Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

വിശ്വാസവഞ്ചന കാണിക്കരുത്! കിടക്കയിൽ കിടക്കുന്ന കാമുകിയുടെ പിളർന്ന കഴുത്തിൽ ഇടിച്ച് കാമുകന്റെ ആക്രോശം: അവസാന ശ്വാസം, വരെ വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് കാമുകൻ..

15 NOVEMBER 2022 12:26 PM IST
മലയാളി വാര്‍ത്ത

റിസോട്ടിൽ ഒപ്പം താമസിച്ച കാമുകിയെ കൊലപ്പെടുത്തി കാമുകൻ. റിസോർട്ട് മുറിക്കുള്ളിൽ തന്നെ യുവാവ് കഴുത്ത് അറുത്ത് കൊലപ്പെടുത്തുന്ന രണ്ട് സെൽഫി വിഡിയോകൾ ഇയാൾ തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തു. അഭിജിത്ത് പതിദാർ എന്ന യുവാവാണ് ശിൽപ ജരിയ (22) എന്ന യുവതിയെ കഴുത്തറുത്ത ശേഷം അന്ത്യനിമിഷങ്ങൾ പ്രചരിപ്പിച്ചത്. വെള്ളിയാഴ്ച പുറത്ത് വന്ന ദൃശ്യങ്ങളിൽ ആദ്യത്തേതിൽ പുതപ്പിച്ച് കിടത്തിയിരിക്കുന്ന പെൺകുട്ടിയുടെ ദേഹത്ത് നിന്ന് പുതപ്പ് മാറ്റി കാണിക്കുന്നതും. രണ്ടാമത്തേതിൽ കൊലപാതകത്തിനുള്ള കാരണവുമാണ് പ്രചരിപ്പിച്ചിരുന്നത്. തന്റെ ബിസിനസ് പങ്കാളിയായ യുവാവുമായി ശിൽപ്പ അടുപ്പം കാണിച്ചിരുന്നതായും, ഇയാളിൽ നിന്ന് പണം കൈക്കലാക്കിരുന്നതായും അഭിജിത്ത് പറയുന്നു.

തുടർന്ന് ബിസിനസ് പങ്കാളിയുടെ നിർദ്ദേശപ്രകാരമാണ് ഈ കൊലപാതകമെന്നും ഇയാൾ പറയുന്നു. കൊലപാതകം നടന്ന് 4 ദിവസങ്ങൾക്ക് ശേഷം വെള്ളിയാഴ്ച രാവിലെയാണ് യുവാവിന്റെ വീഡിയോ പുറത്ത് വന്നത്. റിസോർട്ടിലെ അഞ്ചാം നമ്പർ മുറിയിലാണ് വീഡിയോ ചിത്രീകരിച്ചത്. വിഡിയോയിൽ, 'ആരെയും ഇനി ചതിക്കരുത്...' എന്ന് ദേഷ്യത്തിൽ പറയുന്നു, എന്നിട്ട് പെൺകുട്ടിയെ അധിക്ഷേപിക്കുന്നു- 'ചതിക്കുന്നവരുടെ ഗതി ഇതാണ്' എന്ന് പറയുന്നതിനൊപ്പം, പഞ്ചാബി ഗാനവും വീഡിയോയിൽ പ്ലേ ചെയ്യുന്നുണ്ട്. ചൊവ്വാഴ്ചയാണ് ജബൽപൂരിലെ മേഖ്‌ല റിസോർട്ടിലെ മുറിയിൽ 21 കാരിയായ ശിൽപ ജാരിയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരിച്ച് നാല് ദിവസങ്ങൾക്ക് ശേഷവും പെൺകുട്ടിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ആക്ടിവായിരുന്നു. ചൊവ്വ, ബുധൻ ദിവസങ്ങളിൽ യുവതിയുടെ ഇൻസ്റ്റാഗ്രാം പേജിൽ ചില ഫോട്ടോകൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

 

അവ വ്യാഴാഴ്ച ഡിലീറ്റ് ചെയ്തു. കുറച്ച് കഴിഞ്ഞ്, 2 പുതിയ ഫോട്ടോകൾ വീണ്ടും അപ്‌ലോഡ് ചെയ്തു. ഇതിൽ അഭിജിത്തിനെയും പെൺകുട്ടിയെയും കാണാം. ആരോപണവിധേയനായ യുവാവിന് പുറമെ മറ്റ് ആൺകുട്ടികൾക്കൊപ്പമുള്ള ശിൽപയുടെ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഡിയോറി ഗ്രാമത്തിലെ താമസക്കാരിയായിരുന്നു ശിൽപ ഭോഖ. മൂന്ന് വർഷമായി ജബൽപൂരിലെ ഗോരഖ്പൂർ പ്രദേശത്ത് വാടകയ്ക്ക് മുറിയെടുത്ത് താമസിക്കുകയായിരുന്നു. ബ്യൂട്ടിപാർലറിൽ ജോലി ചെയ്താണ് കുടുംബ ചിലവുകളടക്കം പെൺകുട്ടി നോക്കിരുന്നത്.

നാട്ടിലേയ്ക്ക് വല്ലപ്പോഴും മാത്രമേ ശില്പ എത്താതിരുന്നുള്ളു. അവസാനമായി ദിപാവലി ആഘോഷത്തിനാണ് എത്തിയത്. നവംബർ 8ന് ആണ് മേഘ്‌ല റിസോർട്ടിലെ അഞ്ചാം നമ്പർ മുറിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കഴുത്തും കൈത്തണ്ടയും മുറിഞ്ഞ നിലയിലായിരുന്നു. കട്ടിലിൽ രക്തം തളംകെട്ടിക്കിടക്കുന്ന നിലയിലായിരുന്നു. നഗരത്തിൽ നിന്ന് 20 കിലോമീറ്റർ അകലെ ന്യൂ ഭേദാഘട്ട് റോഡിൽ സ്ഥിതി ചെയ്യുന്ന ഈ റിസോർട്ടിലേയ്ക്ക് അഭിജിത് പാട്ടിദാറിനൊപ്പം എത്തുകയായിരുന്നു. നവംബർ ആറിന് ഒരു യുവാവിനൊപ്പം ശിൽപ റിസോർട്ടിൽ എത്തിയതായാണ് മേഘ്‌ല റിസോർട്ട് മാനേജ്‌മെന്റിൽ നിന്ന് ലഭിച്ച വിവരം. തങ്ങൾ ഗുജറാത്ത് സ്വദേശികളാണെന്നും ചില ജോലികൾക്കായി ജബൽപൂരിൽ എത്തിയതാണെന്നും ഇരുവരും പറഞ്ഞിരുന്നു.

 

പരിശോധനയ്ക്കായി റിസോർട്ട് ജീവനക്കാർക്ക് ആധാർ കാർഡ് നൽകുകയും രാഖി മിശ്ര എന്നായിരുന്നു പെൺകുട്ടിയുടെ പേര്. അഭിജിത്ത് പാട്ടിദാർ എന്ന പേര് രേഖപ്പെടുത്തിയ ഐഡിയും കുട്ടി നൽകിയിരുന്നു. റിസോർട്ട് കൗണ്ടറിൽ 1500 രൂപ നൽകിയ ശേഷമാണ് മുറി നൽകിയത്. മുറിയിലെ കട്ടിലിൽ തുണിയിൽ പൊതിഞ്ഞ നിലയിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പോലീസ് പുതപ്പ് മാറ്റിയപ്പോൾ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഞായറാഴ്ച വൈകുന്നേരം ഇരുവരും ഒരുമിച്ച് നടക്കാൻ പോയതായി ഹോട്ടൽ ജീവനക്കാർ പറഞ്ഞു.

റിസോർട്ടിന് പുറത്ത് സ്ഥാപിച്ചിരുന്ന സിസിടിവിയിൽ ഇരുവരും ഒരുമിച്ച് പോകുന്നത് കണ്ടിരുന്നു. എന്നാൽ രാത്രിയിൽ കുട്ടി ഒറ്റയ്ക്ക് റിസോർട്ടിലേക്ക് മടങ്ങി. തിങ്കളാഴ്ച അഭിജിത്ത് റിസോർട്ടിൽ തന്നെ ആഹാരം കഴിച്ച ശേഷം ഉച്ചയോടെ പുറത്തേക്ക് പോയി. വൈകിട്ട് നാല് മണിയോടെ തിരികെ എത്തി, യുവതിയുമായി ഒരുമിച്ച് മുറിയിലേയ്ക്ക് കയറുകയായിരുന്നു. രണ്ടര മണിക്കൂർ കഴിഞ്ഞ് അഭിജിത്ത് പുറത്തേയ്ക്ക് പോയെങ്കിലും മണിക്കൂറുകൾ പിന്നിട്ടിട്ടും തിരികെ എത്തിയില്ല.

യുവതിയെയും പുറത്തേയ്ക്ക് കാണാതായതോടെ ജീവനക്കാർക്ക് സംശയമായി. തിങ്കളാഴ്ച വൈകുന്നേരം മുതൽ ചൊവ്വാഴ്ച ഉച്ചവരെ മുറിയുടെ വാതിൽ തുറന്നില്ല, തുടർന്ന് വാതിലിൽ തട്ടിയെങ്കിലും മറുപടിയൊന്നും കിട്ടാതായതോടെ ജീവനക്കാർ മാനേജരെ വിവരമറിയിച്ചു. ഇതിന് ശേഷം മാസ്റ്റർ കീ ഉപയോഗിച്ച് മുറിയുടെ വാതിൽ തുറന്നു. കിടക്കയ്ക്കുള്ളിൽ പെൺകുട്ടിയുടെ മൃതദേഹം രക്തം പുരണ്ട പുതപ്പിൽ പൊതിഞ്ഞ നിലയിലായിരുന്നു. മുറിയിൽ നിന്ന് 2 കുപ്പി മദ്യം കണ്ടെത്തി . ഒരു കുപ്പി ശൂന്യമായിരുന്നു, മറ്റൊന്നിൽ പകുതി മദ്യവും ഉണ്ടായിരുന്നു. കട്ടിലിന് സമീപം രണ്ട് ബ്ലേഡുകളും കണ്ടെത്തി. പെൺകുട്ടിയുടെ കൈത്തണ്ടയും കഴുത്തും ബ്ലേഡ് ഉപയോഗിച്ച് മുറിച്ചതായി സംശയിക്കുന്നു. ജബൽപൂരിലെ വ്യവസായിയിൽ നിന്ന് എട്ട് ലക്ഷം രൂപ തട്ടിയെടുത്തെന്ന കുറ്റം അഭിജിത്തിനെതിരെ ഉണ്ട്. ഇവർ ഒരുമിച്ചുള്ള ഒരു ചിത്രത്തിൽ ഈ നോട്ടുകെട്ടുകൾ കാണാം.

 

അതേ സമയം ശില്പ റൂം എടുക്കാൻ കാണിച്ച വ്യാജ തിരിച്ചാൽ കാർഡിലെ പെൺകുട്ടി പ്രതികരണവുമായി രംഗത്ത് എത്തി. ജബൽപൂരിലെ ആധാർത്താൽ ഏരിയയിൽ വാടകയ്ക്ക് താമസിക്കുന്ന രാഖി മിശ്ര, 2 വർഷം മുമ്പ് തന്റെ ആധാർ കാർഡ് നഷ്ടപ്പെട്ടതായി പറഞ്ഞു. ഒരുപാട് തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് രണ്ടാം കോപ്പി എടുത്തു. ആധാർ കാർഡ് നഷ്ടപ്പെട്ടതിനു പിന്നാലെ ശിൽപ എന്ന പെൺകുട്ടി തനിക്ക് സോഷ്യൽ മീഡിയയിൽ ഫ്രണ്ട് റിക്വസ്റ്റ് അയച്ചിരുന്നതായും രാഖി പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങളും രണ്ടോ നാലോ തവണ സംസാരിച്ചു. ഞങ്ങൾ ഒരിക്കലും കണ്ടുമുട്ടിയിരുന്നില്ല.

തന്റെ ഐഡി കാർഡ് എങ്ങനെ ശിൽപയുടെ കൈയിൽ എത്തിയെന്നും അറിയില്ലെന്ന് രാഖി പറയുന്നു. പെൺകുട്ടിയെ കൊലപ്പെടുത്തിയ പ്രതി അഭിജിത്ത് പതിദാർ 3 മാസം മുമ്പ് വ്യവസായിയെ വഞ്ചിച്ചത് 8.60 ലക്ഷം രൂപ തട്ടിയെടുത്തിരുന്നു. വ്യാപാരി മനീഷ് ചിംനാനി ജബൽപൂരിലെ കോട്വാലി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (2 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (2 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (5 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (5 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (7 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (7 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (7 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (7 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (7 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (7 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (8 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (8 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (8 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (9 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (10 hours ago)

Malayali Vartha Recommends