പെൻഷൻ കൊടുത്തു മുടിയുന്ന സർക്കാർ

സിപിഎംല്‍ അങ്ങനെയാണ് അഭിപ്രായം സ്വതന്ത്ര്യം തോന്നിയ പോലയില്ല. വല്ലതും പറയാനുണ്ടെങ്കില്‍ അത് കമ്മിറ്റികളില്‍ പറയാം. സെക്രട്ടറിമാരുടെ വീശദീകരണം കേട്ട് തൃപ്തിപ്പെട്ട് അവിടെ നിറുത്തണം സംശയങ്ങളും ചര്‍ച്ചകളും. അതിനപ്പുറം കടന്നാല്‍ അത് അച്ചടക്ക ലംഘനമാകും .കമ്മിറ്റികളിലും മേല്‍കമ്മിറ്റികളിലെ തലമുതിര്‍ന്ന നേതാക്കള്‍ പറയുന്നതാണ് അവസാനവാക്ക്. അതിനപ്പുറം സംശയം വന്നാല്‍ അയാള്‍ കമ്മ്യുണിസ്റ്റ് അല്ലാതാകും . കേരളത്തിലെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് നിലവിലെ ധനമന്ത്രിക്ക് വലിയ വേവലാതിയൊന്നും ഇല്ലെങ്കിലും മുന്‍ ധനമന്ത്രി തികഞ്ഞ നിരാശിയാലാണ്. അദ്ദേഹത്തിന് നേരിട്ട് ഇത്തരം കാര്യങ്ങള്‍ എങ്ങും പറയാന്‍ കഴിയാത്തതു കൊണ്ട് സ്വന്തം പ്രൈവറ്റ് സെക്രട്ടറിയെ കൊണ്ട് ഫെയ്‌സ് ബുക്ക് വഴി കാര്യങ്ങള്‍ അവതരിപ്പിച്ചു.
കാക്കയുടെ വിശപ്പും മാറും പശുവിന്റെ കടിയും തീരും. കാര്യങ്ങള്‍ ആര് പറഞ്ഞാലെന്താ. എത്തേണ്ടിടത്ത് എത്തിയാല്‍ മതിയെന്ന് മുന്‍ധനകാര്യ മന്ത്രി തോമസ് ഐസക് ചിന്തിച്ചതില്‍ അതിശയമൊന്നുമില്ല. ധനകാര്യ വളരെ മികവോടെ കൈകാര്യം ചെയ്തിട്ടും രണ്ടാം പിണറായി മന്ത്രിസഭയില്‍ നിന്ന് പുറത്തായതിന്റെ വിഷമം ഇതുവരെ തീര്‍ന്നിട്ടില്ല. അങ്ങനെ സ്വസ്ഥമായി എഴുതിയും പഠിച്ചും ഇരുന്നപ്പോഴാണ് സ്വപ്‌നയുടെ വെടി പൊട്ടിയത്. മൂന്നാറിലേയ്ക്ക് സ്വപ്‌ന സുരേഷിനെ ക്ഷണിച്ചത് തോമസ് ഐസക്കാണെന്ന് അവര്‍ വിളിച്ചു പറഞ്ഞു. മൂന്നാറില്‍ നല്ല ഹോട്ടലൊന്നുമില്ലെന്ന് പറഞ്ഞ് ത്തല്കാലം തടിയൂരി. ഇപ്പോഴിതാ തോമസ് ഐസകിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ഗോപകുമാര്‍ മുകുന്ദനാണ് സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെ നിശിതമായി വിമര്‍ശിച്ച് പോസ്റ്റിട്ടിരിക്കുന്നത്. തോസ് ഐസക്കിന്റെയും ബാലഗോപാലിന്റെയും നയങ്ങള്‍ തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ആ വ്യത്യാസമാണ് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ സിപിഎം ന് കനത്ത നഷ്ടത്തിനിടയാക്കിയത്.
എന്നാല്‍ കഴിഞ്ഞ സര്‍ക്കാര്‍ തിരഞ്ഞെടുപ്പില്‍ വാരികേരി നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കാനാണ് ഖജനാവിലെ തുക ചിലവഴിക്കുന്നതെന്ന് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെ ധരിപ്പിച്ചിട്ടുണ്ട്.മൂന്നോ നാലോ മാസത്തില്‍ നല്കികൊണ്ടിരുന്ന ക്ഷേമപെന്‍ഷന്‍ മാസംതോറും കൊടുക്കേണ്ടി വന്നത് വലിയ ബാധ്യതയാണ് വരുത്തിയിട്ടുള്ളത്. എല്ലാ ചിലവും കഴിഞ്ഞ് മിച്ചമുള്ള തുകയാണ് പെന്‍ഷനായി നേരത്തെ സര്‍ക്കാരുകള്‍ വിതരണം ചെയ്തിരുന്നത്.കടമെടുപ്പ് കേന്ദ്രം വിലക്കിയതിനാല്‍ കഴിഞ്ഞ രണ്ട്മാസത്തെ പെന്‍ഷന്‍ മുടങ്ങിയിരിക്കുകയാണ്.എന്തു വിലകൊടുത്തും പെന്‍ഷന്‍ മുടക്കരുതെന്നാണ് മുന്‍ മന്ത്രി തോമസ് ഐസികിന്റെയും കൂട്ടരുടെയും അഭിപ്രായം. ക്ഷേമപെന്‍ഷനുകളുടെ വിതരണമാണ് പിണറായി സര്‍ക്കാരിന് രണ്ടാമതും അവസരം ഉണ്ടാക്കി തന്നതെന്നാണ് അവര്‍ പറയുന്നത്.തേമസ ഐസ്‌ക് മന്ത്രിയായിരിക്ക പെന്‍ഷന്‍ വിതരണത്തിന് ചുക്കാന്‍ പിടിച്ചിരുന്നത് പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ഗോപകുമാറാണ്.. ഈ സാഹചര്യത്തിലാണ് പെന്‍ഷന്‍ മുടങ്ങുന്നതിനെതിരെ സര്‍ക്കാരിന്റെ സാമ്പത്തികാവസ്ഥയെ കുറിച്ച് ഗോപകുമാര്‍ ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ചത്. തോമസ് ഐസകിന് പറയാനുള്ള കാര്യം അദ്ദേഹത്തിന്റെ പഴയ പ്രൈവറ്റ് സെക്രട്ടറിയെ കെണ്ട് പറയിക്കുന്നതായാണ് ഫെയ്‌സ് ബുക്കില്‍ കമന്റുകളായി നിറയുന്നത്. ഗോപകുമാര്‍ സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളിലെ അതൃപ്തി മറച്ചു വെയ്ക്കാതെയാണ് വിവരങ്ങള്‍ പങ്കുവെച്ചിട്ടുള്ളത്.
എന്നാല്‍ ബാലഗോപാലിന്റെ സാമ്പത്തിക നയങ്ങള്‍ ഇടതുപക്ഷ നയത്തിന്റെ ഭാഗം തന്നെയാണെന്നാണ് സിപിഎം വാദിക്കുന്നത്. തോമസ് ഐസക് പിന്‍തുടര്‍ന്ന അതേ നയങ്ങളാണ് ഈ സര്‍ക്കാരും പിന്‍തുടരുന്നതെന്ന അഭിപ്രായമാണുള്ളത്.തോമസ് ഐസകിന് വീണ്ടും ധനകാര്യ മന്ത്രിയായിരുന്നാല്‍ അഗ്രഹമുണ്ടെന്ന് വാദിക്കുന്നവരുമുണ്ട്. ബാലഗോപാലിനെതിരെ പറയാന്‍ ഐസകിന് കഴിയാത്തതുകൊണ്ടാണ് പഴയ പ്രൈവറ്റ് സെക്രട്ടറിയെ ചട്ടം കെട്ടി പോസ്റ്റിട്ടതെന്നും പറയപ്പെടുന്നു. എന്തായാലും ബാലഗോപാലിന്റെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ കടമെടുപ്പില്‍ മാത്രം ഒതുങ്ങുമോയെന്ന സംശയമുണ്ട്. സാമ്പത്തിക രംഗം മോശമായി കൊണ്ടിരിക്കുന്നുവെന്നും ശമ്പളത്തിന് പോലും മുട്ടുവരാനുള്ള സാധ്യത തള്ളികളയുന്നില്ല. നിലവില്‍ മൂന്നര ലക്ഷം കോടി രൂപ കടമെടുത്തിട്ടുണ്ട്. ഇനി വിദേശ വായ്പകള്‍ നേടാനുള്ള സാധ്യതകളാണ് ആരായുന്നത്. പെന്‍ഷന്‍ കൃത്യമായി കൊടുക്കാതിരിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. പെന്‍ഷന്‍ പിതരണമാണ് ഇടതു സര്‍ക്കാരിനെ നിലവില്‍ താങ്ങി നിറുത്തുന്ന ജനകീയ അടിത്തറ.
https://www.facebook.com/Malayalivartha























