'തുല്യ സ്വത്തവകാശം അവകാശലംഘനമെന്ന സമസ്തയുടെ ഭീഷണിയിൽ ലീഗനീതി പ്രതിജ്ഞയിൽ നിന്നു പിൻമാറി കുടുംബശ്രീ. മുന്നിലൊന്ന് സ്വത്തവകാശം മാത്രമുള്ള പെണ്ണുങ്ങളെ നിങ്ങളുടെ അവകാശങ്ങൾക്കാദരഞ്ജലികൾ....' വൈറലായി കുറിപ്പ്

ഇറാനിൽ പോരാട്ടം കൊണ്ട് അവകാശങ്ങൾ നേരിട്ട് ഒരു ഭരണകൂടത്തെ മുഴുവനും മുട്ടുകുത്തിച്ചു. ഇറാനിൽ നിന്നും മതകാര്യ പോലീസിനെ പിരിച്ചുവിട്ടു. എന്നാൽ ഇവിടെ കേരളത്തിൽ 'തുല്യ സ്വത്തവകാശം അവകാശലംഘനമെന്ന സമസ്തയുടെ ഭീഷണിയിൽ ലീഗനീതി പ്രതിജ്ഞയിൽ നിന്നു പിൻമാറി കുടുംബശ്രീ. മുന്നിലൊന്ന് സ്വത്തവകാശം മാത്രമുള്ള പെണ്ണുങ്ങളെ നിങ്ങളുടെ അവകാശങ്ങൾക്കാദരഞ്ജലികൾ' എന്ന് കുറിക്കുകയാണ് മുതിർന്ന മാധ്യമപ്രവർത്തകൻ അരുൺ കുമാർ.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
അങ്ങ് ഇറാനിൽ: മഹ്സ അമീനയെ കൊലപ്പെടുത്തിയ മതകാര്യപൊലീസ് സംവിധാനം നിര്ത്തലാക്കിയതായി അറ്റോര്ണി ജനറല് മുഹമ്മദ് ജാഫര് മോണ്ടസേരി. ഇറാന് സ്റ്റേറ്റ് ന്യൂസ് ഏജന്സിയാണ് അദ്ദേഹത്തിന്റെ ഇതു സംബന്ധിച്ച പ്രസ്താവന റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്. ഇറാനിലെ പെണ്ണുങ്ങളെ നിങ്ങൾക്കഭിവാദ്യങ്ങൾ !
ഇങ്ങ് കേരളത്തിൽ : തുല്യ സ്വത്തവകാശം അവകാശലംഘനമെന്ന സമസ്തയുടെ ഭീഷണിയിൽ ലീഗനീതി പ്രതിജ്ഞയിൽ നിന്നു പിൻമാറി കുടുംബശ്രീ. മുന്നിലൊന്ന് സ്വത്തവകാശം മാത്രമുള്ള പെണ്ണുങ്ങളെ നിങ്ങളുടെ അവകാശങ്ങൾക്കാദരഞ്ജലികൾ!
https://www.facebook.com/Malayalivartha























