Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....


ഭക്ഷണത്തിലും ആരോഗ്യത്തിലും ശ്രദ്ധിക്കുക! വൃശ്ചികം, കുംഭം, തുലാം രാശിക്കാർക്ക് ജാഗ്രത!


സങ്കടക്കാഴ്ചയായി... പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....


നിയമസഭാ തെരഞ്ഞെടുപ്പ്.... കേരളത്തിൽ 2.72 കോടി വോട്ടർമാർ.... നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ 1685 പത്രികകൾ സ്വീകരിച്ചു, പിൻവലിക്കാനുള്ള സമയം വ്യാഴാഴ്ച അവസാനിക്കും


ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നതിൽ റെയിൽവേപരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു..72 മണിക്കൂർ മുൻപ് ക്യാൻസൽ ചെയ്യുന്നവർക്ക് പരമാവധി റീഫണ്ട്..

ഭർത്താവിനെയും കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച് ഒളിച്ചോടി: ഹോട്ടൽ ജീവനക്കാരനായ കാമുകനുമായി വിവാഹം: ഏഴ് വർഷങ്ങൾക്ക് ശേഷം കടുംകൈ... വെളുത്തപൊടി നൽകി, പിന്നാലെ ഛർദ്ദിലും അവശതയും:- ചികിത്സയിലായിരുന്ന ജയപ്രകാശും മരിച്ചു...

12 NOVEMBER 2022 04:54 PM IST
മലയാളി വാര്‍ത്ത

More Stories...

മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

നിയമസഭാ തെരഞ്ഞെടുപ്പ്.... കേരളത്തിൽ 2.72 കോടി വോട്ടർമാർ.... നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ 1685 പത്രികകൾ സ്വീകരിച്ചു, പിൻവലിക്കാനുള്ള സമയം വ്യാഴാഴ്ച അവസാനിക്കും

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്

വി.ഡി. സതീശന്റെ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു

ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിവയുടെ സഹകരണത്തോടെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്ലാസ്റ്റിക്, ഫ്ലെക്സ് തുടങ്ങിയ പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി

ഭാര്യയ്ക്കൊപ്പം വിഷം അകത്ത് ചെന്ന് ആശുപത്രിയില്‍ പ്രവശിപ്പിച്ച ഭര്‍ത്താവും മരിച്ചു. കാഞ്ഞങ്ങാട്ടെ ഹോട്ടല്‍ തൊഴിലാളിയും റെയില്‍വെ സ്റ്റേഷന് അടുത്തുള്ള കൊവ്വല്‍ എകെജി ക്ലബിന് സമീപം താമസക്കാരനുമായ വയനാട് പനമരം സ്വദേശി ജയപ്രകാശ് (44) ആണ് ദിവസങ്ങള്‍ക്ക് ശേഷം പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയില്‍ ശനിയാഴ്ച പുലര്‍ചെ മരിച്ചത്. തൃശൂര്‍ ചാലക്കുടി സ്വദേശിനി രമ (44) വിഷം അകത്ത് ചെന്ന നിലയില്‍ കണ്ടെത്തിയ ദിവസം തന്നെ മരണത്തിന് കീഴടങ്ങിയിരുന്നു.

ഇക്കഴിഞ്ഞ നവംബര്‍ ഏഴിന് വൈകീട്ടാണ് ക്വാര്‍ടേഴ്‌സില്‍ വെച്ച് ജയപ്രകാശനെയും ഭാര്യ രമയെയും ദുരൂഹ സാഹചര്യത്തില്‍ വിഷം അകത്ത് ചെന്ന് അവശ നിലയില്‍ കണ്ടെത്തിയത്. ജയപ്രകാശ് തന്നെയാണ് 108 ആംബുലന്‍സിലേക്ക് വിളിച്ച് വിഷം അകത്ത് ചെന്നിട്ടുണ്ടെന്നും തന്നെ ആശുപത്രിയില്‍ എത്തിക്കണമെന്നും ആവശ്യപ്പെട്ടത്. ആംബുലന്‍സ് എത്തിയപ്പോഴാണ് പരിസര വാസികള്‍ പോലും വിവരം അറിഞ്ഞത്. ഇരുവരെയും ഉടന്‍ തന്നെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രമയുടെ ജീവന്‍ രക്ഷിക്കാനായില്ല. അതീവ ഗുരുതരാവസ്ഥയില്‍ ജയപ്രകാശിനെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ഭാര്യയാണ് തനിക്ക് വിഷം നല്‍കിയതെന്നാണ് ജയപ്രകാശ് മരിക്കുന്നതിന് മുമ്പ് മൊഴി നല്‍കിയെന്ന് പൊലീസ് പറയുന്നു. വിവാഹം കഴിച്ച് ഏഴ് വര്‍ഷം മുമ്പാണ് ഇവര്‍ കാഞ്ഞങ്ങാട്ടെത്തി താമസം ആരംഭിച്ചത്. ബന്ധുക്കളുമായി തീരെ ബന്ധം ഉണ്ടായിരുന്നില്ലെന്നാണ് വിവരം. സാമ്പത്തിക ബാധ്യത ആകാം മരണ കാരണമെന്നാണ് പൊലീസ് കരുതുന്നത്. ജയപ്രകാശിന്റെ ബന്ധുക്കള്‍ എത്തുമെന്ന് അറിയിച്ചതിനാല്‍ മൃതദേഹം പരിയാരത്ത് സൂക്ഷിക്കും. രമയുടെ മൃതദേഹം പോസ്റ്റ് മോര്‍ടം നടപടികള്‍ക്ക് ശേഷം മോര്‍ചറിയില്‍ സൂക്ഷിച്ചിരുന്നെങ്കിലും ബന്ധുക്കള്‍ എത്താത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചിരുന്നു. പത്തനംതിട്ടയിൽ ഭർത്താവും രണ്ടു കുട്ടികളും ഉള്ള രമ ജയപ്രകാശിനൊപ്പം ഒളിച്ചോടുകയായിരുന്നു.

 

തനിക്ക് കൂടെയുണ്ടായിരുന്ന ഭാര്യ രമ കാപ്പിയിൽ വെള്ളപൊടി കലർത്തി തന്നിരുന്നതായി ജയപ്രകാശ് ജില്ലാ ആശുപത്രിയിലെ ഡോക്ടർക്കും പോലീസിനും മരണ മൊഴി നൽകുകയായിരുന്നു. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനു സമീപം കൊവ്വൽ എ.കെ.ജി. ക്ലബിനടുത്താണ് ഇരുവരും വാടകയ്‌ക്ക് താമസിച്ചിരുന്നത്. തിങ്കളാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ ജയപ്രകാശ് 108 ആംബുലൻസിൽ വിളിക്കുകയായിരുന്നു. താനും ഭാര്യയും വിഷം കഴിച്ചുവെന്നും രക്ഷിക്കണമെന്നും പറഞ്ഞു. ആംബുലൻസ് എത്തി ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിമധ്യേ രമ മരിച്ചിരുന്നു.

ഇതിനിടെ ഭാര്യയാണ് തനിക്ക് വെളുത്ത പൊടി തന്നതെന്ന് ഇയാൾ ഡോക്ടറോട് വെളിപ്പെടുത്തി. ഈ പൊടി കഴിച്ച് അൽപ്പം കഴിഞ്ഞപ്പോൾ ഛർദ്ദിക്കുകയും അസ്വസ്ഥത അനുഭവപ്പെടുകയും ചെയ്തു. ഭാര്യയോട് എന്താണ് തന്നതെന്ന് ചോദിച്ചപ്പോൾ വിഷമാണെന്നും താൻ നേരത്തേ കഴിച്ചിട്ടുണ്ടെന്ന് പറയുകയും ചെയ്തു. ഉടൻ താൻ ആംബുലൻസിനെ വിളിക്കുകയായിരുന്നുവെന്നും ഇയാൾ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....  (19 minutes ago)

തൊഴിൽ ഭാഗ്യവും കുടുംബ സുഖവും! മിഥുനം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (27 minutes ago)

പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....  (39 minutes ago)

നിയമസഭാ തെരഞ്ഞെടുപ്പ്.... കേരളത്തിൽ 2.72 കോടി വോട്ടർമാർ.... നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ 1685 പത്രികകൾ സ്വീകരിച്ചു,  (53 minutes ago)

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്  (6 hours ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് നടിയ്ക്ക് ദാരുണാന്ത്യം  (6 hours ago)

താരത്തിന്റെ പേര് ഉപയോഗിച്ച് തട്ടിപ്പ്; മോഹന്‍ലാല്‍ നല്‍കിയ ഹര്‍ജിയില്‍ നിര്‍ണ്ണായക നീക്കം  (6 hours ago)

ഇന്ത്യയിലെ ഇറാന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍  (6 hours ago)

വി.ഡി. സതീശന്റെ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു  (6 hours ago)

ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിവയുടെ സഹകരണത്തോടെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്ലാസ്റ്റിക്, ഫ്ലെക്സ് തുടങ്ങിയ പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി  (9 hours ago)

റിപ്പോർട്ടർ ചാനലിന്‍റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ.  (10 hours ago)

പതിമൂന്ന് വർഷത്തോളം നീണ്ട അബോധാവസ്ഥയ്ക്കും നരകയാതനകൾക്കും ഒടുവിൽ ഹരീഷ് റാണ അന്തരിച്ചു....അന്ത്യ നിമിഷം നോക്കി നിന്ന് അച്ഛൻ  (10 hours ago)

"സ്ഥിരം പരാജയപ്പെടുന്ന ആളെന്ന് ചിലർ പറയുന്നത് കേൾക്കുമ്പോൾ വലിയ വിഷമം തോന്നാറുണ്ട്. പക്ഷേ, ആ തോൽവികൾക്ക് ഞാൻ ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല...വേദിയിൽ വിതുമ്പി  (10 hours ago)

ഇറാൻ – ഇസ്രയേൽ സംഘർഷം അവസാനിപ്പിക്കാൻ നിർണ്ണായക നീക്കവുമായി അമേരിക്ക  (10 hours ago)

പ്രവാസി മലയാളികളുടെ മൃതദേഹങ്ങൾ കിട്ടി..കണ്ണീരോടെ.. പ്രവാസികൾക്ക് പണി,അപ്രതീക്ഷിത ട്വിസ്റ്റ്..! UAE ഭരണാധികാരിയുടെ പ്രഖ്യാപനം  (11 hours ago)

Malayali Vartha Recommends