മുൻ വൈരാഗ്യം? വീടിന് മുന്നില്‍ നിര്‍ത്തിയിട്ട കാറും ബൈക്കും കത്തിനശിച്ച നിലയില്‍

പാലക്കാട് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട കാറും ബൈക്കും കത്തിനശിച്ച നിലയില്‍. പാലക്കാട് ചന്ദ്രനഗറില്‍ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. മാത്രമല്ല ഭാരത് മാതാ സ്‌കൂളിന് പിന്‍വശത്തുള്ള ജ്യോതിനഗര്‍ എന്ന സ്ഥലത്തു താമസിക്കുന്ന സഹോദരങ്ങളായ സിന്ധു, പ്രശാന്ത് എന്നിവരുടെ വീടിന് മുന്നില്‍ നിര്‍ത്തിയിട്ട വാഹനങ്ങളാണ് കത്തി നശിച്ചിരിക്കുന്നത്.
അതേസമയം അവരുടെ സഹോദരന്‍ രാജേഷിന്റെയും സുഹൃത്തുക്കളുടേയും വാഹനമാണ് കത്തിനശിച്ചത്. കഴിഞ്ഞ ദിവസം രാജേഷും സുഹൃത്തുക്കളും വാഹനം ഇവിടെ പാര്‍ക്ക് ചെയ്തശേഷം പഴനിക്ക് പോയിരുന്നു. എന്നാൽ വിസ തട്ടിപ്പ് അടക്കമുള്ള കേസില്‍ പ്രതിയാണ് രാജേഷ്.
ഇതോടെ വിസ തട്ടിപ്പ് വഴി പണം നഷ്ടമായ ആരെങ്കിലുമാകാം വാഹനങ്ങള്‍ തീയിട്ടതെന്ന് സംശയിക്കുന്നതായി കസബ പൊലീസ് പറഞ്ഞു. സംഭവത്തെ തുടർന്ന് പ്രദേശത്തെ സി സി ടി വി കേന്ദ്രീകരിച്ച് കസബ പൊലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha
























