ലോകത്ത് കണ്ടിരിക്കേണ്ട പ്രധാനപ്പെട്ട 50 ടൂറിസം കേന്ദ്രങ്ങളില്‍ ഒന്നായി കേരളത്തെ തിരഞ്ഞെടുത്തു; കേരളത്തിന്‍റെ ജനകീയ ടൂറിസം മാതൃകയായ വാട്ടര്‍ സ്ട്രീറ്റ് പദ്ധതിക്ക് ലണ്ടനില്‍ വെച്ച് അന്താരാഷ്ട്ര പുരസ്കാരം ലഭിച്ചു; ഇപ്പോള്‍ കേരളം രാജ്യത്തെ മികച്ച ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് സംസ്ഥാനം എന്ന അംഗീകാരത്തിന് അര്‍ഹമായിരിക്കുകയാണ്; സന്തോഷ വാർത്ത പങ്കു വച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്

ടൈം മാഗസിന്‍ ലോകത്ത് കണ്ടിരിക്കേണ്ട പ്രധാനപ്പെട്ട 50 ടൂറിസം കേന്ദ്രങ്ങളില്‍ ഒന്നായി കേരളത്തെ തിരഞ്ഞെടുത്തു. കേരളത്തിന്‍റെ ജനകീയ ടൂറിസം മാതൃകയായ വാട്ടര്‍ സ്ട്രീറ്റ് പദ്ധതിക്ക് ലണ്ടനില്‍ വെച്ച് അന്താരാഷ്ട്ര പുരസ്കാരം ലഭിച്ചു. ഇപ്പോള്‍ കേരളം രാജ്യത്തെ മികച്ച ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് സംസ്ഥാനം എന്ന അംഗീകാരത്തിന് അര്‍ഹമായിരിക്കുകയാണ്.
ലോകത്ത് ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗിന്‍റെ പ്രധാന കേന്ദ്രമായി മാറുകയാണ് നമ്മുടെ കേരളം. നിർണായകമായ ഫേസ്ബുക്ക് പോസ്റ്റ് പങ്കു വച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ; കല്ല്യാണം കളറാക്കാന്‍ കേരളം ഓട് നിര്‍മ്മാണ ഫാക്ടറിയില്‍ വെച്ച് ഒരു കല്ല്യാണം. ആലോചിക്കുമ്പോ തമാശയായി തോന്നാമെങ്കിലും പുതിയകാലത്തിന്‍റെ വിവാഹസ്വപ്നങ്ങള്‍ അങ്ങനെ വെറൈറ്റിയായിക്കൊണ്ടിരിക്കുകയാണ്.
പുഴയോരത്ത് ചങ്ങാടത്തില്‍ വെച്ച്, ഹൗസ്ബോട്ടുകളില്‍, തെങ്ങിന്‍തോപ്പുകള്‍ക്കിടയിലെ അലങ്കരിച്ച വേദികളില്‍, ബിച്ചുകളിലും കായല്‍ത്തീരങ്ങളിലും മഞ്ഞില്‍പ്പുതച്ച മലയോരങ്ങളിലുമെല്ലാം വിവാഹവേദികള്‍ ഉയരുകയാണ്. ലോകത്ത് ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗിന്‍റെ പ്രധാന കേന്ദ്രമായി മാറുകയാണ് നമ്മുടെ കേരളം. ഇപ്പോള്‍ ട്രാവല്‍ പ്ലസ് ലിഷര്‍ മാഗസിന്‍ ഇന്ത്യയിലെ ഏറ്റവും മികച്ച ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് സംസ്ഥാനമായി കേരളത്തെ തിരഞ്ഞെടുത്തിരിക്കുകയാണ്.
മാഗസിന്‍റെ വായനക്കാരാണ് കേരളത്തെ ഒന്നാം സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. കേരളാ ടൂറിസം മുന്നോട്ട് വെച്ച ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് എന്ന ആശയത്തിന് കരുത്ത് പകരുന്നതാണ് ഈ അംഗീകാരം. കോവിഡാനന്തര കേരളം ടൂറിസം മേഖലയില്‍ ശക്തമായ തിരിച്ചുവരവിലാണ്. ടൈം മാഗസിന്‍ ലോകത്ത് കണ്ടിരിക്കേണ്ട പ്രധാനപ്പെട്ട 50 ടൂറിസം കേന്ദ്രങ്ങളില്‍ ഒന്നായി കേരളത്തെ തിരഞ്ഞെടുത്തു.
കേരളത്തിന്‍റെ ജനകീയ ടൂറിസം മാതൃകയായ വാട്ടര്‍ സ്ട്രീറ്റ് പദ്ധതിക്ക് ലണ്ടനില്‍ വെച്ച് അന്താരാഷ്ട്ര പുരസ്കാരം ലഭിച്ചു. ഇപ്പോള്‍ കേരളം രാജ്യത്തെ മികച്ച ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് സംസ്ഥാനം എന്ന അംഗീകാരത്തിന് അര്‍ഹമായിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























