പണി പാളി! മുഖ്യന് വിനയായി പ്രിയ വര്‍ഗീസ്! മലക്കം മറിഞ്ഞ് കണ്ണൂര്‍ സര്‍വകലാശാല! വീഡിയോ മറച്ചു വെച്ചു ; പ്രിയയുടെ വെല്ലുവിളി പാളി പാളീസാകും; പ്രിയ വര്‍ഗീസിന്റെ ഓണ്‍ലൈന്‍ അഭിമുഖത്തിന്റെ വീഡിയോ പുറത്തുവിടാനാകില്ലെന്ന് വാദം!
വിവാദമായ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം വീണ്ടും ചർച്ചയാകുന്നു. പ്രിയ വർഗീസിന് ഒന്നാം റാങ്ക് നൽകിയ അഭിമുഖ വീഡിയോ പുറത്ത് വിടാനാകില്ലെന്ന് കണ്ണൂർ സർവ്വകലാശാലയുടെ അറിയിപ്പ്.
അതേസമയം വിഷയം കോടതിയുടെ പരിഗണനയിൽ നിൽക്കുന്നതിനാൽ വീഡിയോ ഇപ്പോൾ പുറത്തു വിടാനാകില്ലെന്നാണ് സർവകലാശാല ഇപ്പോൾ വാദിക്കുന്നത്. എന്നാൽ ഒത്തുകളി പുറത്താകുമോ എന്ന ഭയത്തിൽ സർവ്വകലാശാല ഒഴിഞ്ഞുമാറുകയാണെന്ന് സെനറ്റ് അംഗം ഡോ. ആർ.കെ ബിജുവും വിമർശിച്ചു.
മാത്രമല്ല വിഷയം കോടതിയുടെ പരിഗണനയില്‍ ഉള്ളതിനാല്‍ വിവരം നല്‍കാനാകില്ലെന്ന നിലപാട് വിവരാവകാശ നിയമത്തിന്റെ ലംഘനമാണെന്ന് നിയമരംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാൽ ഒത്തുകളി പുറത്താകുമോ എന്ന ഭയത്തില്‍ സര്‍വകലാശാല ഒഴിഞ്ഞുമാറുകയാണെന്ന് സെനറ്റ് അംഗം ഡോ. ആര്.കെ ബിജു വിമര്‍ശിക്കുകയും ചെയിതു. ഇപ്പോൾ പ്രിയാ വര്‍ഗീസിന്റെ നിയമനം ഹൈക്കോടതി മരവിപ്പിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha