ക്ഷേത്രോത്സവം കഴിഞ്ഞ് മടങ്ങും വഴി ചെങ്കൽപട്ട് ലോറി മിനി ട്രക്കിൽ ഇടിച്ച് അപകടം; ആറ് പേർ മരിച്ചു

ചെങ്കൽപട്ട് ലോറി മിനി ട്രക്കിൽ ഇടിച്ച് അപകടം. ക്ഷേത്രോത്സവം കഴിഞ്ഞ് മടങ്ങും വഴിയുണ്ടായ വാഹനാപകടത്തിൽ ആറ് പേർ മരിച്ചു. ചെങ്കൽപട്ട് ജില്ലയിലെ മധുരാന്തഗത്തിന് സമീപം ആണ് അപകടം നടന്നത്. തുടർന്ന് അപകടത്തില്‍ അഞ്ച് പേർക്ക് പരിക്കേറ്റു.
സംഭവത്തിൽ ചന്ദ്രശേഖർ (70), ശശികുമാർ (30), ദാമോധരൻ (28), ഏഴുമലൈ (65), ഗോകുൽ (33), ശേഖർ (55) എന്നിവരാണ് മരിച്ചത്. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ അനുശോചനം രേഖപ്പെടുത്തി. ഇതിനു പിന്നാലെ അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.
അതേസമയം കാർത്തിക ദീപം ഉത്സവം ആഘോഷിച്ച് തിരുവണ്ണാമലൈ ജില്ലയിൽ നിന്ന് വീട്ടിലേക്ക് മടങ്ങിവരാണ് അപകടത്തിൽപ്പെട്ടത്. മിനി ട്രക്കിൽ 15-ലധികം പേർ ഉണ്ടായിരുന്നു. തുടർന്ന് പരിക്കേറ്റവരെ ചികിത്സയ്ക്കായി ചെങ്കൽപട്ട് സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























