Widgets Magazine
18
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജീവിത പങ്കാളിയാക്കാത്തതിന്‍റെ വൈരാഗ്യത്തിൽ കാമുകിയും സുഹൃത്തും ചേർന്ന് കാമുകന്റെ വീടിന് തീയിട്ടു:- പിന്നാലെ സംഭവിച്ചത്...


യദു ഓടിച്ച ബസിൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ്:- ബസിൻ്റെ വേഗപ്പൂട്ടും ജി.പി.എസും പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തൽ...


നീലഗിരി ജില്ലയിൽ ഓറഞ്ച് അലേർട്ട്:- തിങ്കളാഴ്ച വരെ യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്:- ഊട്ടിയിൽ റെയിൽപ്പാളത്തിൽ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് ട്രെയിൻ സർവീസ് റദ്ദാക്കി: കുറ്റാലം വെള്ളച്ചാട്ടത്തിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ പതിനേഴുകാരൻ മരിച്ചു...


യദു ചോദിക്കുന്നു കാർ എവിടെ..? മെമ്മറികാർഡും, കാറും കണ്ടെത്താൻ സാധിക്കാതെ പോലീസ്..!


ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...

ഗവർണർക്കെതിരെ ഇടതുമുന്നണി നടത്തുന്ന ലക്ഷം പേരുടെ മാർച്ചിൽ നിന്നും മുഖ്യമന്ത്രിയും മന്ത്രിമാരും മാറി നിൽക്കാൻ തീരുമാനം; രാജ്ഭവനിലേക്ക് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മാർച്ച് നടത്താനാണ് ആദ്യം തീരുമാനിച്ചത്, രാജ്ഭവൻ തീരുമാനമെടുക്കുന്നതിന് മുമ്പേ ഗവർണർ കോളറിൽ തൂക്കിയ ഒൻപത് വൈസ് ചാൻസലർമാരെയും കോടതി പിഴുത് തോട്ടിലെറിയും

15 NOVEMBER 2022 11:36 AM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തില്‍ അതിതീവ്ര മഴക്ക് സാദ്ധ്യത... വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

തിരിച്ച് വന്നത് മുഖ്യമന്ത്രിയുടെ ശനിദശയ്ക്ക്;അടുത്ത മാസവും ശമ്പളവും പെന്‍ഷനും മുടങ്ങുന്ന സ്ഥിയാണ് ഉള്ളത്,പറഞ്ഞേല്‍പ്പിച്ച പണികള്‍ ചെയ്യാതെ ബാലഗോപാല്‍ ഓടി മുഖ്യന്‍ പെട്ടു,വന്നവഴി തിരിച്ച് പോയാലോന്ന് ആലോചിച്ച് ക്ലിഫ് ഹൗസില്‍ കയറി ഒളിച്ച് പിണറായി, മെഴുകാന്‍ ഗോവിന്ദന്‍ ഇറങ്ങില്ലെന്ന് ആദ്യമേ പറഞ്ഞു

ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ നല്‍കിയ പരാതിയില്‍ ദല്ലാള്‍ ടി.ജി. നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്തു

ആര്യ-യദു തര്‍ക്കത്തില്‍ എംവിഡിയുടെ എന്‍ട്രിയ്ക്ക് പിന്നില്‍ പക്കാ തിരക്കഥ;ആര്യ രാജേന്ദ്രന്റെ ചൊല്‍പ്പടിക്ക് നില്‍ക്കാന്‍ നാണമില്ലേ പോലീസേ,ഗണേഷ് കുമാറിന് നട്ടെല്ല് ഉണ്ടെങ്കില്‍ നടപടി എടുക്കുക,കെഎസ്ആര്‍ടിസി ഭരിക്കാന്‍ മേയറമ്മ ആരാണ് ജനങ്ങളെ വിഡ്ഡികളാക്കരുത്

ദല്ലാളുമാര്‍ കാലുവാരി തുടങ്ങി പിണറായിക്ക് അണ്ണാക്കിലെ പിരിവെട്ടുന്നു;ഒന്നൊഴിഞ്ഞ് പ്രശ്‌നങ്ങള്‍ വയസാംകാലത്ത് ചില്ലറ തട്ടുകേടല്ല മുഖ്യന് വന്നിരിക്കുന്നത്,സോളാറില്‍ നടന്ന ഒത്തുതീര്‍പ്പിന്റെ പിന്നാമ്പുറ കഥ നാറുന്നു,എല്ലാ ദല്ലാളുകള്‍ക്കും ഒറ്റപാത്രത്തില്‍ നിന്നാണോ അന്നം,വിദേശ യാത്ര ചുരുക്കിയത് പേടിച്ചാണോ മുഖ്യാ

ഗവർണർക്കെതിരെ ഇടതുമുന്നണി നടത്തുന്ന ലക്ഷം പേരുടെ മാർച്ചിൽ നിന്നും മുഖ്യമന്ത്രിയും മന്ത്രിമാരും മാറി നിൽക്കാൻ തീരുമാനിച്ചത് നടപടി ഭയന്ന്. രാജ്ഭവനിലേക്ക് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മാർച്ച് നടത്താനാണ് ആദ്യം തീരുമാനിച്ചത്. ഇത്തരത്തിൽ മുഖ്യമന്ത്രി പ്രവർത്തിക്കുന്നത് ക്രമസമാധാന നില വഷളാക്കുമെന്ന നിയമോപദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് സർക്കാർ മാറി നിൽക്കാൻ തീരുമാനിച്ചത്. മുഖ്യമന്ത്രി സമരത്തിൽ പങ്കെടുത്താൽ അക്കാര്യം കേന്ദ്ര സർക്കാരിനെ അറിയിക്കാനായിരുന്നു ഗവർണർ.

അതേസമയം രാജ്ഭവൻ തീരുമാനമെടുക്കുന്നതിന് മുമ്പേ ഗവർണർ കോളറിൽ തൂക്കിയ ഒൻപത് വൈസ് ചാൻസലർമാരെയും കോടതി പിഴുത് തോട്ടിലെറിയും. വി.സി.മാരുടെ കാര്യത്തിൽ ഹൈക്കോടതി ഉത്തരവ് പ്രതികൂലമാകുമെന്ന മുന്നറിയിപ്പ് അഡ്വക്കേറ്റ് ജനറൽ മുഖ്യമന്ത്രിക്ക് നൽകി. കരഞ്ഞ് കാലിൽ പിടിച്ചു ഗവർണറെ മെരുക്കാനാണ് മുഖ്യമന്ത്രിക്ക് ലഭിച്ചിരിക്കുന്ന ഉപദേശം. ഗവർണർക്ക് മുമ്പിൽ ഊച്ചാളി പീസ് കാണിക്കുന്ന പിണറായി വിജയൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണി കുമാറിന് മുന്നിൽ തിണ്ണമിടുക്ക് കാണിക്കുമോ? കേരളം കാത്തിരിക്കുന്നത് ഈ ചോദ്യത്തിനുള്ള ഉത്തരമാണ്.

കെടിയു കേസിലെ സുപ്രീം കോടതി വിധിക്ക് പിന്നാലെയാണ് കുഫോസ് (കേരള ഫിഷറീസ്&സമുദ്ര പഠന സർകവലാശാല) വിസിയെ പുറത്താക്കാൻ ഹൈക്കോടതി ഉത്തരവുമുണ്ടായത്. വിസി നിയമനങ്ങളിൽ ഗവർണർക്കെതിരെ കടുത്ത നിലപാടുമായി മുന്നോട്ട് പോകുന്ന സംസ്ഥാന സർക്കാറിന് കനത്ത തിരിച്ചടിയാണ് കോടതിയിൽ നിന്നുള്ള വിധികൾ. സർക്കാറുമായി പോരടിക്കുന്ന ഗവർണറുടെ വാദങ്ങൾക്കാണ് ഹൈക്കോടതി വിധി കൂടുതൽ ബലം പകരുന്നത്. പുറത്താക്കൻ ഗവർണർ നോട്ടീസ് നൽകിയ മറ്റ് വിസിമാരുടെ ഭാവി കൂടുതൽ തുലാസിലായി.

മറ്റുള്ളവർക്ക് യോഗ്യതയില്ലെങ്കിൽ വിസി നിയമനത്തിന് സെർച്ച് കമ്മിറ്റി ഒറ്റപ്പേര് ഗവർണർക്ക് സമർപ്പിച്ചാൽ എന്താണ് പ്രശ്നം എന്നാണ് മുഖ്യമന്ത്രിയുടെ ചോദ്യം.യുജിസി മാർഗ്ഗ നിർദ്ദേശങ്ങളുണ്ടെങ്കിലും സംസ്ഥാന നിയമങ്ങൾക്കും പ്രാധാന്യമുണ്ട് തുടങ്ങി ഗവർണറുമായുള്ള പോരിൽ സർക്കാർ ഇതുവരെ ഉയർത്തിയ വാദമുഖങ്ങൾക്കുള്ള വൻ തിരിച്ചടിയാണ് കുഫോസ് വിധി. യുജിസി മാനദണ്ഡങ്ങളിൽ വെള്ളം ചേർക്കാനാകില്ലെന്ന ഗവർണറുടെ നിലപാടാണ് ഹൈക്കോടതി ശരിവെക്കുന്നത്. പുറത്താക്കാതിരിക്കാൻ ഗവർണർ കാരണം കാണിക്കൽ നോട്ടീസ് നൽകിയ വിസിമാരുടെ പട്ടികയിൽ കുഫോസ് വിസി റിജി ജോണുമുണ്ടായിരുന്നു. രാജ്ഭവന്റെ ഹിയറിംഗിന് മുമ്പ് തന്നെ കുഫോസ് വിസിയെ ഹൈക്കോടതി പുറത്താക്കി. തനിക്ക് സ്ഥാനമൊഴിയാൻ പത്ത് ദിവസം വേണമെന്ന വി.സിയുടെ ആവശ്യം പോലും ഹൈക്കോടതി നിരാകരിച്ചു.

കേസിലെ സുപ്രീം കോടതി വിധിക്കൊപ്പം കുഫോസ് വിധിയും ആയുധമാക്കിയായിരിക്കും മറ്റ് ഒമ്പത് വിസിമാർക്കെതിരായ ഗവർണറുടെ നടപടി. ഗവർണറുടെ നോട്ടീസ് ലഭിച്ചവരിൽ ഏറെയും ഒറ്റപ്പേരിൽ നിയമിക്കപ്പെട്ടവരാണ്. ഒന്നിലധികം പേര് നൽകിയ സർച്ച് കമ്മിറ്റിയിൽ യുജിസി മാനദണ്ഡത്തിന് വിരുദ്ധമായി അക്കാദമിക് വിദഗ്ധർക്ക് പകരം സർക്കാർ പ്രതിനിധികളുമുണ്ടായിരുന്നു. ഗവേഷണ കാലയളവ് പ്രവർത്തിപരിചയമായി കണക്കാക്കാനാകില്ലെന്ന പുതിയ വിധി പ്രിയ വർഗ്ഗീസ് കേസിലും സർക്കാറിന് തിരിച്ചടിയായേക്കാം. ഗവേഷണ കാലയളവ് പ്രവർത്തിപരിചയമായി കണക്കാക്കിയെന്നായിരുന്നു പ്രിയക്കെതിരായ പരാതികളിലൊന്നായി വിലയിരുത്തപ്പെട്ടത്.

കേരള ഫിഷറീസ്&സമുദ്ര പഠന സർകവലാശാല വൈസ് ചാൻസലർ നിയമനം ഹൈക്കോടതി റദ്ദാക്കിയ നടപടി സർക്കാരിന് തീർത്തും അപ്രതീക്ഷിതമായിരുന്നു. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് കുഫോസ് വിസി ഡോ.കെ.റിജി ജോണിൻ്റെ നിയമനം റദ്ദാക്കിയത്. യുജിസി ചട്ടങ്ങൾ ലംഘിച്ചാണ് റിജി ജോണിൻ്റെ നിയമനം എന്ന് വിലയിരുത്തിയാണ് ഹൈക്കോടതിയുടെ വിധി. യുജിസി ചട്ടങ്ങൾ പാലിച്ച് കൊണ്ട് പുതിയ വിസിയെ നിയമിക്കാനും വിധിയിൽ പറയുന്നു.

കുഫോസ് വി സി ആയി ഡോ.കെ.റിജി ജോണിനെ നിയമിച്ചതു യു ജി സി ചട്ടപ്രകാരം അല്ലെന്ന് ആരോപിച്ചാണ് ഹൈക്കോടതിയിൽ ഹര്‍ജി എത്തിയത്. വിസി നിയമന പട്ടികയിൽ ഉണ്ടായിരുന്ന എറണാകുളം സ്വദേശി ഡോ. കെ.കെ. വിജയൻ ആണ് ഹർജി നൽകിയത്. യു.ജി.സി മാനദണ്ഡങ്ങൾ അനുസരിച്ച് ഒരു സർവകലാശാലയിൽ പ്രൊഫസറായി പത്തു വർഷത്തെ പ്രവൃത്തി പരിചയം വേണമെന്നിരിക്കെ റിജി ജോണിന് മതിയായ യോഗ്യത ഇല്ലെന്നായിരുന്നു ഡോ.കെ.കെ വിജയൻ നൽകിയ ഹര്‍ജിയിലെ പ്രധാന വാദം.

തമിഴ്നാട് ഫിഷറീസ് സർവകലാശാലയിൽ നിന്ന് കുഫോസിലേക്ക് ഡീൻ ആയി എത്തിയ ഡോ. റിജി ജോൺ പി.എച്ച്.ഡി കാലയളവായ മൂന്നു വർഷം പ്രവൃത്തി പരിചയത്തിലുൾപ്പെടുത്തിയാണ് അപേക്ഷ നൽകിയത്. റിജി ജോണിനെ നിർദ്ദേശിച്ച സേർച്ച് കമ്മിറ്റിയിൽ അക്കാദമിക് യോഗ്യതയില്ലാത്തവർ ഉൾപെട്ടതായി പരാതിക്കാർ പറഞ്ഞു. പാനലിന് പകരം ഒറ്റപ്പേര് മാത്രം നിർദ്ദേശിച്ചത് ചട്ടവിരുദ്ധമാണെന്നും ഹർജിക്കാർ ആരോപിച്ചു. എന്നാൽ കാർഷിക വിദ്യാഭ്യാസം സ്റ്റേറ്റ് ലിസ്റ്റിലുള്ളതായതിനാൽ യു.ജി.സി മാനദണ്ഡങ്ങൾ കുഫോസ് വിസി നിയമനത്തിന് ബാധകമല്ലെന്നുമായിരുന്നു സർക്കാരിന്റെ വാദം. ഇതിനാണ് തിരിച്ചടി കിട്ടിയത്.

കേരള ഹൈക്കോടതിയിൽ നിന്നും ഇങ്ങനെയൊരു തിരിച്ചടി സർക്കാർ പ്രതീക്ഷിച്ചില്ല. കുഫോസ് വി സി പദവി തെറിക്കുമെന്ന് ഒരിക്കലും സർക്കാർ കരുതിയില്ല. കീഴ് വഴക്കങ്ങൾ ലംഘിക്കപ്പെട്ടാലും വി.സി.സ്ഥാനത്ത് ഡോ.റിജി ജോൺ തുടരുമെന്നായിരുന്നു സർക്കാരിൻ്റെ പ്രതീക്ഷ. വിധി സർക്കാരിന് എതിരാകാതിരിക്കാൻ എ.ജി വഴി ചരടുവലികൾ നിരന്തരം നടത്തിയതാണ്. എന്നിട്ടും കോടതി അനുകൂല വിധി പാസാക്കാത്തതിൽ സർക്കാരിന് അതൃപ്തിയുണ്ട്. കുഫോസ് വി .സി യെ നിലനിർത്തണമെന്നായിരുന്നു സർക്കാരിൻ്റെ ആവശ്യം. ഗവര്‍ണര്‍ക്കെതിരെയുള്ള പ്രതിഷേധം ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചയാക്കി മാറ്റാന്‍ തീരുമാനിച്ചിരിക്കുകയാണ് ഇടതുപക്ഷം. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെയുള്ള പ്രതിഷേധം കടുപ്പിക്കുന്നതിന്‍റെ ഭാഗമായുള്ള എൽഡിഎഫിന്‍റെ രാജ്ഭവൻ മാർച്ച് നടക്കുന്നത്.

പ്രതിഷേധം ദേശീയതലത്തിൽ ചർച്ചയാക്കി മാറ്റുന്നതിനായി ഡിഎംകെ രാജ്യസഭാ നേതാവ് തിരുച്ചി ശിവയെയും മാര്‍ച്ചില്‍ പങ്കെടുപ്പിക്കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും തൊഴിലുറപ്പ് തൊഴിലാളികളെയും ഗവര്‍ണര്‍ക്കെതിരെ സമരരംഗത്തിറക്കാന്‍ ശ്രമമെന്ന് ആരോപിച്ച് ബി ജെ പി ഹൈക്കോടതിയിൽ എത്തിയിരുന്നു. ഹാജര്‍ ഉറപ്പു നല്‍കിയാണ് പലരെയും സമരത്തിനിറക്കുന്നതെന്നും സമരത്തില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരെ നിര്‍ബന്ധിക്കുന്നുവെന്നും സുരേന്ദ്രന്‍റെ ഹർജിയിൽ ചൂണ്ടികാട്ടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ സമരത്തിനിറങ്ങുന്ന സര്‍ക്കാര്‍ ജീവനക്കാരെ തടയണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ഹർജിയിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.

ഗവർണർ നടത്തുന്നത് വഴിവിട്ട നീക്കങ്ങളാണെന്ന് ആരോപിച്ച് കൊണ്ടാണ് ഇടതുപക്ഷം പ്രതിഷേധം ശക്തമാക്കിയിട്ടുള്ളത്. സർവകലാശാലകളുടെ മികവ് തകർക്കുന്നതാണ് ഗവർണറുടെ നീക്കമെന്നും വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മ ചൂണ്ടികാട്ടിയിരുന്നു. കേരളത്തിലെ വിവിധ ക്യാമ്പസുകളിൽ പ്രതിഷേധ സംഗമങ്ങള്‍ നടന്നിരുന്നു. ഇതിന് പിന്നാലെയാണ് രാജ്ഭവന് മുന്നിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കുന്നത്.


കുഫോസ് വിസി നിയമം റദ്ദാക്കിയുള്ള ഹൈക്കോടതി ഉത്തരവില്‍ ഗവര്‍ണര്‍ക്കും വിമര്‍ശനം ഉണ്ടായി. യുജിസി പ്രതിനിധി ഇല്ലാത്ത കമ്മിറ്റിയുടെ ശുപാര്‍ശ അംഗീകരിച്ചത് തെറ്റാണെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. വിസി സ്ഥാനത്തേക്ക് ഒരാളെ മാത്രം നിശ്ചയിച്ച സെലെക്ഷൻ കമ്മിറ്റി നടപടി യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് കണ്ടെത്തിയാണ് കോടതി കുഫോസ് വിസി ഡോ റിജി ജോണിന്‍റെ നിയമനം റദ്ദാക്കിയത്. റിജി ജോണിന് യോഗ്യത ഇല്ലെന്ന വാദം നിയമപരമായി നിലനില്‍ക്കില്ല. റിജി ജോണിന് അധ്യാപന പരിചയത്തിനുള്ള യോഗ്യതയുണ്ട്. തമിഴ്നാട് സര്‍വകലാശാല നല്‍കിയ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് ഇതിന് തെളിവെന്നും കോടതി വിശദീകരിച്ചു.

സെര്‍ച്ച് കമ്മിറ്റി രൂപീകരണത്തിലെ അപാകതകളാണ് കോടതി പരിഗണിച്ചത്. റിജി ജോണിനെ കുഫോസ് വിസിയായി നിയമിച്ചത് യുജിസി ചട്ടപ്രകാരം അല്ലെന്നും നിയമനം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ചുരുക്ക പട്ടികയിലുണ്ടായിരുന്ന ഡോ. കെ കെ വിജയൻ ആണ് ഹൈക്കോടതിയെ സമീപിച്ചത്. ഒരു സർവകലാശാലയിൽ പ്രൊഫസറായി 10 വർഷത്തെ പ്രവൃത്തി പരിചയം വേണമെന്നിരിക്കെ റിജി ജോണിന് 7 വർഷം മാത്രമാണ് അധ്യാപന പരിചയം ഉണ്ടായിരുന്നത്. സെർച്ച് കമ്മിറ്റിയിൽ അക്കാദമിക് യോഗ്യതയില്ലാത്തവരും ഉൾപ്പെട്ടുവെന്ന് ഹർജിക്കാർ വാദിച്ചു. ഈ വാദങ്ങളെല്ലാം അംഗീകരിച്ചാണ് ചീഫ് ജസ്റ്റിസ് അടങ്ങിയ ഡിവിഷൻ ബഞ്ച് നിയമനം റദ്ദാക്കിയത്.

ഒന്‍പത് പേരുടെ ചുരുക്കപ്പട്ടികയിൽ നിന്ന് ഒരാളുടെ പേര് മാത്രം സെലെക്ഷൻ കമ്മിറ്റി ചാൻസലർക്ക് അയച്ചത് യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി. പുതിയ വൈസ് ചാൻസലറിനെ കണ്ടെത്താൻ ചാൻസലർ കൂടിയായ ഗവർണർക്ക് കോടതി അനുമതി നൽകി. ഫിഷറീസ് സർവകലാശാല ഒരു കാർഷിക സർവകലാശാലയാണെന്നും അതുകൊണ്ട് തന്നെ യുജിസി ചട്ടങ്ങൾ അതിന് ബാധകമല്ല എന്നുമുള്ള സർക്കാരിന്‍റെയും റിജി ജോണിന്‍റെയും വാദം കോടതി തളളി.

മുഖ്യമന്ത്രിയും മന്ത്രിമാരും സമരത്തിൽ പങ്കെടുത്താൽ അത് സർക്കാരും ഗവർണറും തമ്മിലുള്ള ബന്ധം പൂർണമായും തെറ്റിക്കും. ഗവർണർക്കെതിരെ സംസാരിക്കാനുളള ധൈര്യം പിണറായിക്കില്ല. ഗവർണറെ പിണക്കി കൊണ്ട് ഭരിക്കാനുള്ള കഴിവും പിണറായിക്കില്ല. ബംഗാൾ, തമിഴ്നാട് സർക്കാരുകൾ ഗവർണർക്കെതിരെ അതിശക്തമായ നിലപാടാണ് സ്വീകരിച്ചത്. മമതാ ബാനർജിയും എം കെ സ്റ്റാലിനും ഗവർണറുമായി സ്പീക്കിംഗ് ടേംസിൽ പോലെയല്ല. മമതയെയും സ്റ്റാലിനെയും പോലെ പെരുമാറാൻ പിണറായിക്ക് ആഗ്രഹമുണ്ടങ്കിലും ലാവലിൻ കേസ് സുപ്രീം കോടതിയുടെ പരിഗണനയിലായതിനാൽ അതിനുള്ള ധൈര്യം പിണറായിക്കില്ല. പിണറായി രാജ്ഭവനിലെത്തി സമരംചെയ്യുന്നത് വീഡിയോയിൽ പകർത്താൻ കാത്തിരിക്കുകയായിരുന്നു രാജ്ഭവൻ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പക്ഷെ അയാള്‍ ആ വീഡിയോ പുറത്തുവിട്ടു... മുന്‍ കാമുകനെ കുറിച്ചുള്ള പൂനം പാണ്ഡെയുടെ വാക്കുകള്‍...  (7 minutes ago)

കേരളത്തില്‍ അതിതീവ്ര മഴക്ക് സാദ്ധ്യത... വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്  (17 minutes ago)

സിനിമാ സെറ്റ് അമ്പലമാണെന്ന് കരുതി പ്രാര്‍ത്ഥിക്കുന്നു...  (1 hour ago)

തിരിച്ച് വന്നത് മുഖ്യമന്ത്രിയുടെ ശനിദശയ്ക്ക്;അടുത്ത മാസവും ശമ്പളവും പെന്‍ഷനും മുടങ്ങുന്ന സ്ഥിയാണ് ഉള്ളത്,പറഞ്ഞേല്‍പ്പിച്ച പണികള്‍ ചെയ്യാതെ ബാലഗോപാല്‍ ഓടി മുഖ്യന്‍ പെട്ടു,വന്നവഴി തിരിച്ച് പോയാലോന്ന് ആല  (1 hour ago)

ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ നല്‍കിയ പരാതിയില്‍ ദല്ലാള്‍ ടി.ജി. നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്തു  (1 hour ago)

ആര്യ-യദു തര്‍ക്കത്തില്‍ എംവിഡിയുടെ എന്‍ട്രിയ്ക്ക് പിന്നില്‍ പക്കാ തിരക്കഥ;ആര്യ രാജേന്ദ്രന്റെ ചൊല്‍പ്പടിക്ക് നില്‍ക്കാന്‍ നാണമില്ലേ പോലീസേ,ഗണേഷ് കുമാറിന് നട്ടെല്ല് ഉണ്ടെങ്കില്‍ നടപടി എടുക്കുക,കെഎസ്ആര്‍  (1 hour ago)

ദല്ലാളുമാര്‍ കാലുവാരി തുടങ്ങി പിണറായിക്ക് അണ്ണാക്കിലെ പിരിവെട്ടുന്നു;ഒന്നൊഴിഞ്ഞ് പ്രശ്‌നങ്ങള്‍ വയസാംകാലത്ത് ചില്ലറ തട്ടുകേടല്ല മുഖ്യന് വന്നിരിക്കുന്നത്,സോളാറില്‍ നടന്ന ഒത്തുതീര്‍പ്പിന്റെ പിന്നാമ്പുറ ക  (1 hour ago)

പത്തനംതിട്ടയില്‍ വന്‍ നാശംവിതച്ച് മഴ കലിയിളകി പെയ്യുന്നു;രണ്ട് ദിവസത്തേക്ക് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു,മലയോര മേഖല കനത്ത ആശങ്കയില്‍ ജനങ്ങള്‍ ഭീതിയില്‍,ജില്ലയിലെ ക്വാറികള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല  (1 hour ago)

ജയില്‍ ഭാരോ ആഹ്വാനവുമായ് ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി;ഞങ്ങളുടെ നേതാക്കളെ അഴിക്കുള്ളിലാക്കിയാല്‍ ആപ്പിനെ തകര്‍ക്കാന്‍ നിങ്ങള്‍ക്കാവില്ല,ഇത് ഒരു ആശയമാണ് അമിത് ഷാ വിചാരിച്ചാല്‍ അത് തുടച്ച് നീക്കാനാകില്  (1 hour ago)

വെയിലത്ത് കിടത്തിയ നവജാത ശിശുവിന് ദാരുണാന്ത്യം... അസുഖങ്ങള്‍ മാറാന്‍ നവജാത ശിശുവിനെ വെയിലത്ത് കിടത്തിയത് ഡോക്ടറുടെ നിര്‍ദ്ധേശപ്രകാരമായിരുന്നെന്ന് കുടുംബം  (2 hours ago)

പെരുമ്പാവൂര്‍ ജിഷ വധക്കേസ്... പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയില്‍ തിങ്കളാഴ്ച വിധി  (2 hours ago)

തന്റെ പാര്‍ട്ടി ഹിന്ദു വിരുദ്ധമാണെന്ന ബിജെപിയുടെ ആരോപണങ്ങളെ തള്ളി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി  (2 hours ago)

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്... പ്രതി രാഹുലിന്റെ അമ്മ ഉഷ കുമാരിയും സഹോദരിയും മുന്‍കൂര്‍ ജാമ്യം തേടി  (3 hours ago)

വര്‍ക്കലയില്‍ സ്വകാരൃ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധി യാത്രക്കാര്‍ക്ക് പരിക്ക്  (3 hours ago)

കേരളത്തിൽ കാലവർഷം എത്തുന്നു!!! നാളെ ആൻഡമാൻ കടലിലേക്ക് കാലവർഷം എത്തിച്ചേരും; ഈ മാസം 31 ഓടെ കാലവർഷം കേരളതീരം തൊട്ടേക്കും; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത  (5 hours ago)

Malayali Vartha Recommends