'അവഗണന നേരിടുന്നുവെന്നതിനൊരു പര്യായപദമുണ്ടെങ്കിൽ അത് സഞ്ജു സാംസണെന്നായിരിക്കും. ഇയാളോട് ഈ കാണിക്കുന്നതിനു മറ്റൊരു ന്യായീകരണവും നിലനിൽക്കുകയില്ല. ഒന്നിലധികം തവണ, ഒന്നിലധികം സീസണുകളിൽ അയാൾ ഐ.പി.എല്ലിൽ അദ്ഭുതം സൃഷ്ടിച്ചിട്ടുണ്ട്. സാക്ഷാൽ സംഗക്കാരയുടെ വരെ അഭിനന്ദനം ഏറ്റുവാങ്ങിയ പ്രതിഭ...' ഡോ. നെൽസൺ ജോസഫ് കുറിക്കുന്നു

അവഗണന നേരിടുന്നുവെന്നതിനൊരു പര്യായപദമുണ്ടെങ്കിൽ അത് സഞ്ജു സാംസണെന്നായിരിക്കുമെന്ന് വ്യക്തമാക്കുകയാണ് ഡോ. നെൽസൺ ജോസഫ്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
അവഗണന നേരിടുന്നുവെന്നതിനൊരു പര്യായപദമുണ്ടെങ്കിൽ അത് സഞ്ജു സാംസണെന്നായിരിക്കും. ഇയാളോട് ഈ കാണിക്കുന്നതിനു മറ്റൊരു ന്യായീകരണവും നിലനിൽക്കുകയില്ല. ഒന്നിലധികം തവണ, ഒന്നിലധികം സീസണുകളിൽ അയാൾ ഐ.പി.എല്ലിൽ അദ്ഭുതം സൃഷ്ടിച്ചിട്ടുണ്ട്. സാക്ഷാൽ സംഗക്കാരയുടെ വരെ അഭിനന്ദനം ഏറ്റുവാങ്ങിയ പ്രതിഭ.
അയാളുടെ കളി കണ്ടിട്ടുള്ളവർക്കറിയാം, ആ ഷോട്ടുകളുടെ അനായാസതയും ഒഴുക്കും കരുത്തും 2015 മുതൽ 2022 വരെ അയാൾ കളിച്ചത് ആകെ 16 മാച്ചുകൾ. അതിൽ ആറെണ്ണം ഇക്കൊല്ലമാണെന്നോർക്കണം. അതേ സമയം ഋഷഭ് പന്ത് കളിച്ചത് 64 മാച്ചുകൾ.
ഇക്കൊല്ലം സഞ്ജുവിന്റെയും പന്തിന്റെയും സ്റ്റാറ്റ്സ് എടുത്തുനോക്കിയാൽ ബഹുരസമാണു കാര്യങ്ങൾ
സഞ്ജു 6 മാച്ച്
179 റൺ
44.75 ആവറേജ്
സ്ട്രൈക്ക് റേറ്റ് 158.4
പന്ത് 24 മാച്ച്
353 റൺ
22.06 ആവറേജ്
131.22 സ്ട്രൈക്ക് റേറ്റ്
അടിച്ച സിക്സറുകളുടെ എണ്ണത്തിൽ തന്നെക്കാൾ നാലിരട്ടി മാച്ചുകൾ കളിച്ച പന്തിനു തൊട്ട് പിന്നിലുണ്ട് സഞ്ജു. അയാളുടെ വിക്കറ്റ് കീപ്പിംഗ് എബിലിറ്റിയിലോ ഫീൽഡിലെ പ്രകടനമികവിലോ ഒന്നും വിമർശകർക്ക് പോലും എതിരുണ്ടാവില്ല. ഇനിയും എന്തൊക്കെ ചെയ്യണം സഞ്ജുവിനൊരു അവസരം കിട്ടാൻ?
സഞ്ജുവിനൊപ്പം
https://www.facebook.com/Malayalivartha

























