'ഒരു കാര്യം കൂടെ ഉറപ്പിച്ചു പറയുന്നു. സുധാകരൻ അറിയാതെ അബ്ദുള്ളക്കുട്ടി ബി.ജെ.പിയിൽ ചേരില്ല. സുധാകരൻ ബി.ജെ.പിയിലേക്കെറിഞ്ഞ കൊളുത്താണോ അബ്ദുള്ളക്കുട്ടിയെന്ന് വരും നാളുകളിലറിയാം...' ആര്‍ എസ് എസ് ശാഖകള്‍ക്ക് സംരക്ഷണം കൊടുത്തിട്ടുണ്ടെന്ന കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്റെ പ്രസ്താവന! വിവാദം കനക്കുന്നു

ആര്‍ എസ് എസ് ശാഖകള്‍ക്ക് സംരക്ഷണം കൊടുത്തിട്ടുണ്ടെന്ന കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍റെ പ്രസ്താവനയെച്ചൊല്ലിയുള്ള വിവാദം സംസ്ഥാനത്ത് കനക്കുകയാണ്. കെ.സുധാകരൻ എങ്ങനെയെങ്കിലും കോൺഗ്രസിൽ നിന്നും പുറത്താക്കിക്കിട്ടാനുള്ള ശ്രമത്തിലാണ് ഉള്ളത്. എന്നാലേ മനസ്സമാധാനത്തോടെ ബി.ജെ.പിയിൽ ചേരാനൊക്കൂയെന്ന് എൽ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂര്‍ പരിഹസിക്കുകയുണ്ടായി.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
കെ.സുധാകരൻ എങ്ങനെയെങ്കിലും കോൺഗ്രസിൽ നിന്നും പുറത്താക്കിക്കിട്ടാനുള്ള ശ്രമത്തിലാണ്. എന്നാലേ മനസ്സമാധാനത്തോടെ ബി.ജെ.പിയിൽ ചേരാനൊക്കൂ. നേരത്തെ മുല്ലപ്പള്ളിയെ കെ.പി.സി സി പ്രസിഡണ്ടാക്കിയപ്പോൾ ഡൽഹിയിൽ വെച്ച് പത്രക്കാർ ബിജെപിയിൽ ചേരുമോ എന്ന് ചോദിച്ചപ്പോൾ ചോദ്യം കേൾക്കാത്തതായി അഭിനയിച്ച് ഉത്തരം പറയാതെ തിരിഞ്ഞു നടന്ന സുധാകരനെ നാം കണ്ടതാണ്. ഒരു കാര്യം കൂടെ ഉറപ്പിച്ചു പറയുന്നു. സുധാകരൻ അറിയാതെ അബ്ദുള്ളക്കുട്ടി ബി.ജെ.പിയിൽ ചേരില്ല. സുധാകരൻ ബി.ജെ.പിയിലേക്കെറിഞ്ഞ കൊളുത്താണോ അബ്ദുള്ളക്കുട്ടിയെന്ന് വരും നാളുകളിലറിയാം.
അതേസമയം, ആർഎസ് എസ് കാര്യാലയം സംരക്ഷിച്ചു എന്ന കെ സുധാകരന്റെ പ്രസ്താവന ചർച്ച ചെയ്യാൻ ലീഗ് യോഗം ചേരുന്നതാണ്. പ്രസ്താവനയിൽ പാർട്ടിക്ക് അതൃപ്തിയുള്ളതായി സാദിഖലി തങ്ങളും പികെ കുഞ്ഞാലിക്കുട്ടിയും സൂചന നൽകിയിരിക്കുകയാണ്. കൂടാതെ തലശ്ശേരി കലാപത്തിൽ സുധാകരൻ ആർഎസ്എസിനൊപ്പം നിന്നതിന്റെ തെളിവാണ് പ്രസ്താവനയെന്ന് എംവി ഗോവിന്ദൻ പ്രതികരിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha

























