Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

ഇതിലും വലുത് സ്വപ്നങ്ങളില്‍ മാത്രം... ഖത്തര്‍ ലോകകപ്പില്‍ കോസ്റ്ററിക്കയ്ക്കെതിരെ സ്‌പെയിനിന് കൂറ്റന്‍ വിജയം; ആറുപേര്‍ ചേര്‍ന്ന് ഏഴ് ഗോളടിച്ചതോടെ അര്‍ജന്റീനയുടെ തോല്‍വിയില്‍ നിരാശരായവര്‍ക്ക് ആവേശമായി; അല്‍ തുമാമ സ്റ്റേഡിയത്തില്‍ ഗോള്‍മഴ വര്‍ഷിച്ച് സ്പാനിഷ് പടയുടെ രാജകീയ എഴുന്നള്ളത്ത്

24 NOVEMBER 2022 09:30 AM IST
മലയാളി വാര്‍ത്ത

More Stories...

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി

കഴിഞ്ഞ രാത്രി അര്‍ജന്റീന ആരാധകര്‍ക്ക് ഉറക്കം വന്നില്ല. ആ ഉറക്കം തീര്‍ത്തത് ഇന്നലെയാണ്. ഖത്തര്‍ ലോകകപ്പില്‍ കോസ്റ്ററിക്കയ്‌ക്കെതിരെ സ്‌പെയിനിന് 7-0 ന്റെ തകര്‍പ്പന്‍ ജയം. മരണ ഗ്രൂപ്പെന്ന് വിലയിരുത്തപ്പെട്ട ഗ്രൂപ്പ് ഇയില്‍ തികച്ചും ഏകപക്ഷീയമായി മാറിയ മത്സരത്തില്‍ കോസ്റ്ററിക്കയെ സ്‌പെയിന്‍ വീഴ്ത്തിയത് എതിരില്ലാത്ത ഏഴു ഗോളുകള്‍ക്ക്.

സ്പാനിഷ് നിരയിലെ ആറു പേര്‍ ചേര്‍ന്നാണ് ഏഴു ഗോളടിച്ചത്. ഫെറാന്‍ ടോറസിന്റെ ഇരട്ടഗോളും (31പെനല്‍റ്റി, 54), ഡാനി ഓല്‍മോ (11), മാര്‍ക്കോ അസെന്‍സിയോ (21), ഗാവി (74), കാര്‍ലോസ് സോളര്‍ (90), അല്‍വാരോ മൊറാട്ട (90+2) എന്നിവരുടെ ഗോളുകളുമാണ് സ്പാനിഷ് പടയ്ക്ക് കൂറ്റന്‍ വിജയമൊരുക്കിയത്. റയല്‍ മഡ്രിഡ്, പിഎസ്ജി തുടങ്ങിയ വമ്പന്‍ ക്ലബ്ബുകളുടെ ഗോള്‍കീപ്പറായിരുന്ന കെയ്‌ലര്‍ നവാസ് കാവല്‍നിന്ന പോസ്റ്റിലാണ് സ്പാനിഷ് പട ഏഴു ഗോളുകള്‍ അടിച്ചുകയറ്റിയത്.

ഇതോടെ, ഗ്രൂപ്പ് ഇയില്‍ മൂന്നു പോയിന്റുമായി സ്‌പെയിന്‍ ഒന്നാം സ്ഥാനത്തേക്ക് കയറി. ജര്‍മനിയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കു തോല്‍പ്പിച്ച ജപ്പാനാണ് രണ്ടാമത്. ലോകകപ്പിന്റെ ചരിത്രത്തില്‍ സ്‌പെയിനിന്റെ ഏറ്റവും വലിയ വിജയം കൂടിയാണിത്.

ഇതിനു മുന്‍പ് സ്‌പെയിന്‍ ലോകകപ്പിലെ ഒരു മത്സരത്തില്‍ അഞ്ചിലധികം ഗോള്‍ നേടിയത് രണ്ടു തവണ മാത്രമാണ്. 1986ല്‍ ഡെന്‍മാര്‍ക്കിനെതിരെ 51ന് വിജയിച്ച സ്‌പെയിന്‍, 1998ല്‍ ബള്‍ഗേറിയയ്ക്കെതിരെ 61നും വിജയിച്ചു. കളിക്കണക്കുളിലെ ആധിപത്യം അതേപടി സ്‌കോര്‍ ബോര്‍ഡിലും പ്രതിഫലിപ്പിച്ചാണ് സ്‌പെയിന്‍ കൂറ്റന്‍ വിജയം നേടിയത്. മത്സരത്തിന്റെ 81 ശതമാനവും പന്തു കൈവശം വച്ച സ്‌പെയിന്‍, മത്സരത്തിലാകെ പൂര്‍ത്തിയാക്കിയത് 1043 പാസുകള്‍! കോസ്റ്ററിക്കയുടെ 231 പാസുകളുടെ സ്ഥാനത്താണിത്. ഇനി ജര്‍മനിക്കെതിരെയാണ് സ്‌പെയിന്റെ അടുത്ത മത്സരം.

കോസ്റ്ററിക്കന്‍ ബോക്‌സിലേക്ക് നടത്തിയ തുടര്‍ ആക്രമണങ്ങളുടെ തുടര്‍ച്ചയായിരുന്നു സ്‌പെയിനിന്റെ ആദ്യ ഗോള്‍. സ്പാനിഷ് ജഴ്‌സിയില്‍ ലോകകപ്പ് കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടം സ്വന്തമാക്കിയ ഗാവിയില്‍നിന്നാണ് ഗോള്‍നീക്കത്തിന്റെ തുടക്കം. ഗാവി ബോക്‌സിലേക്ക് ഉയര്‍ത്തി നല്‍കിയ പന്ത് കോസ്റ്ററിക്കന്‍ പ്രതിരോധ മതിലില്‍ തട്ടി വന്നുപെട്ടത് ഡാനി ഓല്‍മോയ്ക്കു മുന്നില്‍. താരത്തിന്റെ ഷോട്ട് കെയ്ലര്‍ നവാസിനെ മറികടന്ന് വലയില്‍. ലോകപ്പില്‍ സ്‌പെയിനിന്റെ 100ാം ഗോള്‍.

10 മിനിറ്റിനുള്ളില്‍ സ്‌പെയ്ന്‍ ലീഡ് വര്‍ധിപ്പിച്ചു. ഇക്കുറി ലക്ഷ്യം കണ്ടത് മാര്‍ക്കോ അസെന്‍സിയോ. ബോക്‌സിനു വെളിയില്‍ ഇടതുവിങ്ങില്‍നിന്നും ജോര്‍ഡി ആല്‍ബ പന്ത് ഉയര്‍ത്തി വിടുമ്പോള്‍ കാര്യമായ അനക്കമില്ലാത്ത നിലയിലായിരുന്നു കോസ്റ്ററിക്കന്‍ പ്രതിരോധം. കാല്‍ച്ചുവട്ടിലേക്കെത്തിയ പന്തിനെ ഒട്ടും താമസം കൂടാതെ അസെന്‍സിയോ വലയിലേക്ക് തിരിച്ചുവിട്ടു. നവാസിന്റെ കൈകളില്‍ത്തട്ടി ചെറുതായി ഗതിമാറിയെങ്കിലും പന്ത് വലയിലേക്കു തന്നെ. അങ്ങനെ രണ്ടാം ഗോള്‍ പിറന്നു.

അടുത്ത 10 മിനിറ്റിനുള്ളില്‍ സ്‌പെയിന്‍ ലീഡ് മൂന്നാക്കി ഉയര്‍ത്തി. ഇത്തവണ ഗോളിലേക്കു വഴിതുറന്നത് സ്െപയിന് അനുകൂലമായി ലഭിച്ച പെനല്‍റ്റി. ഇത്തവണയും ഗോളിന്റെ ശില്‍പി ജോര്‍ഡി ആല്‍ബ. കോസ്റ്ററിക്കന്‍ ബോക്‌സിനുള്ളില്‍ ആല്‍ബയെ ഡ്യുവാര്‍ട്ടെ തള്ളിയിട്ടതിന് സ്‌പെയിന് അനുകൂലമായി പെനല്‍റ്റി. കിക്കെടുത്ത ഫെറാന്‍ ടോറസ് അനായാസം ലക്ഷ്യം കണ്ടു. സ്‌കോര്‍ 3-0.

ആദ്യപകുതിയുടെ തുടര്‍ച്ചയായി രണ്ടാം പകുതിയിലും ആക്രമിച്ചു കളിച്ച സ്‌പെയിന്‍ എപ്പോള്‍ നാലാം ഗോള്‍ നേടുമെന്നു മാത്രമായിരുന്നു സംശയം. ഈ ചോദ്യത്തിന് ഉത്തരമായത് 54ാം മിനിറ്റില്‍. ഒരിക്കല്‍ക്കൂടി കോസ്റ്ററിക്കന്‍ പ്രതിരോധത്തിന്റെ പിടിപ്പുകേട് തെളിഞ്ഞുകണ്ട നിമിഷം.

ലോകകപ്പില്‍ കളിക്കുന്ന പ്രായം കുറഞ്ഞ സ്പാനിഷ് താരമെന്ന റെക്കോര്‍ഡിട്ട ഗാവിയുടെ അവസരമായിരുന്നു അടുത്തത്. പതിവുപോലെ കോസ്റ്ററിക്കന്‍ ഗോള്‍മുഖത്തേക്ക് എത്തിയൊരു നീക്കത്തിനൊടുവില്‍ പന്ത് അല്‍വാരോ മൊറാട്ടയില്‍നിന്ന് ഗാവിയിലേക്ക്. പന്ത് സ്വീകരിച്ച ഗാവി അതിനു നേരെ വലയിലേക്കു വഴികാട്ടിയതോടെ സ്‌പെയിനിന്റെ ഏറ്റവും പ്രായം കുറഞ്ഞ ലോകകപ്പ് ഗോള്‍വേട്ടക്കാരന്‍ പിറന്നു. സ്‌കോര്‍ 5-0.

തകര്‍ന്നു തരിപ്പണമായിപ്പോയ കോസ്റ്ററിക്കന്‍ പ്രതിരോധത്തെ കാഴ്ചക്കാരാക്കി സ്‌പെയിന്‍ ആറാം ഗോള്‍ നേടിയത് 90ാം മിനിറ്റില്‍. പകരക്കാരനായി കളത്തിലിറങ്ങിയ കാര്‍ലോസ് സോളറിന്റെ ഊഴമായിരുന്നു ഇത്തവണ.

ഇന്‍ജറി ടൈമിന്റെ രണ്ടാം മിനിറ്റില്‍ സ്‌പെയിന്‍ ഏഴാമത്തെ ഗോളുമടിച്ചു. ഇത്തവണ ലക്ഷ്യം കണ്ടത് അല്‍വാരോ മൊറാട്ട. ഡാനി ഓല്‍വോയില്‍നിന്ന് ലഭിച്ച പന്ത് സ്വീകരിച്ച് മൊറാട്ട തൊടുത്ത പന്ത്, കെയ്ലര്‍ നവാസിനെ കാഴ്ചക്കാരനാക്കി വലയിലേക്ക്. സ്‌കോര്‍ 7-0. അതോടെ വിജയം രാജകീയമായി.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (2 minutes ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (9 minutes ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (11 minutes ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (20 minutes ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (25 minutes ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (29 minutes ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (39 minutes ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (3 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (4 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (5 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (5 hours ago)

Ram Temple donation theft അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച് കോടതി  (5 hours ago)

വിസ്മയ മോഹൻലാൽ നായികയാകുന്ന ചിത്രം തുടക്കത്തിന്റെ പോസ്റ്റർ പുറത്ത്; ചിത്രം ആകാംക്ഷയോടെ കാത്തിരുന്നു പ്രേഷകർ  (5 hours ago)

'വരവ്' ജൂലൈ പതിനാറിന് വരും; ഷാജി കൈലാസ് ചിത്രത്തിൽ അർജ്ജുൻ അശോക് നായകൻ  (5 hours ago)

DIVE ACCIDENT അവസാന നിമിഷം ഡാൻസും പാട്ടും..  (5 hours ago)

Malayali Vartha Recommends