രാജ്യത്തെ നടുക്കിയ കുനൂര്‍ ഹെലികോപ്ടര്‍ അപകടത്തില്‍ വീരമൃത്യുവരിച്ച മലയാളി സൈനികന്‍ എ പ്രദീപിന്റെ ഓര്‍മ്മയില്‍ രാജ്യം...

രാജ്യത്തെ നടുക്കിയ കുനൂര്‍ ഹെലികോപ്ടര്‍ അപകടത്തില്‍ വീരമൃത്യുവരിച്ച മലയാളി സൈനികന്‍ എ പ്രദീപിന്റെ ഓര്‍മ്മയില്‍ രാജ്യം. സംയുക്ത സൈനികമേധാവി ബിപിന്‍ റാവത്തിന്റെയും സംഘത്തിന്റെയും ജീവനെടുത്ത ഹെലികോപ്ടറിന്റെ ഫ്ളൈറ്റ് ഗണ്ണറായിരുന്ന അദ്ദേഹത്തിന്റെ മരണവാര്‍ത്ത ഞെട്ടലോടെയാണ് രാജ്യം അറിഞ്ഞത്.സൈന്യത്തിലെ ജൂനിയര്‍ വാറന്റ് ഓഫീസറായിരുന്ന അദ്ദേഹം ,കേരളത്തില്‍ പ്രളയസമയത്തെ അകമഴിഞ്ഞ സേവനം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പ്രളയസമയത്ത് കോയമ്പത്തൂര്‍ വ്യോമസേന താവളത്തില്‍ നിന്ന് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി പുറപ്പെട്ട ഹെലികോപ്ടര്‍ സംഘത്തില്‍ എയര്‍ ക്രൂ ആയി സ്വമേധയാ ചുമതല ഏറ്റെടുത്തു. പ്രദീപിന്റെ നേതൃത്വത്തില്‍ നിരവധി പേരെയാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത്.
2004ലാണ് പ്രദീപ് വ്യോമ സേനയില്‍ ചേര്‍ന്നത്. പിന്നീട് എയര്‍ ക്രൂ ആയി തിരഞ്ഞെടുക്കപ്പെടുകയും കശ്മീര്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സേവനം അനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. ഛത്തീസ്ഗഡില്‍, കമ്യൂണിസ്റ്റ് ഭീകരര്‍ക്കെതിരായ ഓപ്പറേഷനുകളിലും അദ്ദേഹം പങ്കെടുത്തിരുന്നു.
"
https://www.facebook.com/Malayalivartha
























