ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ മാറ്റാന്‍ സംസ്ഥാനം നിയമ നിര്‍മ്മാണവുമായി മുന്നോട്ടു പോകുന്നതിനിടെ, യു.ജി.സി ചട്ടം ഭേദഗതി ചെയ്ത് എല്ലാ സര്‍വകലാശാലകളുടെയും ചാന്‍സലര്‍ ഗവര്‍ണര്‍ തന്നെയെന്ന് ഉറപ്പിക്കാന്‍ ഒരുങ്ങി കേന്ദ്രം

ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ മാറ്റാന്‍ സംസ്ഥാനം നിയമ നിര്‍മ്മാണവുമായി മുന്നോട്ടു പോകുന്നതിനിടെ, യു.ജി.സി ചട്ടം ഭേദഗതി ചെയ്ത് എല്ലാ സര്‍വകലാശാലകളുടെയും ചാന്‍സലര്‍ ഗവര്‍ണര്‍ തന്നെയെന്ന് ഉറപ്പിക്കാന്‍ ഒരുങ്ങി കേന്ദ്രം.
യു.ജി.സി ചട്ടങ്ങളില്‍ ഭേദഗതി വരുത്തി എക്‌സിക്യുട്ടീവ് ഉത്തരവിലൂടെ പ്രാബല്യത്തിലാക്കാനാണ് നീക്കം. ഇതോടെ, സംസ്ഥാന നിയമങ്ങള്‍ക്ക് നിലനില്‍പ്പില്ലാതാവും.കേന്ദ്ര സര്‍വകലാശാലകളില്‍ രാഷ്ട്രപതി വിസിറ്ററായിരിക്കുന്ന മാതൃകയിലാവും സംസ്ഥാന സര്‍വകലാശാലകളില്‍ ഗവര്‍ണര്‍ തന്നെ ചാന്‍സലറെന്ന ഭേദഗതിക്ക് ശ്രമിക്കുന്നത്.
ഇതിലൂടെ സര്‍വകലാശാലകളില്‍ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ ഇടപെടല്‍ തടയാനും സ്വയംഭരണം ഉറപ്പാക്കാനും കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.യു.ജി.സി ചട്ടം ഭേദഗതി ചെയ്താല്‍ എല്ലാ സംസ്ഥാനങ്ങളും അത് നടപ്പാക്കിയേ പറ്റുകയുള്ളൂ. പാര്‍ലമെന്റ് പാസാക്കിയ നിയമപ്രകാരം കേന്ദ്ര നിയമത്തിന് തുല്യമാണ് യു.ജി.സി റഗുലേഷന്‍.
അത് പ്രകാരമുള്ള ഭേദഗതി സര്‍വകലാശാലാ നിയമങ്ങളിലും ചട്ടങ്ങളിലും വരുത്തേണ്ടി വരും. സര്‍ക്കാര്‍ കൊണ്ടുവരുന്ന നിയമഭേദഗതികളൊന്നും പിന്നീട് നിലനില്‍ക്കില്ല. വി.സി നിയമനത്തില്‍ യു.ജി.സി ചട്ടം പാലിക്കാത്തതിനാണ് സാങ്കേതിക സര്‍വകലാശാല വി.സിയായിരുന്ന ഡോ.എം.എസ്. രാജശ്രീയെ സുപ്രീംകോടതിയും ഫിഷറീസ് സര്‍വകലാശാല വി.സി റിജി ജോണിനെ ഹൈക്കോടതിയും പുറത്താക്കിയത്.
അതേസമയം ഗവര്‍ണര്‍മാര്‍ക്കെതിരെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ കൂട്ടായ്മ രൂപപ്പെടുന്നുണ്ട്. ഇതാണ് തിടുക്കത്തിലുള്ള യു.ജി.സി നിയമ ഭേദഗതി നീക്കത്തിന് കേന്ദ്രത്തെ പ്രേരിപ്പിക്കുന്നതെന്നാണ് സൂചനകള്‍. ഛത്തീസ്ഗഡ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ ഗവര്‍ണറെ നീക്കാനുള്ള നിയമം അണിയറയിലാണ്. രാജസ്ഥാനില്‍ ചാന്‍സലര്‍ പദവിയില്‍ നിന്ന് നീക്കുന്ന ഗവര്‍ണര്‍ക്ക് വിസിറ്റര്‍ പദവി നല്‍കാനാണ് നിയമ നിര്‍മ്മാണം.
"
https://www.facebook.com/Malayalivartha

























