ദുരന്തമെത്തിയത് അപ്രതീക്ഷിതമായി..... ദമ്പതികള്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ടോറസ് ഇടിച്ച് ഇരുവര്‍ക്കും ദാരുണാന്ത്യം

ദുരന്തമെത്തിയത് അപ്രതീക്ഷിതമായി..... ദമ്പതികള്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ടോറസ് ഇടിച്ച് ഇരുവര്‍ക്കും ദാരുണാന്ത്യം. കൊരട്ടിക്കടുത്ത് ചിറങ്ങരയില്‍ ടോറസ് ഇടിച്ച് സ്‌കൂട്ടര്‍ യാത്രികരായ ദമ്പതികള്‍ക്ക് ദാരുണാന്ത്യം. പാറക്കടവ് കുറുമശ്ശേരി ട്രൗണ്ടിന് സമീപം താവളത്തുപറമ്പില്‍ വീട്ടില്‍ ടി കെ സജീവ് (52), ഭാര്യ സിമി (39) എന്നിവരാണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം 6.20ഓടെ ചിറങ്ങര സിഗ്‌നലിന് സമീപമായിരുന്നു അപകടം സംഭവിച്ചത്. സിഗ്‌നല്‍ തെളിഞ്ഞയുടന്‍ ദമ്പതികള്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ മുന്നോട്ടെടുത്തപ്പോള്‍ ഇടതു വശത്തെ സര്‍വീസ് റോഡില്‍ നിന്ന് മറ്റൊരു വാഹനം ദേശീയപാതയിലേക്ക് പ്രവേശിക്കാനായി ശ്രമിച്ചു. ഇതോടെ സ്‌കൂട്ടര്‍ വലത്തോട്ട് ഒതുക്കുകയും ഈ സമയം പിറകില്‍ വന്ന ടോറസ് സ്‌കൂട്ടറില്‍ ഇടിച്ചു കയറുകയായിരുന്നുവെന്നുമാണ് ദൃക്‌സാക്ഷികള്‍.
സജീവ് അപകടസ്ഥലത്ത് തന്നെ മരിച്ചു. അവശനിലയിലായ സിമിയെ കറുകുറ്റി അപ്പോളോ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സിമിയുടെ ചിറങ്ങരയിലുള്ള വീട്ടിലേക്ക് പോകുന്ന വഴിയായിരുന്നു ദുരന്തം. സജീവ് മരപ്പണിക്കാരനാണ്. കുറുമശ്ശേരി പോസ്റ്റ് ഓഫീസിലെ താല്‍ക്കാലിക ജീവനക്കാരിയാണ് സിമി. രണ്ടു മക്കളുണ്ട്. ആരോമല്‍ (സിവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി), അര്‍ജുന്‍ (10ാം ക്ലാസ് വിദ്യാര്‍ഥി, എന്‍.എസ്.എസ്. പാറക്കടവ്). ഇരുവരുടെയും മൃതദേഹങ്ങള്‍ അപ്പോളോ ആശുപത്രി മോര്‍ച്ചറിയിലാണ്.
"
https://www.facebook.com/Malayalivartha


























