എളിമയുടെ ലാളിത്യത്തിന്റെ നിരാർഭാടവും നിസ്വാർത്ഥവുമായ പൊതു ജീവിതത്തിൻ്റെ അറിയപ്പെടുന്ന ഉദാഹരണമായിരുന്നു രാഷ്ട്രപിതാവ് മഹാത്മാഗാന്ധി; അദ്ദേഹമായിരുന്നു ഖാദിയുടെ അപ്പോസ്തലൻ; മഹാനായ ജയരാജൻ്റെ സുരക്ഷയും സുഖയാത്രയും ഉറപ്പു വരുത്തുന്നതിൽ സഖാവ് പിണറായി വിജയൻ ജാഗ്രത പുലർത്തുന്നു; പി ജയരാജനെ വിമർശിച്ച് അഡ്വക്കേറ്റ് എ ജയശങ്കർ

എളിമയുടെ ലാളിത്യത്തിന്റെ നിരാർഭാടവും നിസ്വാർത്ഥവുമായ പൊതു ജീവിതത്തിൻ്റെ അറിയപ്പെടുന്ന ഉദാഹരണമായിരുന്നു രാഷ്ട്രപിതാവ് മഹാത്മാഗാന്ധി. അദ്ദേഹമായിരുന്നു ഖാദിയുടെ അപ്പോസ്തലൻ. പി ജയരാജനെ വിമർശിച്ച് അഡ്വക്കേറ്റ് എ ജയശങ്കർ . അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
എളിമയുടെ ലാളിത്യത്തിന്റെ നിരാർഭാടവും നിസ്വാർത്ഥവുമായ പൊതു ജീവിതത്തിൻ്റെ അറിയപ്പെടുന്ന ഉദാഹരണമായിരുന്നു രാഷ്ട്രപിതാവ് മഹാത്മാഗാന്ധി. അദ്ദേഹമായിരുന്നു ഖാദിയുടെ അപ്പോസ്തലൻ. ഗാന്ധിജിയേക്കാൾ ഗാന്ധിയനാണ് സഖാവ് പി ജയരാജൻ. ഖാദി ബോർഡിന്റെ വൈസ് ചെയർമാൻ.
മഹാത്മാ ഗാന്ധിയെ ഒരു മതഭ്രാന്തൻ വെടിവെച്ചു കൊന്നു. മഹാനായ ജയരാജനെ അതേ കൂട്ടർ വെട്ടിക്കൊല്ലാൻ ശ്രമിച്ചു ആയുസ്സിന്റെ ബലം കൊണ്ട് സഖാവ് രക്ഷപ്പെട്ടു. മഹാത്മാഗാന്ധിയുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ സർദാർ പട്ടേൽ പരാജയപ്പെട്ടു. മഹാനായ ജയരാജൻ്റെ സുരക്ഷയും സുഖയാത്രയും ഉറപ്പു വരുത്തുന്നതിൽ സഖാവ് പിണറായി വിജയൻ ജാഗ്രത പുലർത്തുന്നു. ഇൻക്വിലാബ് സിന്ദാബാദ്!
https://www.facebook.com/Malayalivartha

























