കണ്ണീര്‍ക്കാഴ്ചയായി..... ടോറസ്സിനടിയില്‍ പെട്ട് മലപ്പുറത്ത് ഇരുചക്ര വാഹന യാത്രക്കാരിക്ക് ദാരുണാന്ത്യം....

കണ്ണീര്‍ക്കാഴ്ചയായി..... ടോറസ്സിനടിയില്‍ പെട്ട് മലപ്പുറത്ത് ഇരുചക്ര വാഹന യാത്രക്കാരിക്ക് ദാരുണാന്ത്യം.... വട്ടംകുളം എരുവപ്ര കുണ്ടുകുളങ്ങര സ്വദേശിനി രജിത ( 32 ) യാണ് അപകടത്തില്‍ മരിച്ചത്.
രജിതക്കൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിച്ച സഹ യാത്രികക്കും പരിക്കേറ്റിട്ടുണ്ട്. കൂട്ടുപാത മാട്ടായ സ്വദേശി പാലത്തിങ്കല്‍ ഗ്രീഷ്മ ( 32 ) നാണ് പരുക്കേറ്റത്. പരുക്കേറ്റ ഗ്രീഷ്മയെ നാട്ടുകാര്‍ ചേര്‍ന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നരേ് മൂന്ന് മണിയോടെയാണ് നടുവട്ടം നെല്ലിശ്ശേരി റോഡിലാണ് അപകടം ഉണ്ടായത്.
അപകടത്തില്‍ തെറിച്ച് വീണ രജിതയുടെ ശരീരത്തില്‍ കൂടി ടോറസ് കയറിയിറങ്ങിയതായി ദൃക്‌സാക്ഷികള്‍ . ഗുരുതരമായി പരുക്കേറ്റ രജിതയ്ക്ക് സംഭവസ്ഥലത്ത് തന്നെ ജീവന്‍ നഷ്ടപ്പെട്ടിരുന്നു. അപകടം വരുത്തിയ ശേഷം നിര്‍ത്താതെ പോയ ടോറസ് നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടി.
കുറ്റിപ്പാലയില്‍ വച്ചാണ് നാട്ടുകാര്‍ ടോറസ് തടഞ്ഞ് പിടികൂടിയത്. ചങ്ങരംകുളം സി ഐ ബഷീര്‍ ചിറക്കലിന്റെ നേതൃത്വത്തില്‍ പൊലീസെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മരിച്ച രജിതയുടെ മൃതദേഹം എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സജീഷാണ് ഭര്‍ത്താവ്. രണ്ടു മക്കളുണ്ട്.
"
https://www.facebook.com/Malayalivartha

























