മോഡലിനെ കാറിൽ കൂട്ട ബലാൽസംഗത്തിന് ഇരയാക്കിയ സംഭവത്തിൽഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്ത്; കൊച്ചിയിൽ വീണ്ടും പെൺവാണിഭ സംഘം പിടിമുറുക്കുന്നു

കൊച്ചിയിൽ വീണ്ടും പെൺവാണിഭ സംഘം പിടിമുറുക്കുകയാണ് . മോഡലിനെ കാറിൽ കൂട്ട ബലാൽസംഗത്തിന് ഇരയാക്കിയ സംഭവത്തിൽ നിരവധി വെളിപ്പെടുത്തലുകൾ പുറത്ത് വരികയാണ്. കൊച്ചി വീണ്ടും പെൺവാണിഭ സംഘങ്ങളുടെ കേന്ദ്രമാവുന്നുവോ എന്ന് സംശയിക്കേണ്ടുന്ന തരത്തിൽ കാര്യങ്ങൾ നീങ്ങുകയാണ്. ലഹരി, ഡി ജെ പാർട്ടികളുടെയും ഫാഷൻ ഷോകളുടെയും മറവിൽ കൊച്ചിയിൽ പെൺവാണിഭം വേര് മുറുക്കുകയാണെന്ന് പൊലീസ് സൂചിപ്പിക്കുന്നു.
മോഡലുകൾ എന്ന വ്യാജേന വാണിഭ സംഘങ്ങൾ പെൺകുട്ടികളെ എത്തിക്കുകയാണ് ചെയ്യുന്നത്.മോഡലായ പത്തൊമ്പതുകാരി കൊച്ചിയിൽ കൂട്ടമാനഭംഗത്തിനിരയായ സംഭവത്തെക്കുറിച്ച് അന്വേഷിച്ചപ്പോൾ ആണ് ഇത്തരം സംഘങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് കണ്ടെത്താനായത്. അറസ്റ്റിലായവരും ഇത്തരം സംഘങ്ങളുമായി ബന്ധമുള്ളവരാണെന്നാണ് നിഗമനം.
പിടിയിലായവരുടെ മൊബൈൽഫോണുകളിൽ നിന്ന് ഇതുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾകിട്ടിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പുറത്ത് വരികയാണ് . ഇതുമായി ബന്ധപ്പെട്ടു കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല . അതേസമയം കൊച്ചിയില്‍ യുവ മോഡല്‍ ആക്രമിക്കപ്പെട്ടത് നടി ആക്രമിക്കപ്പെട്ട കേസിന് സമാനാമായ സംഭവമാണെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര.
മുംബൈ നഗരത്തേക്കാളും കൊല്‍ക്കത്തേയേക്കാളുമൊക്കെ ഭീകരന്തരീക്ഷം സൃഷ്ടിക്കുന്ന ഒരു നഗരമായി കൊച്ചി മാറിക്കഴിഞ്ഞു. കുറേകാലമായി കൊച്ചി നഗരത്തില്‍ ഒളിഞ്ഞിരിക്കുന്ന രാത്രികാല പേടി സ്വപ്നങ്ങളായ ലഹരി ഉപയോഗവും ലഹരിക്കടത്തും ബലാത്സഗവും തട്ടിക്കൊണ്ടുപോകലുമൊക്കെ കൊച്ചിക്ക് മാത്രം സ്വന്തമാവുന്ന കാഴ്ചകള്‍ ഈ അടുത്ത കാലത്തെങ്ങാനും മാറുമോ എന്നുള്ളതാണ് ആശങ്കയെന്നും അദ്ദേഹം പറയുന്നു.
https://www.facebook.com/Malayalivartha

























