ശബരിമല തീര്‍ത്ഥാടനത്തിനൊരുങ്ങി കെഎസ്ആര്‍ടിസി .... പമ്പയില്‍ നിന്ന് സ്‌പെഷല്‍ സര്‍വീസ് നടത്തുന്നതിനായി തിരുവനന്തപുരം സിറ്റിയില്‍നിന്നു 52 കെഎസ്ആര്‍ടസി ബസുകള്‍ ഇന്ന് പമ്പയിലേക്ക്....

ശബരിമല തീര്‍ത്ഥാടനത്തിനൊരുങ്ങി കെഎസ്ആര്‍ടിസി .... പമ്പയില്‍ നിന്ന് സ്‌പെഷല്‍ സര്‍വീസ് നടത്തുന്നതിനായി തിരുവനന്തപുരം സിറ്റിയില്‍നിന്നു 52 കെഎസ്ആര്‍ടസി ബസുകള്‍ ഇന്ന് പമ്പയിലേക്ക്....
ഏറ്റവും മികച്ച കണ്ടീഷനിലുള്ള ബസുകളാണ് പമ്പ സ്‌പെഷലിന് പൂള്‍ ചെയ്തിരിക്കുന്നത്. ഇത് തിരുവനന്തപുരം നഗരത്തിലും പരിസര പ്രദേശങ്ങളിലും യാത്രാ ക്ലേശം വര്‍ധിപ്പിക്കാനിടയാക്കും. പേരൂര്‍ക്കടയില്‍നിന്നും 16 ബസുകളും പാപ്പനംകോട് നിന്നും ഒന്‍പതും വികാസ് ഭവനില്‍ നിന്നും 18 എണ്ണവും സിറ്റിയില്‍ നിന്നും 11 ബസുകളാണ് സ്‌പെഷല്‍ സര്‍വീസുകള്‍ക്കായി ഇന്ന് പമ്പയിലേയ്ക്ക് അയയ്ക്കുന്നത്.
ഈ ഡിപ്പോകളില്‍ നിന്നും പൂള്‍ ചെയ്തിട്ടുള്ള ബസുകളിലെ കണ്ടക്ടര്‍മാരും ഡ്രൈവര്‍മാരും ഇന്ന് തന്നെ ബസുമായി പമ്പ സ്‌പെഷല്‍ ഓഫീസര്‍ മുമ്പാകെ റിപ്പോര്‍ട്ട് ചെയ്യാനാണ് ജില്ലാ ഓഫീസര്‍ (സൗത്ത്) നിര്‍ദ്ദേശിച്ചിട്ടുള്ളത്.
https://www.facebook.com/Malayalivartha