സംസ്ഥാനത്തെ എല്ലാ പാലങ്ങളുടെയും അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കുന്ന പദ്ധതിക്ക് അടുത്ത വര്‍ഷം തുടങ്ങും; തീരദേശ ഹൈവേയേയും കണിയാപുരത്തേയും ബന്ധിപ്പിക്കുന്ന പുതുക്കുറിച്ചി പാലത്തിലൂടെ രണ്ട് വരി ഗതാഗതം സാധ്യമാക്കുമെന്ന് പൊതുമാരാമത്ത് വകുപ്പു മന്ത്രി പി.എ മുഹമ്മദ് റിയാസ്

സംസ്ഥാനത്തെ എല്ലാ പാലങ്ങളുടെയും അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കുന്ന പദ്ധതിക്ക് അടുത്ത വര്‍ഷം തുടക്കം കുറിക്കുമെന്ന് പൊതുമാരാമത്ത് വകുപ്പു മന്ത്രി പി.എ മുഹമ്മദ് റിയാസ് രംഗത്ത് എത്തിയിരിക്കുകയാണ്. ചിറയിന്‍കീഴ് മണ്ഡലത്തിലെ കഠിനംകുളം കായലിനു കുറുകെ പുനര്‍നിര്‍മ്മിച്ച പുതുക്കുറിച്ചി പാലവും വെട്ടുറോഡ് സെന്റ് ആന്‍ഡ്‌റൂസ് റോഡും മംഗലപുരം പഞ്ചായത്തിലെ മുറിഞ്ഞപാലവും തോന്നയ്ക്കല്‍ – കലൂര്‍ മഞ്ഞമല റോഡും തോന്നയ്ക്കല്‍ – വാലിക്കോണം വെയിലൂര്‍ റോഡും ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു മന്ത്രി ഇത് പറഞ്ഞത് .
അതോടൊപ്പം തന്നെ തീരദേശ ഹൈവേയേയും കണിയാപുരത്തേയും ബന്ധിപ്പിക്കുന്ന പുതുക്കുറിച്ചി പാലത്തിലൂടെ രണ്ട് വരി ഗതാഗതം സാധ്യമാകുന്നതാണ്. അഞ്ച് കോടി രൂപയാണ് പദ്ധതിചെലവ് വരുന്നത്. ഇരുവശങ്ങളിലുമായി 1.5 മീറ്റര്‍ വീതിയിലുള്ള നടപ്പാത സൗകര്യവുമുണ്ട്. വേളി, കഴക്കൂട്ടം, പെരുമാതുറ, കഠിനംകുളം, കണിയാപുരം തുടങ്ങിയ അനുബന്ധ പ്രദേശങ്ങളെ പാലം ബന്ധിപ്പിക്കുന്നുമുണ്ട്. രണ്ട് കോടി രൂപ ചെലവിൽ വീതി കൂട്ടി പുനര്‍ നിര്‍മ്മിച്ച മുറിഞ്ഞ പാലം ദേശീയപാതയെയും വേങ്ങോട്-പോത്തന്‍കോട് ഭാഗങ്ങളെയും ബന്ധിപ്പിക്കുകയാണ് ചെയ്യുന്നത്.
https://www.facebook.com/Malayalivartha

























