Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

സെന്‍ട്രല്‍ ജയിലിനുള്ളില്‍ മൊബൈല്‍ ഫോണുപയോഗം: കേസന്വേഷണത്തില്‍ അട്ടിമറി, കരാട്ടേ ഫാറൂഖിനെയും കൂട്ടുപ്രതിയെയും വെറുതെ വിട്ടു

05 DECEMBER 2022 07:21 AM IST
മലയാളി വാര്‍ത്ത

 പൂജപ്പുര സെന്‍ട്രല്‍ ജയിനുള്ളില്‍ മൊബൈല്‍ ഫോണുപയോഗിച്ച കേസില്‍ പ്രതികളായ കരാട്ടേ ഫാറൂഖിനെയും കൂട്ടുപ്രതി രമേശിനെയും വെറുതെ വിട്ടു.

കേസന്വേഷണത്തില്‍ പൂജപ്പുര പൊലീസ് അട്ടിമറി നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി പ്രതികളെ വെറുതെ വിട്ടത്. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ തടവുകാരായിരുന്ന കുടപ്പനക്കുന്ന് പേരൂര്‍ക്കട എന്‍സിസി റോഡില്‍ പനവിളാകത്ത് വീട്ടില്‍ കൃഷ്ണന്‍ മകന്‍ രമേശ് ( 37 ) , എല്‍ റ്റി റ്റി ഇ കബീര്‍ വധക്കേസില്‍ ജീവപര്യന്തം തടവനുഭവിക്കുന്ന വള്ളക്കടവ് പ്രിയദര്‍ശിനി നഗറില്‍ കരാട്ടേ ഫാറൂഖ് ( 42 ) എന്നിവരാണ് കേസിലെ പ്രതികള്‍.




പ്രതികളെ വിട്ടയക്കാന്‍ കാരണങ്ങളായി വിധിന്യായത്തില്‍ കോടതി ചൂണ്ടിക്കാട്ടുന്ന അടിസ്ഥാന കാരണങ്ങള്‍ ഇവയാണ്. ഒന്നാം പ്രതി ഒരു മൊബൈല്‍ ഫോണും സിം കാര്‍ഡും രണ്ടാം പ്രതിക്ക് കൈമാറിയെന്നും അവ രണ്ടാം പ്രതി സെല്ല് റൂമില്‍ കൈവശം വച്ചിരുന്നത് ജയില്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തുവെന്നുമാണ് പ്രോസിക്യൂഷന്റെ കൃത്യമായ ആരോപണം. രണ്ടാം പ്രതിയുടെ സെല്‍ റൂമില്‍ നിന്ന് ആരാണോ അവ പിടിച്ചെടുത്തത് ആ വ്യക്തിയെ സാക്ഷിയായി വിസ്തരിച്ചിട്ടില്ലെന്നത് പ്രധാനമായി ശ്രദ്ധിക്കേണ്ടതാണ്.



കൂടാതെ പ്രധാനമായ മറ്റൊരു കാര്യം ഒന്നാം സാക്ഷിയായി വിസ്തരിച്ച ജയില്‍ സൂപ്രണ്ട് ബി.പ്രദീപിന്റെ മൊഴിയില്‍ രണ്ടാം പ്രതിയെ ഏകാന്ത തടവില്‍ ഒരു സെല്ലില്‍ പാര്‍പ്പിച്ചിട്ടുള്ളതായും എന്നാല്‍ സെല്‍ റൂം നമ്പര്‍ അറിയില്ലെന്നും പറയുന്നു. ആ ദിവസം രണ്ടാം പ്രതിയെ പ്രത്യേക സെല്ലില്‍ തനിച്ച് പാര്‍പ്പിച്ചെന്ന് കാണിക്കാനും ആ ദിവസം മറ്റ് അന്തേവാസികള്‍ ആരും ആ സെല്ലില്‍ ഇല്ലായിരുന്നുവെന്ന് കാണിക്കാന്‍ യാതൊരു തെളിവും കോടതിയില്‍ ഹാജരാക്കിയിട്ടില്ല.


ഒന്നാം പ്രതി മൊബൈല്‍ ഫോണും സിം കാര്‍ഡും രണ്ടാം പ്രതിക്ക് കൈമാറിയതായി കാണിക്കുന്ന യാതൊരു വായ് മൊഴി , രേഖാമൂലമുള്ള തെളിവുമില്ല. ആരുടെ പേരിലാണോ സിം കാര്‍ഡ് നല്‍കിയിട്ടുള്ളതെന്ന കാര്യം പ്രോസിക്യൂഷന്‍ വെളിപ്പെടുത്തിയിട്ടില്ല. മുഴുവന്‍ തെളിവുകളില്‍ നിന്നും ഒന്നും രണ്ടും പ്രതികള്‍ കൃത്യം ചെയ്തതായി കാണിക്കുന്ന യാതൊരു മതിയായ തെളിവുകളും ഇല്ല. പ്രതികളുടെ കുറ്റങ്ങള്‍ സംശയാതീതമായി തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു.


അങ്ങനെയാണെങ്കില്‍ പ്രോസിക്യൂഷന്‍ ആരോപിക്കും വിധം യാതൊരു കുറ്റങ്ങളും പ്രതികള്‍ ചെയ്തിട്ടില്ല. പോയിന്റുകള്‍ പ്രോസിക്യൂഷന് എതിരാണെന്നും വിധിന്യായത്തില്‍ കണ്ടെത്തിയാണ് പ്രതികളെ കോടതി നിരുപാധികം വിട്ടയച്ചത്. ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 255 ( 1 ) പ്രകാരമാണ് പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടത്. തൊണ്ടി വകകള്‍ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.


1894 ലെ പ്രിസണേഴ്സ് നിയമത്തിലെ വകുപ്പ് 42 , കേരള ജയില്‍ ചട്ടങ്ങളിലെ ചട്ടം 288 എന്നീ വകുപ്പുകള്‍ പ്രകാരമുള്ള ശിക്ഷാര്‍ഹമായ കുറ്റങ്ങള്‍ പ്രതികള്‍ക്ക് മേല്‍ ചുമത്തിയാണ് കോടതി പ്രതികളെ വിചാരണ ചെയ്തത്. 2008 ജൂണ്‍ 15ന് പകല്‍ 11.30 മണിക്കാണ് ഫോണുപയോഗം ജയില്‍ ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ കണ്ടെത്തിയത്. എല്‍ റ്റി റ്റി ഇ കബീര്‍ കൊലക്കേസില്‍ ജീവപര്യന്തം തടവുശിക്ഷയനുഭവിക്കുന്ന വള്ളക്കടവ് സ്വദേശി കരാട്ടേ ഫാറൂഖ് , സഹ തടവുകാരനായ പേരൂര്‍ക്കട സ്വദേശി രമേശിന് ഫോണ്‍ കൈമാറുന്നത് പരിശോധനയില്‍ കണ്ടു പിടിച്ച് ഫോണ്‍ ബന്തവസ്സിലെടുക്കുകയായിരുന്നു



ഫാറൂഖ് 2014 ജയിലില്‍ ജീവപര്യന്തം തടവനുഭവിക്കവേയാണ് ഫോണ്‍ ഉപയോഗിച്ച കേസ് വന്നത്. 2021 സെപ്റ്റംബറില്‍ ചികിത്സാര്‍ത്ഥം പരോളില്‍ ബീമാപള്ളിയിലെ വീട്ടില്‍ കഴിയവേ ഹൃദയാഘാതം മൂലം ഫാറൂഖ് മരിച്ചു. മാലിക്ക് സിനിമ വന്നപ്പോള്‍ ബോംബ് എറിഞ്ഞതുംകരാട്ടേ ഫാറൂഖ് ഒക്കെ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു.


കരാട്ടേ ഫാറൂഖ് ജയിലിലെ മൊബൈല്‍ ഫോണുപയോഗത്തിന് മുന്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് ബി. പ്രദീപിന്റെ പരാതിയില്‍ പൂജപ്പുര പൊലീസ് സബ്ബ് ഇന്‍സ്പെക്ടര്‍ ജെ.സന്തോഷ് കുമാറാണ് കേസ് എടുത്തത്. തുടര്‍ന്ന് കൃത്യ സ്ഥല മഹസ്സര്‍ തയ്യാറാക്കുകയും മൊബൈല്‍ ഫോണും സിംകാര്‍ഡുകളും റിക്കവറി മഹസ്സര്‍ പ്രകാരം കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. സബ്ബ് ഇന്‍സ്പെക്ടര്‍ റ്റി.കെ.രവീന്ദ്രനാഥനാണ് അന്വേഷണം പൂര്‍ത്തിയാക്കി 2013 ജൂണ്‍ 26 ന് കുറ്റപത്രം കോടതിയില്‍ ഹാജരാക്കിയത്. 


 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി  (16 minutes ago)

അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (27 minutes ago)

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒയ്ക്ക് സസ്‌പെന്‍ഷന്‍  (35 minutes ago)

കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ലേ? രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍  (2 hours ago)

സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കരുത്ത്  (2 hours ago)

ആരാധനാ മഠത്തില്‍ കന്യാസ്ത്രീ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

ഹോട്ടലുടമയെയും ജീവനക്കാരനെയും മര്‍ദ്ദിച്ച കേസില്‍ കടവന്ത്ര എസ്എച്ച്ഒ പിഎം രതീഷിന് സസ്‌പെന്‍ഷന്‍  (3 hours ago)

നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി  (4 hours ago)

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം  (4 hours ago)

ഇനി ഞങ്ങള്‍ക്ക് ആര് എന്ന ചിന്തയുമായി മൂന്ന് കുഞ്ഞോമനകള്‍  (4 hours ago)

ഏവിയേഷൻ ഇൻഡസ്ട്രി കോർപറേഷൻ ഓഫ് ചൈന സന്ദർശിച്ച് പാക്കിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി; യുദ്ധവിമാനങ്ങൾ ഉൾപ്പെടെ അണിനിരത്തി ചൈന സൂക്ഷിക്കുന്നിടം  (4 hours ago)

ഏഴാം വാര്‍ഷികത്തില്‍ മികച്ച ടീമംഗത്തിന് കാര്‍ സമ്മാനിച്ച് ഗവ. സൈബർപാർക്കിലെ കോഡ്എയ്സ്: മൂന്നു വര്‍ഷത്തിനുള്ളില്‍ നൂറു കോടി രൂപ ബിസിനസ് ലക്ഷ്യം  (5 hours ago)

ആദ്യം മുകേഷിനെ പുറത്താക്ക്, പിന്നെ രാഹുലിന് അയിത്തമുണ്ടാക്കാം...! രാഹുൽ ഗാന്ധിക്കുമുണ്ട് സ്ത്രീ ബന്ധങ്ങൾ; പൊട്ടിത്തെറിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (5 hours ago)

യു എസ് ടി ജെൻസിസ് 2025 സി ടി എഫ് മത്സരങ്ങൾ സമാപിച്ചു; എസ്ആർഎം സർവകലാശാല ടീം വിജയികളായി...  (5 hours ago)

സമാധാനമായി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാം  (5 hours ago)

Malayali Vartha Recommends