തിരുവനന്തപുരം കോർപ്പറേഷനിലെ കത്തുവിവാദം തലകീഴായി മറിയുന്നു : മലക്കം മറിഞ്ഞ് ക്രൈംബ്രാഞ്ച്! ആനാവൂർ കൈയൊഴിഞ്ഞു; പിടികിട്ടാതെ വിജിലൻസ്! സർക്കാരിനെ തൂക്കാൻ ഹൈക്കോടതി?

തിരുവനന്തപുരം കോർപ്പറേഷനിലെ കത്തുവിവാദവുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണം ക്രൈംബ്രാഞ്ച് പൂർത്തിയാക്കി. എന്നാൽ പ്രാഥമിക അന്വേഷണം പൂർത്തിയായപ്പോൾ കത്ത് വ്യാജമെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച് എത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
മുഖ്യമന്ത്രിയുടെ സഖാക്കളെ എല്ലാം രക്ഷിച്ചെടുത്തു എന്നുള്ളതാണ് വാസ്തവം. ഇതുസംബന്ധിച്ച് കേസെടുത്ത് വിശദമായ അന്വേഷണത്തിനും ക്രൈംബ്രാഞ്ച് ശിപാർശ ചെയ്യുമെന്നാണ് വിവരം. തുടർന്ന് ക്രൈംബ്രാഞ്ച് എസ്.പി ഡി.ജി.പിക്ക് റിപ്പോർട്ട് നൽകും.
അതേസമയം ഇക്കഴിഞ്ഞ ദിവസം കത്തുവിവാദവുമായി ബന്ധപ്പെട്ട് വിജിലൻസ് മേയറുടേയും സി.പി.എം ജില്ലാ സെക്രട്ടറിയുടേയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. എന്നാൽ കത്തിനെക്കുറിച്ച് അറിയില്ലെന്നും കോർപറേഷനിലെ നിയമനങ്ങളിൽ ഇടപെടാറില്ലെന്നുമുള്ള വിചിത്രമായ മൊഴിയാണ് ആനാവൂർ വിജിലൻസിന് നൽകിയത്.
മാത്രമല്ല ഇതുവരെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തോട് സഹകരിക്കാൻ ആനാവൂർ തയ്യാറായിട്ടില്ലെന്നുള്ളതും പ്രധാന വിഷയമാണ്. ക്രൈംബ്രാഞ്ചിന് നേരിട്ട് മൊഴി നൽകിയെന്ന് ആനാവൂർ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞെങ്കിലും തങ്ങൾക്ക് മുന്നിൽ സി.പി.എം ജില്ല സെക്രട്ടറി മൊഴി നൽകാൻ എത്തിയിട്ടില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























