Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ വെഞ്ഞാറമൂടിൽ യുവതിക്ക് നേരെ ക്രൂര പീഡനം: മകളുടെ മുന്നിലിട്ട് അമ്മയോട് ലൈംഗിക വൈകൃതം കാണിച്ച പിതാവിനെതിരെ പോക്‌സോ കേസ് ചുമത്തി

08 DECEMBER 2022 11:38 AM IST
മലയാളി വാര്‍ത്ത

സ്ത്രീധനത്തിന്റെ പേരില്‍ തിരുവനന്തപുരം വെഞ്ഞാറമൂടിൽ യുവതിക്ക് നേരെ ക്രൂര പീഡനം. ഭർത്താവ് അക്ബര്‍ ഷാ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ യുവതി തന്നെ പുറത്ത് വിടുകയായിരുന്നു. വർഷങ്ങളായി പീഡിപ്പിക്കുന്നുവെന്ന് യുവതി പരാതിയിൽ പറയുന്നു. ക്രൂരമർദനവും മാനസിക പീഡനവുമെന്ന് യുവതി പറഞ്ഞു. കൈ കൊണ്ടും കമ്പ് കൊണ്ടും മർദിച്ചു. ഭർത്താവിന്റെ 'അമ്മ ചൂട് ചായ മുഖത്തൊഴിച്ചു. ഭർത്താവ് മദ്യപിച്ചെത്തി സ്ഥിരമായി മർദിക്കുന്നുവെന്നും യുവതി പരാതി ഉന്നയിക്കുന്നു. ലൈംഗികമായി പീഡിപ്പിച്ചു.

മകളുടെ മുന്നിൽ വെച്ചു ഭർത്താവ് ലൈംഗിക വൈകൃതം കാണിച്ചു. പുറത്തു പറഞ്ഞാൽ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കാണിച്ച് വെഞ്ഞാറമ്മൂട് സ്റ്റേഷനിൽ പരാതി നൽകി. എന്നാൽ ഭർത്താവിനെതിരെ കേസെടുത്തതല്ലാതെ രാഷ്ട്രീയ സ്വാധീനത്താൽ ഭർത്താവിന്റെ അമ്മയെയും സഹോദരിയെയും ഒഴിവാക്കിയെന്നും യുവതി ആരോപിക്കുന്നു. പരാതിയിൽ തുടർ നടപടി സ്വീകരിക്കുന്നില്ലെന്നും കേസ് ആട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്നും യുവതി പറയുന്നു.

അതേ സമയം മകള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയതിന് അക്ബര്‍ ഷായ്‌ക്കെതിരെ പോക്‌സോ കേസെടുത്തു. സംഭവത്തില്‍ വനിതാ കമ്മീഷന്‍ റൂറല്‍ എസ്പിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഭര്‍തൃമാതാവും സഹോദരിയും ക്രൂരമായി പീഡിപ്പിച്ചെന്നും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് പരാതിക്കാരി രംഗത്തെത്തിയിരുന്നു. സംഭവത്തിന് പിന്നാലെ വെഞ്ഞാറമൂട് സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐ യുവതിയുടെ മൊഴി എടുത്തു. അത് കഴിഞ്ഞ് മകളുടെ കേസിലും നല്‍കിയ പരാതിയില്‍ പൊലീസ് മൊഴിയെടുക്കാനെത്തി.

 

ഇന്ന് ഞാനും എന്റെ മോളും ഒറ്റയ്ക്കാണ്. പ്രതികള്‍ക്ക് പരമാവധി ശിക്ഷ വാങ്ങി നല്‍കണമെന്നാണ് എന്റെ ആവശ്യമെന്ന് യുവതി പറയുന്നു. തന്നെ ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് ഭര്‍തൃമാതാവും സഹോദരിയുമാണ്. രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് അവരെ കേസില്‍ നിന്ന് ഒഴിവാക്കാനാണ് ശ്രമമെന്നും യുവതി പറയുന്നു. കുട്ടിയുടെ മുന്നില്‍ വച്ച് പിതാവ് നഗ്നതാ പ്രദര്‍ശനം നടത്തിയതില്‍ ആദ്യം കേസെടുത്തിരുന്നില്ല. കഴിഞ്ഞ ദിവസം സംഭവം വിവാദമായതോടെയാണ് ഇതില്‍ പിതാവിനെതിരെ പോക്‌സോ കേസ് ചുമത്തിയത്. ആദ്യം സ്ത്രീധന പീഡന പരാതിയില്‍ പുനപരിശോധന നടത്താനും റൂറല്‍ എസ്പി ഡി ശില്‍പ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഭര്‍തൃവീട്ടില്‍ നിന്നും നേരിടേണ്ടി വന്ന പീഡനത്തിന്റെ ദൃശ്യങ്ങള്‍ യുവതി തന്നെ പുറത്തു വിട്ടിരുന്നു. വര്‍ഷങ്ങളായി യുവതി ഭര്‍തൃവീട്ടില്‍ അനുഭവിച്ച ക്രൂരതയുടെ ദൃശ്യങ്ങളായിരുന്നു പുറത്ത് വന്നത്. വെഞ്ഞാറമ്മൂട് സ്വദേശിയായ യുവതി 2012ലാണ് അക്ബര്‍ ഷാ എന്നയാളെ വിവാഹം കഴിക്കുന്നത്. ആറു മാസം കഴിഞ്ഞതോടെ സ്ത്രീധനം കുറഞ്ഞെന്ന പേരില്‍ ഉപദ്രവം തുടങ്ങി. ഭര്‍തൃവീട്ടുകാരുടെ ക്രൂരമര്‍ദ്ദനവും മാനസിക പീഡനവും ഏല്‍ക്കേണ്ടി വന്നു. ഭര്‍ത്താവിന്റെ മാതാവ് ചൂട് ചായ മുഖത്തൊഴിച്ചുവെന്നും യുവതി ആരോപിച്ചു.

 

സ്വന്തം വീട്ടിലേക്കു മടങ്ങിയപ്പോഴും വാടക വീട്ടിലേക്കു മാറിയപ്പോഴും മദ്യപിച്ചെത്തിയുള്ള ഭര്‍ത്താവിന്റെ ഉപദ്രവം തുടര്‍ന്നു. ഒടുവില്‍ ഭര്‍ത്താവിനൊപ്പമുള്ള താമസം അവസാനിപ്പിച്ചു. 2021 ഫെബ്രുവരിയില്‍ വെഞ്ഞാറമ്മൂട് സ്റ്റേഷനില്‍ പരാതി നല്‍കി. എന്നാല്‍ ഭര്‍ത്താവിനെ മാത്രം പ്രതി ചേര്‍ത്തു. ഭര്‍തൃമാതാവിനെയും,സഹോദരിയെയും ഒഴിവാക്കിയെന്നും യുവതി ആരോപിക്കുന്നു. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിച്ചുവെന്നാണ് ആക്ഷേപം. ഇത് ചൂണ്ടിക്കാട്ടി യുവതി തിരുവനന്തപുരം റൂറല്‍ എസ്.പി ഓഫീസില്‍ പരാതി നല്‍കുകയായിരുന്നു.


പരാതിക്കൊപ്പം നൽകിയ ഭർത്താവ് ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങൾ പൊലീസ് ആദ്യം മുഖവിലയ്‌ക്കെടുത്തിരുന്നില്ല. ഭർത്താവും ഭർത്തൃമാതാവും സ്ഥിരമായി മർദ്ദിക്കുമെന്നും ഏഴോളം പ്രാവശ്യം കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്താൻ ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു. യുവതിയെയും മകളെയും വീട്ടിൽ നിന്നിറക്കിവിട്ടു.

റോഡിലൂടെ വലിച്ചിഴച്ച് പട്ടിണിക്കിട്ടു. മകളുടെ മുന്നിൽ നഗ്നതാ പ്രദർശനവുമുണ്ടായിരുന്നതായി യുവതി പറയുന്നു. സ്ത്രീധനം കുറഞ്ഞെന്നും മകനെ കുടുക്കിയതാണെന്നും പറഞ്ഞായിരുന്നു ഭർത്തൃമാതാവിന്റെ ഉപദ്രവം. ഭർത്തൃസഹോദരി താലിമാല വലിച്ചുപൊട്ടിച്ചു. പരാതിയിൽ മൊഴിരേഖപ്പെടുത്തിയ ഉദ്യോഗസ്ഥൻ ദേഷ്യത്തോടെയാണ് പെരുമാറിയത്. സാക്ഷിമൊഴിയായി തന്റെ മാതാപിതാക്കൾ നൽകിയ മൊഴിയല്ല രേഖപ്പെടുത്തിയത്. മകളുടെ മുന്നിൽ നഗ്നത പ്രദർശിപ്പിക്കുന്നത് ഇപ്പോൾ പരാതിയിൽ ഉൾപ്പെടുത്തേണ്ടെന്നും പിന്നീട് മറ്റൊരു പരാതിയായി നൽകാമെന്നും ഉദ്യോഗസ്ഥർ നിർദ്ദേശിച്ചെന്നും യുവതി ആരോപിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (4 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (6 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (6 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (6 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (6 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (6 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (6 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (6 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (6 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (7 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (7 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (7 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (9 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (12 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (12 hours ago)

Malayali Vartha Recommends