Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

'ആശുപത്രിയിലെ കർശന സുരക്ഷാ സംവിധാനത്തെ മറികടന്ന് ഇന്നലെ ഒരു മലയാളി പെൺകുട്ടി ഉമ്മൻ ചാണ്ടിയുടെ മുറിയിൽ എത്തി. ആ സമയത്ത് ഉമ്മൻ ചാണ്ടി സാറിന്റെ മുഖത്ത് വിരിഞ്ഞ സന്തോഷവും സ്‌നേഹവും ആശ്വാസവും ഒരിക്കലും മറക്കില്ലെന്ന് ഇസിലി. ക്ഷീണി തനെങ്കിലും ഐശ്വര്യ പൂർണമായ മുഖം .ജനമധ്യത്തിൽ സന്തോഷം അനുഭവിക്കുന്ന ഒരു മനുഷ്യൻ ഒരു മുറിയിൽ ഒറ്റപ്പെട്ടുപോയതിന്റെ വിഷമം തിരിച്ചറിഞ്ഞ നിമിഷം....' വൈറലായി കുറിപ്പ്

15 NOVEMBER 2022 09:22 AM IST
മലയാളി വാര്‍ത്ത

ജനനായകനാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ആൾക്കൂട്ടത്തോടൊപ്പം നടന്നുപരിചയമുള്ള നേതാവ് ഒറ്റയ്ക്ക് ഒരു മുറിയിൽ ഇരിക്കുക എന്നത് ലോകത്തിലെ ഏറ്റവും വിഷമകരമായ കാര്യമാണ്.അങ്ങനെ ശസ്ത്രക്രിയ കഴിഞ്ഞ് ബർലിനിലെ ചാരിറ്റി ആശുപത്രിയിൽ വിശ്രമത്തിലിരുന്ന സമയത്ത് ഒരു പെൺകുട്ടി ഇടിച്ചുകയറി അദ്ദേഹത്തെ കാണുകയുണ്ടായി. അതും ജർമൻ ഭാഷ പോലും അറിയാതെ, ആശുപത്രിയുടെ കനത്ത സുരക്ഷാ വലയങ്ങൾ മറികടന്ന് എത്തിയ പെൺകുട്ടി ആ മുഖത്തിന് ആശ്വാസമായി തീരുകയാണ് ചെയ്തത്. എന്നാൽ അവിടകൊണ്ടൊന്നും അവസാനിക്കുന്നില്ല. അവസാനം രസകരമായ ഒരു ട്വിസ്റ്റും ഉണ്ട്. മുതിർന്ന മാധ്യമപ്രവര്ത്തകന് ജോൺ മുണ്ടക്കയത്തിന്റെ കുറിപ്പ് ഫേസ്ബുക്കിൽ വൈറലാകുകയാണ്.

ജോൺ മുണ്ടക്കയത്തിന്റെ കുറിപ്പ് ഇങ്ങനെ:

ബർലിനിലെ ചാരിറ്റി യൂണിവേഴ്‌സിറ്റി ഓഫ് മെഡിസിൻ ആശുപത്രിയിൽ തൊണ്ടയിലെ ലേസർ ശസ്ത്രക്രിയയ്ക്കു ശേഷം ഉമ്മൻ ചാണ്ടി വിശ്രമത്തിലാണ്. ആശുപത്രിയിലെ കർശന സുരക്ഷാ സംവിധാനത്തെ മറികടന്ന് ഇന്നലെ ഒരു മലയാളി പെൺകുട്ടി ഉമ്മൻ ചാണ്ടിയുടെ മുറിയിൽ എത്തി. തിരുവനന്തപുരം പട്ടം സ്വദേശിനിയും ഇന്ത്യൻ എൻജിനീയറിങ് സർവീസിൽ ഉദ്യോഗസ്ഥയുമായ ഇസിലി ഐസക്. റൂർക്കി ഐഐടിയിൽ എം ബി എ ചെയ്യുന്ന ഇസിലി പഠനത്തിന്റെ ഭാഗമായി ഇന്ത്യയിലെ കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് ആറു മാസത്തെ ഗവേഷണത്തിനായി ഒരുമാസം മുമ്പാണ് ബർലിനിൽ എത്തിയത്.


വളരെ എളുപ്പത്തിൽ കാണാൻ കഴിയും എന്ന പ്രതീക്ഷയിലാണ് ആരുടെയും അനുവാദം ചോദിക്കാതെ താമസിക്കുന്ന പോട്‌സ് ഡാം നരത്തിൽ നിന്ന് ഒന്നരമണിക്കൂർ ട്രെയിനിൽ യാത്ര ചെയ്ത് രാവിലെ ആശുപത്രിയിൽ എത്തിയത്. ആശുപത്രിയിൽ എത്തിയപ്പോഴാണ് കൂറ്റൻ ബഹുനില മന്ദിരത്തിന്റെ അകത്തു കടക്കുക അത്ര എളുപ്പമല്ല എന്ന് മനസ്സിലായത്. സെക്യൂരിറ്റിക്കാരന് ജർമ്മൻ മാത്രമേ അറിയൂ. ഒരു വിധം കാലുപിടിച്ച് റിസപ്ഷനിൽ എത്തി. അവിടെ ഇരിക്കുന്നവർക്കും ജർമൻ ഭാഷ മാത്രം. ഒടുവിൽ ഇംഗ്ലീഷിൽ എഴുതി ഗൂഗിൾ ട്രാൻസ്ലേഷൻ വഴി ജർമ്മൻ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തി ആവശ്യം അറിയിച്ചു . ആദ്യം പറ്റില്ലെന്ന് മറുപടി. രോഗിയുടെ പേര് പറഞ്ഞു. അസാധാരണമായ പേരായതുകൊണ്ടും ഇന്ത്യയിൽ നിന്നുള്ള രോഗി ആയതുകൊണ്ടും അവർക്ക് കണ്ടെത്താൻ എളുപ്പമായി. ഉമ്മൻ ചാണ്ടി. പതിമൂന്നാം നിലയിൽ റൂം നമ്പർ113 നമ്പർ , അവർ പറഞ്ഞു. പക്ഷേ മുറിയിൽ പ്രവേശിപ്പിക്കണമെങ്കിൽ രോഗിയുടെ ബൈ സ്റ്റാൻഡറുടെ അനുവാദം വേണം. റിസപ്ഷനിൽ ഇരുന്ന ഒരാൾ ലിഫ്റ്റിലേക്ക് നയിച്ചു.

ലീഫ്റ്റുകളുടെ നീണ്ട നിര. ഒരു ലിറ്റിൽ കയറി ഏതോ ഒരു ഫ്‌ളോറിൽ ചെന്നിറങ്ങി. ആകെ വിജനം, ചോദിക്കാൻ ആരുമില്ല. അവിടെ കണ്ട ഒരു കിയോസ്‌കിൽ 113 എന്ന്‌ടൈപ്പ് ചെയ്തപ്പോൾ റൂമിൽ എത്താനുള്ള വഴി കിട്ടി. അതനുസരിച്ച് മറ്റൊരു ലിഫ്റ്റിൽ കയറി പതിമൂന്നാം നിലയിൽ എത്തി. ഇടനാഴിയാകെ വിജനം . 113ാം നമ്പർ മുറിയുടെ മുന്നിൽ എത്തിയപ്പോൾ പ്രതീക്ഷിച്ചത് പോലെ ബെർലിൻ മലയാളികളുടെ കൂട്ടം ഒന്നുമില്ല. പുറത്തൊരു കസേരയിലിരുന്ന് ഫോൺ ചെയ്യുന്ന ആളെ കണ്ടു. ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ . ടിവിയിൽ കണ്ടുള്ള പരിചയം. 'ആരാണ് ? എന്താണ് ? എങ്ങനെ ഇവിടെ എത്തി? ' തുടങ്ങി 100 ചോദ്യങ്ങൾ . 'അപ്പയ്ക്ക് സംസാരത്തിന് വിലക്കുണ്ട്. സന്ദർശനം അനുവദിക്കില്ല 'എന്ന് ചാണ്ടി തീർത്തു പറഞ്ഞു.

സംസാരിക്കില്ലെന്നും ഒന്നു കണ്ടാൽ മാത്രം മതി എന്നും ഇ സിലി . ഒടുവിൽ ആ വ്യവസ്ഥയിൽ കതകു തുറന്നു . മലയാളിയാണെന്നും തിരുവനന്തപുരത്താണ് വീട് എന്നും ചാണ്ടി പരിചയപ്പെടുത്തി. ആ സമയത്ത് ഉമ്മൻ ചാണ്ടി സാറിന്റെ മുഖത്ത് വിരിഞ്ഞ സന്തോഷവും സ്‌നേഹവും ആശ്വാസവും ഒരിക്കലും മറക്കില്ലെന്ന് ഇസിലി . ക്ഷീണി തനെങ്കിലും ഐശ്വര്യ പൂർണമായ മുഖം .ജനമധ്യത്തിൽ സന്തോഷം അനുഭവിക്കുന്ന ഒരു മനുഷ്യൻ ഒരു മുറിയിൽ ഒറ്റപ്പെട്ടുപോയതിന്റെ വിഷമം തിരിച്ചറിഞ്ഞ നിമിഷം .ഉമ്മൻ ചാണ്ടി പതിഞ്ഞ ശബ്ദത്തിൽ വിശേഷങ്ങൾ ചോദിച്ചപ്പോൾ സംസാരിക്കരുതെന്ന് കൈകൊണ്ട് വിലക്കി.അഞ്ചു മിനിറ്റ് അദ്ദേഹത്തെ നോക്കി നിന്നു . ശേഷം യാത്ര പറഞ്ഞു ഇസിലി തിരിഞ്ഞു നടന്നു.പക്ഷേ താഴോട്ട് പോകാൻ വഴിയറിയില്ല.ഒടുവിൽ ചാണ്ടി ഉമ്മൻ തന്നെ താഴെ എത്തിച്ചു.ഇത്രയും ഇസിലി പറഞ്ഞ കഥ.


ഇസിലി, എന്റെ സുഹൃത്തും സെക്രട്ടറിയേറ്റിലെ റിട്ട അഡീഷണൽ സെക്രട്ടറിയുമായ വി. ജെ. ഐസക്കിന്റെയും ഓൾ സെയിൻസ് കോളേജ് റിട്ട. പ്രൊഫ.മോളി ഐസക്കിന്റെ മകളാണ്. ഐസക്ക് പറഞ്ഞാണ് ഈ സന്ദർശന കഥ ഞാനറിഞ്ഞത്.പിന്നീട് ഇ സിലിയുമായി സംസാരിച്ചു. ഫോണിൽ വിളിച്ച് ഈ അപൂർവ്വ സന്ദർശനത്തിന്റെ കഥ പറഞ്ഞപ്പോഴാണ് അതിന്റെ രസകരമായ രണ്ടാം ഭാഗം ചാണ്ടി ഉമ്മൻപറഞ്ഞത്.പിറ്റേദിവസം നേരം വെളുത്തപ്പോൾ ഉമ്മൻ ചാണ്ടി മകനോടു പറഞ്ഞു. 'നിന്റെ കയ്യിൽ ആ കുട്ടിയുടെ നമ്പർ ഉണ്ടോ ?ഇവിടെ വരെ വരാൻ പറയുമോ ? അല്പം കഴിഞ്ഞപ്പോൾ ഇ സ്ലിയുടെ വാട്‌സ്ആപ്പ് മെസ്സേജ് . 'അങ്കിൾ..മകൾ മറിയ എന്നെ വിളിച്ചു.ഇവിടെ വരെ വരാമോ ?അപ്പയ്ക്ക് കാണണമെന്ന് പറയുന്നു. '' ഉമ്മൻ ചാണ്ടി സാർ പറഞ്ഞതല്ലേ ?സമയം അനുവദിക്കുമെങ്കിൽ പോണം'ഞാൻ മറുപടി കുറിച്ചു.

തൊണ്ടയിലെ അസുഖത്തിന് ജർമനിയിലെ ബെർലിൻ ചാരിറ്റി ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കുശേഷം വിശ്രമിക്കുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി 17ന് കേരളത്തിലേക്ക് മടങ്ങും. തൊണ്ടയിലെ ശസ്ത്രക്രിയയ്ക്കുശേഷം നിരീക്ഷണത്തിലായിരുന്ന ഉമ്മൻ ചാണ്ടിയെ ഇന്നലെ ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ചെയ്തു. മൂന്നു ദിവസം വിശ്രമിച്ചശേഷം മടങ്ങിയാൽ മതിയെന്ന ഡോക്ടർമാരുടെ ഉപദേശത്തെ തുടർന്ന് 17ന് മാത്രമേ നാട്ടിലേക്കു തിരിക്കൂ. ഉമ്മൻ ചാണ്ടി ഉന്മേഷവാനാണെന്നും ലേസർ ശാസ്ത്രക്രിയയായതിനാൽ മറ്റു ബുദ്ധിമുട്ടുകൾ ഇല്ലെന്നും അതിവേഗം പൂർണ ആരോഗ്യത്തിലേക്കു മടങ്ങിയെത്തുമെന്നും ഒപ്പമുള്ള ബെന്നി ബഹനാൻ എംപി അറിയിച്ചു. മക്കളായ മറിയ ഉമ്മൻ, അച്ചു ഉമ്മൻ, ചാണ്ടി ഉമ്മൻ എന്നിവരും ഉമ്മൻ ചാണ്ടിക്കൊപ്പമുണ്ട്. ജർമനിയിലെ ഇന്ത്യൻ അംബാസഡർ പർവതനേനി ഹരീഷ് ഉമ്മൻ ചാണ്ടിയെ സന്ദർശിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (1 hour ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (1 hour ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (3 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (3 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (5 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (5 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (5 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (5 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (5 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (6 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (6 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (6 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (7 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (8 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (8 hours ago)

Malayali Vartha Recommends