ഇടുക്കിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃദദേഹം കണ്ടെത്തിയത് മറയൂർ സി.പി.എം ഏരിയ കമ്മറ്റി ഓഫീസിന് സമീപം
ഇടുക്കിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മറയൂർ സി.പി.എം ഏരിയ കമ്മറ്റി ഓഫീസിന് സമീപമാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.
അതേസമയം കർണാടക മൈസൂർ സ്വദേശി രാജേഷ് ഗൗഡയാണ് മരിച്ചത്. ഇടുക്കി മറയൂർ സി.പി.എം ഏരിയ കമ്മറ്റി ഓഫീസിനും സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിനും ഇടയിൽ ആണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയാതായാണ് പോലീസ് പറയുന്നത്.
മാത്രമല്ല കർണാടക സോപ്പസിന് വേണ്ടി ചന്ദനം കൊണ്ടുപോകാൻ വന്ന വാഹനത്തിന്റെ ഡ്രൈവറാണ് രാജേഷ് ഗൗഡ. എന്നാൽ കെട്ടിടത്തിൽ നിന്നും തെന്നി വീണാണ് മരണമെന്നാണ് പ്രാഥമിക വിവരം. പോലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha