പങ്കാളിയെ കണ്ടംതുണ്ടമാക്കി... ജീവിതപങ്കാളിയെ കൊലപ്പെടുത്തി 35 കഷ്ണങ്ങളാക്കി നഗരത്തില്‍ പലയിടത്തായി ഉപേക്ഷിച്ച സംഭവത്തില്‍ വഴിത്തിരിവ്; ശ്രദ്ധയെ വെട്ടിനുറുക്കും മുന്‍പ് എല്ലാം മനസിലാക്കി പഠിച്ചു; ശരീര ശാസ്ത്രവും രക്തം കഴുകിക്കളയുന്നതും മനസിലാക്കി; അഫ്താബ് അന്വേഷണ സംഘത്തോട് പറഞ്ഞത് ഞെട്ടിക്കുന്ന കാര്യങ്ങള്‍

ജീവിതപങ്കാളിയായി ഒരുമിച്ച് കഴിഞ്ഞിരുന്നവര്‍ ഒന്ന് വഴക്കിട്ടപ്പോള്‍ സംഭവിച്ചത് വന്‍ കൊലപാതകം. വഴക്കിനെ തുടര്‍ന്ന് ജീവിതപങ്കാളിയെ കൊലപ്പെടുത്തി 35 കഷ്ണങ്ങളാക്കി നഗരത്തില്‍ പലയിടത്തായി ഉപേക്ഷിച്ച അഫ്താബ് കൊല നടത്തിയാല്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് മുന്‍പ് തന്നെ തീരുമാനിച്ചതായി പൊലീസ്. മാസങ്ങള്‍ക്ക് മുമ്പ് നടന്ന കൊലപാതകം ഇപ്പോഴാണ് ചുരുളഴിഞ്ഞത്.
മേയ് 18ന് ഡല്‍ഹിയിലാണ് കൊലപാതകം നടന്നത്. മുംബയിലെ മള്‍ട്ടിനാഷണല്‍ കമ്പനിയിലെ കോള്‍ സെന്റര്‍ ജീവനക്കാരിയായ ശ്രദ്ധ (28) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ ശ്രദ്ധയുടെ പങ്കാളിയായ അഫ്താബ് അമീന്‍ പൂനവാല കഴിഞ്ഞ ശനിയാഴ്ച ഡല്‍ഹിയില്‍ അറസ്റ്റിലായി. ഇയാളെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിലേക്ക് വിട്ടിട്ടുണ്ട്.
ഡല്‍ഹി പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ അഫ്താബ് അമീന്‍ പൂനാവാല കൊലയ്ക്ക് മുന്‍പായി മനുഷ്യ ശരീരശാസ്ത്രം നന്നായി പഠിച്ച് മനസിലാക്കിയിരുന്നതായി സമ്മതിച്ചു. മാത്രമല്ല ഇയാള്‍ കൊലയ്ക്ക് മുന്‍പ് രക്തം എങ്ങനെ കഴുകി വൃത്തിയാക്കാം എന്നതും ഗൂഗിളില്‍ നോക്കി മനസിലാക്കിയിരുന്നതായി തെളിഞ്ഞിട്ടുണ്ട്. അമേരിക്കന്‍ ക്രൈം സീരീസായ ഡെക്സ്റ്ററിന്റെ ആരാധകനായിരുന്നു അഫ്താബ്.
മനുഷ്യ ശരീരം എങ്ങനെയൊക്കെ വെട്ടിമുറിക്കാം എന്നറിയാനാണ് അനാട്ടമി പഠിച്ചത്. മറ്റ് ചില ക്രൈം സീരീസുകളും ഇയാള്‍ സ്ഥിരമായി കണ്ടിരുന്നു.
വിവാഹം കഴിക്കണമെന്ന് നിര്‍ബന്ധിച്ചതിന്റെ പേരിലാണ് അഫ്താബ് ലിവിംഗ് ടുഗദര്‍ പങ്കാളിയെ 35 കഷ്ണങ്ങളായി വെട്ടിനുറുക്കി പല സ്ഥലങ്ങളില്‍ ഉപേക്ഷിച്ചത്.
കോള്‍ സെന്ററിലെ ജോലിക്കിടെയാണ് ശ്രദ്ധ അഫ്താബിനെ കണ്ടുമുട്ടുന്നത്. പിന്നാലെ ഇരുവരും പ്രണയത്തിലാവുകയും ഒരുമിച്ച് ജീവിക്കാന്‍ ആരംഭിക്കുകയും ചെയ്തു. എന്നാല്‍ ശ്രദ്ധയുടെ മാതാപിതാക്കള്‍ ബന്ധത്തിന് എതിരായതോടെ ഇരുവരും ഡല്‍ഹിയിലേയ്ക്ക് ഒളിച്ചോടുകയും മെഹ്റോളിയില്‍ ഒരു ഫ്‌ളാറ്റെടുത്ത് താമസിക്കാന്‍ ആരംഭിക്കുകയും ചെയ്തു.
ഇതിനിടെ മേയ് 18ന് ഇരുവരും തമ്മില്‍ വഴക്കുണ്ടാവുകയും അഫ്താബ് യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. പിന്നാലെ യുവതിയുടെ മൃതദേഹം 35 കഷ്ണങ്ങളായി വെട്ടിനുറുക്കി. ഒരു ഫ്രിഡ്ജ് വാങ്ങി അതില്‍ സൂക്ഷിച്ചു. തുടര്‍ന്ന് അടുത്ത പതിനെട്ട് ദിവസങ്ങളില്‍ പുലര്‍ച്ചെ രണ്ട് മണിയോടെ പുറത്തിറങ്ങി ഡല്‍ഹിയില്‍ വിവിധ സ്ഥലങ്ങളിലായി ശരീരഭാഗങ്ങള്‍ ഉപേക്ഷിക്കുകയായിരുന്നു.
അഫ്താബ് അമീന്‍ പൂനവല്ല എന്നയാളാണ് പങ്കാളിയായ ശ്രദ്ധയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിന് അറസ്റ്റിലായിട്ടുള്ളത്. അഫ്താബ് നിരന്തരം ശ്രദ്ധയെ ഉപദ്രവിച്ചിരുന്നു എന്ന വിവരങ്ങളാണ് ഇപ്പോള്‍ പൊലീസിന് ലഭിക്കുന്നത്. അഫ്താബും ശ്രദ്ധയും തമ്മില്‍ പല വഴക്കുകളും തര്‍ക്കങ്ങളും ഉണ്ടാകുമായിരുന്നുവെന്ന് ശ്രദ്ധയുടെ സുഹൃത്ത് ലക്ഷ്മണ്‍ നാടാര്‍ പറഞ്ഞു.
ഒരിക്കല്‍ വീട്ടിലെത്തി തന്നെ രക്ഷിക്കണമെന്ന് വാട്‌സ് ആപ്പില്‍ ശ്രദ്ധ സന്ദേശം അയച്ചിരുന്നു. അഫ്താബിനൊപ്പം താമസിച്ചാല്‍ താന്‍ കൊല്ലപ്പെടുമെന്നാണ് അന്ന് ശ്രദ്ധ പറഞ്ഞത്. തുടര്‍ന്ന് മറ്റ് ചില സുഹൃത്തുക്കളോടൊപ്പം ഛത്തര്‍പൂരിലെ വീട്ടിലെത്തി ശ്രദ്ധയെ രക്ഷപ്പെടുത്തുകയായിരുന്നു. ശ്രദ്ധയ്ക്ക് അഫ്താബിനോടുള്ള സ്‌നേഹം കാരണമാണ് അന്ന് പൊലീസിനെ സമീപിക്കാതിരുന്നതെന്നും ലക്ഷ്മണ്‍ പറഞ്ഞു.
ഒരുമിച്ച് ജീവിക്കുന്നതിനെ മാതാപിതാക്കള്‍ എതിര്‍ത്തതിനെ തുടര്‍ന്നാണ് അഫ്താബും ശ്രദ്ധയും ദില്ലിയിലേക്ക് ഒളിച്ചോടിയത്. ശ്രദ്ധ ആഫ്താബിനെ വിവാഹത്തിനായി നിര്‍ബന്ധിക്കാന്‍ തുടങ്ങിയതോടെ ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ വഷളായി. മുംബൈയിലെ ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയുടെ കോള്‍ സെന്ററിലാണ് ശ്രദ്ധ ജോലി ചെയ്തിരുന്നത്. ഇവിടെ വച്ചാണ് അഫ്താബിനെ പരിചയപ്പെടുന്നത്. താമസിയാതെ ഇരുവരും ഡേറ്റിംഗ് ആരംഭിച്ചു.
എന്നാല്‍ ഇവരുടെ ബന്ധം ശ്രദ്ധയുടെ വീട്ടുകാര്‍ അംഗീകരിച്ചില്ല. ഇതോടെയാണ് ഇരുവരും ഒരുമിച്ച് ദില്ലയിലേക്ക് മാറുന്നത്. ഛത്തര്‍പൂര്‍ ഏരിയയില്‍ ഒരു ഫ്‌ലാറ്റ് വാടകയ്ക്കെടുത്താണ് താമസിച്ചിരുന്നത്. ശ്രദ്ധ അഫ്താബിനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍, അഫ്താബിന് വിവാഹിതനാകാന്‍ താത്പര്യം ഉണ്ടായിരുന്നില്ല. ഇതാണ് ഇവരുവര്‍ക്കുമിടയില്‍ വഴക്കുണ്ടാകാന്‍ കാരണമായത്. വഴക്ക് കൊലപാതകത്തില്‍ കലാശിച്ചു.
"
https://www.facebook.com/Malayalivartha


























