  (3 hours ago)

പഴയ സുഹൃത്തുക്കളുടെ സമാഗമം! ചിങ്ങം രാശിക്കാർക്ക് ഇന്ന് സന്തോഷവാർത്തകൾ!  (3 hours ago)

തൊഴിൽ വിജയവും സ്ഥാനക്കയറ്റവും; മകരം രാശിക്കാർക്ക് സുവർണ്ണകാലം.  (3 hours ago)

സ്നേഹത്തിന്റെയും, സാഹോദര്യത്തിന്റെയും പ്രവാസി കൂട്ടായ്മയായി നവയുഗം അൽഹസ്സ ഷുഖൈക്ക് ഇഫ്താർ സംഗമം  (3 hours ago)

ആന്റീസ്‌ ലൗവർ അലുവ അന്ന് ആ അമ്മയുടെ കണ്ണുനീരിനെ നോക്കി പരിഹസിച്ചു,ഇന്ന് 'അമ്മ പൊട്ടിച്ചിരിക്കുന്നു..!ചാകേണ്ടവനെന്ന്  (3 hours ago)

വെള്ളാപ്പള്ളി നടേശനെ ചവിട്ടി പുറത്താക്കി...! പിണറായി അനുഗ്രഹിച്ച് വിട്ടു പിന്നാലെ കസേര തെറിച്ചു...!  (4 hours ago)

Malayali Vartha Recommends