സ്വര്‍ണം കണ്ടാല്‍ കടുകുമണി പോലെ..... കടുകിന്റെ രൂപത്തിലാക്കി സ്വര്‍ണം കടത്താന്‍ ശ്രമം.... കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റാണ് യാത്രക്കാരനില്‍ നിന്ന് കടുകു രൂപത്തിലുള്ള സ്വര്‍ണം പിടികൂടിയത്

സ്വര്‍ണം കണ്ടാല്‍ കടുകുമണി പോലെ.....കടുകിന്റെ രൂപത്തിലാക്കി കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റാണ് യാത്രക്കാരനില്‍ നിന്ന് കടുകു രൂപത്തിലുള്ള സ്വര്‍ണം പിടികൂടിയത്.
ദുബായില്‍ നിന്ന് എത്തിയ യാത്രക്കാരനാണ് 269 ഗ്രാം വരുന്ന സ്വര്‍ണം കടുകു മണികള്‍പോലെ ചെറിയ രൂപത്തിലാക്കി കൊണ്ടുവന്നത്. ഇതിന് 12 ലക്ഷം വിലവന്നേക്കും.
ഇതു കൂടാതെ ലക്ഷങ്ങള്‍ വിലമതിക്കുന്ന ഇ-സിഗരറ്റുകളും ഐഫോണുകളും പിടിച്ചെടുക്കുകയും ചെയ്തു. ദുബായില്‍ നിന്ന് വന്ന മറ്റൊരു യാത്രക്കാരനില്‍ നിന്ന് ലാപ്‌ടോപ്പിന്റെ വയറിനോട് ചേര്‍ത്ത് ഒളിപ്പിച്ച നിലയില്‍ 24 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.
മറ്റൊരാളില്‍ നിന്ന് 679 ഇ സിഗരറ്റുകള്‍ പിടിച്ചെടുത്തു. ഇതിന് 6.75 ലക്ഷം രൂപയാണ് വിലവരുന്നത്. കൂടാതെ 4.25 ലക്ഷം രൂപ വിലവരുന്ന നാല് ഐഫോണുകളും മറ്റൊരാളില്‍ നിന്ന് പിടിച്ചെടുക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha


























