ആധാർ വോട്ടർപട്ടിക ബന്ധിപ്പിക്കൽ ഇടതുപക്ഷത്തിന് വലിയ തിരിച്ചടി

വോട്ടര്‍ പട്ടികയും ആധാറുമായി ഒത്തുനോക്കി പരിശോധിച്ചപ്പോള്‍ സംസ്ഥാനത്ത് മൂന്നുലക്ഷത്തിലധികം വോട്ടുകള്‍ ഇല്ലാതായിരിക്കുകയാണ്. കൃത്യമായി പറഞ്ഞാല്‍ 3,13,701വോട്ടുകള്‍. ഈ വോട്ടുകളെല്ലാം ഒന്നിലെറ മണ്ഡലങ്ങളില്‍ ഇരട്ടിപ്പുള്ളതോ, ഇവിടില്ലാത്തവരോ, മരണശേഷവും വോട്ടര്‍പട്ടികയില്‍ പേരുള്ളവരോ ആണെന്ന് ഇലക്ഷന്‍ കമ്മിഷന്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്ത് നടന്ന തിരഞ്ഞെടുപ്പുകളില്‍ മുന്‍പ് ഇത്തരം വോട്ടുകള്‍ ചെയ്തിട്ടുണ്ട്. ഒരാള്‍ തന്നെ പല പഞ്ചായത്തുകളിലും ബൂത്തുകളിലും മാറിമാറി വോട്ട് ചെയ്തിട്ടുണ്ട്.. കള്ളവോട്ട് തുടച്ചു നീക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ആധാര്‍ കാര്‍ഡും വോട്ടര്‍ പട്ടികയും തമ്മില്‍ ബന്ധിപ്പിക്കണമെന്ന നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത്. ഈ നിര്‍ദ്ദേശം വന്‍ വിജയമായതിന്റെ സൂചനകളാണ് മൂന്നുലക്ഷത്തിലധികം `ആളില്ലാ വോട്ടുകള്‍´ വോട്ടര്‍പട്ടികയില്‍ നിന്നും പുറത്തായതെന്നും വിലയിരുത്തപ്പെടുന്നു. ശുദ്ധീകരണപ്രക്രിയ ഇനിയും തുടരുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുന്നുണ്ട്. ഈ വര്‍ഷം ജനുവരിയില്‍ പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടികയില്‍ 2,73,65,345 വോട്ടര്‍മാരാണുള്ളത്. ആധാറുമായി ഒത്തുനോക്കിയപ്പോള്‍ ഇതില്‍ 3,13,701പേര്‍ ഇരട്ടിപ്പുകാരാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അതേസമയം പുതുതായി 1,10,646 പേര്‍ക്ക് വോട്ടര്‍ കാര്‍ഡ് നല്‍കിയിട്ടുണ്ട്. ഇതോടെ നിലവില്‍ 2,71,62,646 വോട്ടര്‍മാരാണ് കേരളത്തിലുള്ളതെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുന്നത്. കേരളത്തില്‍ ഓരോ തിരഞ്ഞെടുപ്പു കഴിയുമ്പോഴും പുറത്തു വരുന്ന ശതമാനക്കണക്കിലെ വ്യത്യാസം പലപ്പോഴും കള്ളവോട്ടിന്റെ ഭാഗമാണ്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പുകളില്‍ ഒന്നിനും പത്തിനും ഇടയ്ക്ക വോട്ടുകളില്‍ ജയിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ പലരും കള്ളവോട്ടിന്റെ ആനുകൂല്യം പറ്റുന്നവരാണ്. ഒന്നിലധികം പഞ്ചായത്തുകളില്‍ വോട്ടുള്ളവര്‍ മാത്രമല്ല. മരിച്ചവരും സ്ഥലത്തില്ലാത്തവരുമായ നിരവധി പേരുടെ വോട്ടുകള്‍ കള്ളവോട്ടായി ചെയ്യുന്നുണ്ട്. ഈ നടപടികളില്‍ പരാതിയുള്ളവര്‍ക്ക് ഡിസംബര്‍ 8 വരെ പരാതി ഉന്നയിക്കാമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. പുതുക്കിയ വോട്ടര്‍പട്ടിക താലൂക്ക്- വില്ലേജ് ഓഫീസുകളിലും തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റിലും പരിശോധിക്കാം. അന്തിമ വോട്ടര്‍പട്ടിക 2023 ജനുവരി 5ന് പ്രസിദ്ധീകരിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുന്നുണ്ട്. അതേസമയം ആദ്യമായി 17വയസുകാര്‍ക്ക് ഇപ്പോള്‍ വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാന്‍ അപേക്ഷിക്കാം. പതിനേഴുകാര്‍ക്ക് അവര്‍ക്ക് 18വയസ് തികയുന്ന മുറയ്ക്ക് വര്‍ഷത്തില്‍ നാലുതവണ പേരുചേര്‍ക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. ജനുവരി, ഏപ്രില്‍, ജൂലായ്, ഒക്ടോബര്‍ മാസങ്ങളിലാണ്പുതിയ വോട്ടര്‍മാരെ ചേര്‍ക്കുക.വോട്ടര്‍മാരുടെ പ്രായം40-49വയസ് പ്രായമുള്ളവരാണ് സംസ്ഥാനത്തെ വോട്ടര്‍മാരില്‍ കൂടുതല്‍.
കേരളത്തില്‍ കഴിഞ്ഞ കുറേ കാലമായി കള്ളവോട്ട് വിവാദം ശക്തമായി നില്‍കുയായിരുന്നു.കോണ്‍ഗ്രസിന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന സംസ്ഥാനത്തെ പല സഹകരണ സംഘങ്ങളിലും ഇത്തരത്തില്‍ വോട്ടേഴ്‌സ് ലിസ്റ്റ് പരിഷ്‌കരിച്ചിരുന്നു. ആയിരകണക്കിന് കള്ളവോട്ടുകളാണ് കണ്ടെത്തിയത്. പലയിടത്തും ഇടതുപക്ഷം തോല്ക്കുകയും ചെയ്തു. വരും തിരെഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷത്തിന് പലവിധത്തിലുള്ള നഷ്ടങ്ങളും സംഭവിക്കാനിടയാക്കുന്ന സംവിധാനമാണ് വോട്ടര്‍ പട്ടിക ആധാറുമായി ബന്ധപ്പെടുത്തിയതെന്ന് അനുമാനിക്കുന്നു.
https://www.facebook.com/Malayalivartha























