പതിനഞ്ചാം കേരള നിയമ സഭയുടെ ഏഴാം സമ്മേളനം ഇന്ന് ആരംഭിക്കും..... 14 സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തു നിന്നും ഗവര്‍ണറെ മാറ്റാനുള്ള ബില്ലുകളാണ് ഈ സമ്മേളനത്തിന്റെ സവിശേഷത, ഗവര്‍ണര്‍ സര്‍ക്കാര്‍ പോരും വിഴിഞ്ഞവും സഭയില്‍ വലിയ ചര്‍ച്ചയാകും

പതിഞ്ചാം കേരള നിയമ സഭയുടെ ഏഴാം സമ്മേളനം ഇന്നു തുടങ്ങും.14 സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തു നിന്നും ഗവര്‍ണറെ മാറ്റാന്‍ ഉള്ള ബില്ലുകള്‍ ആണ് ഈ സമ്മേളനത്തിന്റെ സവിശേഷതയായിട്ടുള്ളത്.
ആദ്യദിനത്തില്‍ തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദം അടക്കം ഉയര്‍ത്തി പിന്‍വാതില്‍ നിയമനത്തില്‍ പ്രതിപക്ഷം അടിയന്തിര പ്രമേയമായി ഉന്നയിക്കുകയും ഗവര്‍ണര്‍ സര്‍ക്കാര്‍ പോരും വിഴിഞ്ഞവും സഭയില്‍ വലിയ ചര്‍ച്ചയാകുകയും ചെയ്യും. ഗവര്‍ണറോടുള്ള സമീപനത്തില്‍ കോണ്‍ഗ്രസില്‍ നിന്നും വ്യത്യസ്തമായി ലീഗിന് എതിര്‍പ്പ് ആണുള്ളത്.
ലീഗ് നിലപാട് രാവിലെ ചേരുന്ന യുഡിഫ് പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തില്‍ ഉന്നയിക്കും. തരൂര്‍ വിവാദം തുടരുന്നതിലും ലീഗിന് അസംതൃപ്തി ഉണ്ട്.പ്രതിപക്ഷ നിരയിലെ ഭിന്നത സഭയില്‍ ഭരണ പക്ഷം ആയുധമാക്കുകയും ചെയ്യും.
അതേസമയം നാലര മാസമായി തുടരുന്ന വിഴിഞ്ഞം സമരം സമവായത്തിലെത്തിക്കാന്‍ സഭയും സര്‍ക്കാരും നീക്കം തുടങ്ങി. ഇതിനായി ലത്തീന്‍ അതിരൂപത നടത്തുന്നത് മിന്നല്‍ നീക്കമാണെന്നാണ് അവരിറക്കിയ സര്‍ക്കുലറില്‍നിന്ന് ബോദ്ധ്യമാകുന്നത്. സമരതീവ്രത വെടിഞ്ഞ് അനുനയ നീക്കത്തിലൂടെ സര്‍ക്കാരിനെ സമീപിച്ച് ഒത്തുതീര്‍പ്പിന് വഴിയൊരുക്കുകയാണ് സഭ.
സമരസമിതി പ്രതിനിധികളുമായുള്ള ചര്‍ച്ച പുനരാരംഭിക്കാനായി സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നാണ് ആവശ്യം.സമവായ ഫോര്‍മുലയടക്കം തയ്യാറാക്കിയാണ് സമരസമിതി പുതിയ നീക്കങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നത്. സമരസമിതിയെയും അതിരൂപതാ നേതൃത്വത്തെയും പങ്കെടുപ്പിച്ച് ചീഫ് സെക്രട്ടറിതല ചര്‍ച്ചയോ മന്ത്രിസഭാ ഉപസമിതി യോഗമോ ഇന്നു ചേര്‍ന്നേക്കും. അനുനയനീക്കം വിജയിച്ചാല്‍ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിലും ചര്‍ച്ച നടന്നേക്കും. ചര്‍ച്ചകളില്‍ സ്വീകരിക്കേണ്ട സര്‍ക്കാര്‍ നയം സംബന്ധിച്ച് വ്യക്തതയ്ക്ക് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഇന്നു മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.
"
https://www.facebook.com/Malayalivartha























