ചിത്രകാരി ദുർഗാ മാലതിയുടെ നായയുടെ കണ്ണുകൾ ചൂഴ്ന്നെടുത്ത നിലയിൽ; ബുധനാഴ്ച കാണാതായ നായ മടങ്ങിയെത്തിപ്പോഴാണ് സംഭവം അറിഞ്ഞത്;പട്ടാമ്പി പൊലീസിൽ പരാതി നൽകി

പാലക്കാട് പട്ടാമ്പിയിൽ വളർത്തു നായോട് കൊടും ക്രൂരത. കഴിഞ്ഞ ബുധനാഴ്ച മുതൽ കാണാതായ നായ ഇന്നലെ രാത്രി വീടിന് പരിസരത്തേക്ക് നിരങ്ങി വരുന്നത് ശ്രദ്ധയില്‍പ്പെടുകയായിരുന്നു. മടങ്ങിയെത്തിയപ്പോൾ കണ്ണുകൾ ചൂഴ്ന്നെടുത്ത നിലയിൽ. ചിത്രകാരി ദുർഗാ മാലതിയുടെ വളർത്തു നായ നക്കുവിനാണു ഈ ക്രൂരത നേരിടേണ്ടി വന്നത്. തുടർന്ന് പട്ടാമ്പി പൊലീസിൽ ദുർഗാ മാലതി പരാതി നൽകി. രണ്ടു കണ്ണില്‍ നിന്നും ചോര ഒലിച്ചിരുന്നു. ഒപ്പം കണ്ണില്‍ നിറയെ പുഴുക്കളും ഉണ്ടായിരുന്നു.
നയാ ഇതുവരെ ആരെയും കടിച്ചിട്ടില്ലെന്നും അതുകൊണ്ടു പ്രത്യേകിച്ച് ശത്രുതയുടെ കരുവുമില്ലെന്നും അവർ വ്യക്തമാക്കി. ആരാണ് ചെയ്തതെന്ന് അറിയില്ല പക്ഷെ മനുഷ്യർ തന്നെയാണ് ചെയ്തതെന്ന് ഉറപ്പാണ് എന്ന് ദുർഗാ മാലതി കൂട്ടിച്ചേർത്തു. കണ്ണിന് കാഴ്ചയില്ലത്തതിനാല്‍ മണം പിടിച്ച് നിരങ്ങി വരികയായിരുന്നു നായയെന്ന് ഇവർ വ്യക്തമാക്കി.
നായയെ കാണാതായത് മുതൽ പലയിടത്തും അന്വേഷിച്ചിരുന്നെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഡോക്ടറുടെ നിര്‍ദേശ പ്രകാരം പ്രഥമിക ശുശ്രൂഷ നല്‍കി. നായയുടെ രണ്ട് കണ്ണിന്റെയും കാഴ്ച പൂര്‍ണ്ണമായും നഷ്ടപ്പെട്ടു. കണ്ണുകള്‍ ചൂഴ്ന്നെടുത്തതോ, ആസിഡിന് സമാനമായ ദ്രാവകം ഒഴിച്ചതാവാനോ ആണ് സാധ്യതയെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഇന്ന് മണ്ണൂത്തിയിലേക്ക് വിദഗ്ദ്ധ ചികിത്സക്കായി നായയെ കൊണ്ടുപോകും എന്നവർ പറഞ്ഞു.
https://www.facebook.com/Malayalivartha