ഒഴിവായത് വന്‍ അപകടം.... ഓടിക്കൊണ്ടിരുന്ന കെ എസ് ആര് ടി സി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു.... തിരുവനന്തപുരം വെടിവച്ചാന്‍ കോവിലില്‍ വച്ച് ഇന്ന് രാവിലെയായിരുന്നു അപകടം
ഓടിക്കൊണ്ടിരുന്ന കെ എസ് ആര് ടി സി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു.... തിരുവനന്തപുരം വെടിവച്ചാന്‍ കോവിലില്‍ വച്ച് ഇന്ന് രാവിലെയായിരുന്നു അപകടം നടന്നത്.
വിഴിഞ്ഞം ഡിപ്പോയിലെ ബസിന്റെ ടയറാണ് ഊരിത്തെറിച്ചത്. ആര്‍ക്കും പരിക്കില്ല. ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്. വിഴിഞ്ഞത്ത് നിന്നും നാഗര്‍കോവിലിലേയ്ക്ക് പോകുകയായിരുന്നു ബസ്.
ടയറിന്റെ സെറ്റോട് കൂടി ഇളകിപ്പോകുകയായിരുന്നു. ഡ്രൈവര്‍ പെട്ടെന്ന് ബ്രേക്കിട്ട് നിര്‍ത്തിയതിനാല്‍ വന്‍ അപകടം ഒഴിവായി. നിരവധി യാത്രക്കാര്‍ ബസിനുള്ളില്‍ ഉണ്ടായിരുന്നു. അപകടത്തെ തുടര്‍ന്ന് സ്ഥലത്ത് വന്‍ ഗതാഗതക്കുരുക്കുണ്ടായി.
"
https://www.facebook.com/Malayalivartha