സമ്പൂര്‍ണ പുനരുപയോഗ ഊര്‍ജ അധിഷ്ഠിത സംസ്ഥാനമായി 2040തോടെ കേരളത്തെ മാറ്റുമെന്ന് മുഖ്യമന്ത്രി

സമ്പൂര്‍ണ പുനരുപയോഗ ഊര്‍ജ അധിഷ്ഠിത സംസ്ഥാനമായി 2040തോടെ കേരളത്തെ മാറ്റുമെന്ന് മുഖ്യമന്ത്രി . കാലാവസ്ഥാ മാറ്റവും വികസനവും എന്ന വിഷയത്തില്‍ ലോക ബാങ്കുമായി സഹകരിച്ച് റീബില്‍ഡ് കേരള ഇനിഷ്യേറ്റിവും പരിസ്ഥിതി വകുപ്പും ചേര്‍ന്നു സംഘടിപ്പിക്കുന്ന പാര്‍ട്ണേഴ്‌സ് മീറ്റില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പരിസ്ഥിതി സാമൂഹ്യ ഭരണനിര്‍വഹണാധിഷ്ഠിത നിക്ഷേപങ്ങള്‍ക്കു പ്രോത്സാഹനം നല്‍കുന്ന ഇ.എസ്.ജി കേന്ദ്രീകൃത വ്യവസായ നയം കേരള ഉടന്‍ പുറത്തിറക്കും.
വയനാട്ടില്‍ ഒരു ക്ലൈമറ്റ് സ്മാര്‍ട്ട് കോഫീ പ്രോഗ്രാം പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നുവെന്നും. 2050ഓടെ കേരളം കാര്‍ബണ്‍ ന്യൂട്രല്‍ സംസ്ഥാനമായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയുണ്ടായി.
കാലാവസ്ഥാ വ്യതിയാനം നേരിടാനായി പുതുക്കിയ കേരള സ്റ്റേറ്റ് ആക്ഷന്‍ പ്ലാന്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് 2.0 പ്രകാശനം ചെയ്തു. ഫ്രഞ്ച് വികസന ബാങ്കായ എ.എഫ്.ഡി. കേരളത്തിന് അനുവദിക്കുന്ന 865.8 കോടി രൂപയുടെ വികസന വായ്പാ കരാര്‍ റീബില്‍ഡ് കേരള ഇനിഷ്യേറ്റിവ് ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ ബിശ്വനാഥ് സിന്‍ഹയും എ.എഫ്.ഡി. കണ്‍ട്രി ഡയറക്ടര്‍ ബ്രൂണോ ബോസ്ലെയും ഒപ്പുവച്ചു.
കാലാവസ്ഥാ മാറ്റവുമായി ബന്ധപ്പെട്ട ലോകബാങ്ക് റിപ്പോര്‍ട്ടും ചടങ്ങില്‍ പ്രകാശനം ചെയ്തു. ഇന്ന് വൈകുന്നേരം 3.45ന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും.
"
https://www.facebook.com/Malayalivartha
























