Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

സൗഹ‍ൃദ വലയത്തിലുളളവര്‍ കുട്ടികള്‍ക്ക് നല്‍കുന്ന ഒരു ബിസ്കറ്റ് പോലും ലഹരിയുടെ ലോകത്തിലേക്കുളള വഴിയാകുമോ ? ലഹരി മാഫിയയുടെ പിടിയിൽ കൊച്ചു കുഞ്ഞുങ്ങൾ അകപ്പെട്ട സംഭവം; സി പി എം പ്രാദേശികനേതാക്കളുടെ താൽപ്പര്യങ്ങൾക്കനുസരിച്ചാണ് പ്രതിയെ പോലീസ് വിട്ടയച്ചതെന്ന് സൂചന, പിഞ്ചു കുട്ടികള്‍ പോലും ലഹരി മാഫിയ കെണിയിലാകുന്നത് ലഹരിമരുന്നിനെതിരെ സര്‍ക്കാരും സന്നദ്ധ സംഘടനകളുമെല്ലാം ഒരു ഭാഗത്ത് പ്രചാരണം തുടരുമ്പോൾ

08 DECEMBER 2022 12:57 PM IST
മലയാളി വാര്‍ത്ത

ലഹരി മാഫിയയുടെ പിടിയിൽ കൊച്ചു കുഞ്ഞുങ്ങൾ അകപ്പെട്ട സംഭവത്തിൽ എക്സൈസും വിദ്യാഭ്യാസ വകുപ്പും അന്വേഷണം പ്രഖ്യാപിച്ചിട്ടും പ്രതികളെ വെറുതെവിട്ട പോലീസിനെതിരെ അന്വേഷണം പ്രഖ്യാപിക്കാത്തതിന് പിന്നൽ സി പി എം ഇടപെടലോ? പ്രതികൾക്ക് സിപിഎം ബന്ധമുണ്ടെന്നാണ് റിപ്പോർട്ട്. സി പി എം പ്രാദേശികനേതാക്കളുടെ താൽപ്പര്യങ്ങൾക്കനുസരിച്ചാണ് പ്രതിയെ പോലീസ് വിട്ടയച്ചത്. മാധ്യമങ്ങൾ വാർത്ത നൽകിയിട്ടും പ്രതികൾക്കെതിരെ തെളിവില്ലെന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നത്.

സംസ്ഥാനത്ത് ലഹരിമാഫിയയുടെ പിടിയില്‍ അകപ്പെടുന്നവരില്‍ കൊച്ചുകുട്ടികളുമുണ്ടെന്ന വാർത്ത ഞെട്ടലോടെയാണ് കേരളം കണ്ടത്. കോഴിക്കോട് അഴിയൂരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ലഹരി മാഫിയ കാരിയര്‍ ആക്കി മാറ്റിയതിന്‍റെ തെളിവുകള്‍ കഴിഞ്ഞ ദിവസമാണ് ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിട്ടത്. തലശേരിയില്‍ ഉള്‍പ്പെടെ വിവിധ കേന്ദ്രങ്ങളില്‍ സ്കൂള്‍ ബാഗുകളില്‍ താന്‍ ലഹരി എത്തിച്ച് നല്‍കിയതായി പതിമൂന്നുകാരി വെളിപ്പെടുത്തിയത് കണ്ടത് കേരളം സ്തബ്ദരായി.

ശരീരത്തില്‍ പ്രത്യേക രീതിയിലുളള ചിത്രങ്ങള്‍ വരച്ചായിരുന്നു ലഹരി കടത്തെന്നും കുട്ടി വെളിപ്പെടുത്തി. രക്ഷിതാക്കളുടെ പരാതിയില്‍ ചോമ്പാല പൊലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും തെളിവുകള്‍ ഇല്ലെന്ന പേരില്‍ പ്രതിയെ വിട്ടയക്കുകയും ചെയ്തു. സൗഹ‍ൃദ വലയത്തിലുളളവര്‍ കുട്ടികള്‍ക്ക് നല്‍കുന്ന ഒരു ബിസ്കറ്റ് പോലും ലഹരിയുടെ ലോകത്തിലേക്കുളള വഴിയാകുമോ ? അങ്ങനെ സംഭവിക്കാമെന്നാണ് വടകര അഴിയൂരിലെ 13കാരിയുടെ അനുഭവം വ്യക്തമാക്കുന്നത്. ലഹരിമരുന്നിനെതിരെ സര്‍ക്കാരും സന്നദ്ധ സംഘടനകളുമെല്ലാം ഒരു ഭാഗത്ത് പ്രചാരണം തുടരുമ്പോഴാണ് പിഞ്ചു കുട്ടികള്‍ പോലും ലഹരി മാഫിയ കെണിയിലാകുന്നത്.

വടകര അഴിയൂരിലെ പ്രമുഖ സ്കൂളില്‍ എട്ടാം ക്ളാസിൽ പഠിക്കുന്ന പെണ്‍കുട്ടിയാണ് മാഫിയക്ക് ഇരയായത്. സ്കൂളിലെ സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് ഗ്രൂപ്പിലും കബഡി ടീമിലും സജീവമായിരുന്ന മിടുമിടുക്കിയാണ് അവൾ. എന്നാല്‍ കഴിഞ്ഞ ഏതാനം മാസങ്ങള്‍ക്കിടെ അവിശ്വസനീയമായ അനുഭവങ്ങളിലൂടെയാണ് ഈ കുട്ടിയുടെ ജീവിതം കടന്നുപോയത്. കുഞ്ഞിപ്പളളിയിലെ വീട്ടില്‍ വച്ച് തനിക്കുണ്ടായ അനുഭവങ്ങളെക്കുറിച്ച് അവള്‍ തുറന്ന് പറ‍ഞ്ഞു. കബഡി കളിക്കിടെ നിരഞ്ജന എന്ന് പേരുളള ഒരു പെണ്‍കുട്ടി നല്‍കിയ ബിസ്കറ്റിലൂടെയായിരുന്നു ലഹരിയുടെ കെണിയിലേക്കുളള പതനം. പിന്നീട് അദ്നാന്‍ എന്ന യുവാവുമെത്തി.

പരിചയമുള്ള ചേച്ചി തന്നത് കൊണ്ട് ബിസ്ക്കറ്റ് തിന്നു.മറ്റൊരു ചേച്ചിയും വന്നു. അതിനുശേഷം ഓരോ സ്ഥലത്തും കൊണ്ടുപോകും.കയ്യിഷ അടിച്ചുതരും.മൂക്കിൽ മണപ്പിച്ച് തരും. ഇൻജക്ഷൻ എടുക്കും. അവര്‍ തന്നെ കൈപിടിച്ച് കുത്തിവയ്ക്കും. ബിസ്ക്കറ്റ് കഴിച്ച് കഴിയുമ്പോൾ വീണ്ടും കഴിക്കണമെന്ന് തോന്നും. കുത്തിവച്ചാൽ പിന്നെ ഒന്നും തോന്നില്ല. ഓര്‍മ ഉണ്ടാകില്ല.


ബിസ്കറ്റില്‍ തുടങ്ങി, പിന്നീട് പൊടിരൂപത്തില്‍ മൂക്കില്‍ വലിപ്പിച്ചു, കൂടുതല്‍ ശ്രദ്ധയും ഉന്‍മേഷവും കിട്ടുമെന്ന് വിശ്വസിപ്പിച്ച് കൈത്തണ്ടയില്‍ ഇഞ്ചക്ഷനുകളായും ലഹരി ശരീരത്തില്‍ എത്തിച്ചു. ഒടുവില്‍ എംഡിഎംഎ എന്ന രാസ ലഹരിയുടെ കെണയിലായതോടെ താന്‍ ഉല്‍പ്പെടെയുളള മൂന്ന് പെണ്‍കുട്ടികള്‍ സ്കൂള്‍ യൂണിഫോമില്‍ ലഹരി കൈമാറാനായി തലശേരിയില്‍ പോയി.


അതിനെ കുറിച്ച് കുട്ടി പറയുന്നത് കേൾക്കണം....


''അവ‍ര്‍ പറഞ്ഞതനുസരിച്ച് ബാഗിൽ സാധനങ്ങളുമായി തലശേരിയിൽ പോയി. ഡൗൺ ടൗൺ മാളിലാണ് പോയത്. കൂട്ടുകാരിയുടെ വീട്ടിൽ പോകുന്നുവെന്നാണ് വീട്ടിൽ പറഞ്ഞത്. അവിടെ ചെല്ലുമ്പോൾ മുടിയൊക്കെ ഇങ്ങനെ ഇട്ട ഒരാൾ വന്നു. ലഹരി കൊണ്ടുപോകുന്നവരാണ് എന്ന് തിരിച്ചറിയുന്നത് എങ്ങനെയെന്ന് ഞങ്ങൾ ചോദിച്ചപ്പോൾ കുട്ടി പറഞ്ഞത്

എക്സ് പോലെ ഒരു അടയാളം തന്‍റെ കയ്യിൽ വരയ്ക്കും.അത് കണ്ടാൽ അവര്‍ക്ക് അറിയാനാകും. ചില ചേച്ചിമാരുടെ കയ്യിൽ സ്മൈൽ ഇമോജി വരച്ചിട്ടുണ്ട് ''. ലഹരിയുടെ കെണിയിലേക്ക് വീണ കുട്ടിയുടെ പെരുമാറ്റത്തില്‍ അസാധാരണമായ ചില മാറ്റങ്ങൾ കണ്ടതിനെത്തുടര്‍ന്നാണ് സ്കൂള്‍ അധികൃതര്‍ രക്ഷിതാക്കളെ വിവരം അറിയിച്ചത്. സ്കൂളിലെത്തിയപ്പോള്‍ കണ്ട കാഴ്ച പെണ്‍കുട്ടിയുടെ ഉമ്മയുടെ ഉമ്മ ഓര്‍ത്തെടുക്കുന്നത് ഇങ്ങനെ.


''ബാത്റൂമിൽ നിന്നിറങ്ങിയ എന്‍റെ കുഞ്ഞ് ആകെ നനഞ്ഞിരുന്നു. മുഖം കോടിയപോലെ ആയിരുന്നു . ക്ഷീണം ഉള്ള പോലെ .വിതുമ്പലോടെ പറഞ്ഞത് പിന്നെ പൊട്ടിക്കരച്ചിലായി. കുഞ്ഞുമോളല്ലേ അവളെ അല്ലേ നശിപ്പിച്ചത്.എങ്ങനെ കഴിയുന്നു ഇവര്‍ക്കൊക്കെ. നീരുവന്ന് എന്‍റെ കുട്ടി കിടന്നു. രണ്ട് മാസം ''. വീട്ടുകാര്‍ ചോമ്പാല പൊലീസില്‍ വിവരം നല്‍കി. പെണ്‍കുട്ടിയുടെ മൊഴിയെടുക്കാനായി വിളിപ്പിച്ചതറിഞ്ഞ ലഹരി മാഫിയ സ്റ്റേഷനിലുമെത്തി. തനിക്ക് ലഹരി നല്‍കിയവര്‍ തന്നെ സ്റ്റേഷന്‍ പരിസരത്ത് ചുറ്റിക്കറങ്ങുന്നത് കണ്ടതോടെ പെണ്‍കുട്ടി പതറി. ഒടുവില്‍ അഴിയൂര്‍ സ്വദേശി അദ്നാനെ പ്രതിയാക്കി പൊലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തു, ഇയാളെ ഉടന്‍ തന്നെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയും ചെയ്തു. എന്നാല്‍ കുട്ടിയുടെ മൊഴിയില്‍ പൊരുത്തക്കേട് ഉണ്ടെന്ന പേരില്‍ ഇയാളെ പറഞ്ഞയക്കുകയാണ് പീന്നീട് പൊലീസ് ചെയ്തത്

ഒരു 13 കാരി നല്‍കിയ നിര്‍ണായ വിവരങ്ങളെല്ലാം ഉണ്ടായിട്ടും ഈ കേസിലെ പ്രതിക്ക് സുരക്ഷിതമായി സ്റ്റേഷനില്‍ നിന്ന് ഇറങ്ങിപ്പോകാനായി. തന്‍റെ ഇതേ അനുഭവം സ്കൂളിലെ നിരവധി കുട്ടികള്‍ക്കുണ്ടെന്ന് ഈ പെണ്‍കുട്ടി പറയുമ്പോഴും ചെല്‍ഡ് ലൈന്‍ ഉള്‍പ്പെടെയുളള ഏജന്‍സികളെ വിവരം അറിയിക്കുന്നതില്‍ സ്കൂള്‍ അധികൃതരും വീഴ്ച വരുത്തി. ചുരുക്കത്തില്‍, നമ്മുടെ സംവിധാനങ്ങളെയെല്ലാം നോക്കു കുത്തിയാക്കിയാണ് ലഹരി മാഫിയയുടെ പ്രവര്‍ത്തനം.

അഴിയൂരിൽ എട്ടാം ക്ലാസുകാരിയെ ലഹരിക്കടത്തിന് ഉപയോഗിച്ച സംഭവത്തില്‍ പൊലീസിനെതിരെ കുട്ടിയുടെ മാതാവ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി. പ്രതിയെ പിടികൂടിയിട്ടും സ്റ്റേഷനില്‍ നിന്ന് വിട്ടയച്ചതടക്കമുളള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പരാതി. അതിനിടെ, സ്കൂളില്‍ എക്സൈസ് സംഘം പരിശോധന നടത്തി. വിഷയം ചര്‍ച്ച ചെയ്യാന്‍ അഴിയൂര്‍ പഞ്ചായത്ത് ഉച്ചതിരിഞ്ഞ് സര്‍വകക്ഷി യോഗം വിളിച്ചു.. 13 വയസ് മാത്രം പ്രായമുളള പെണ്‍കുട്ടിയെ സ്കൂള്‍ ബാഗില്‍ ലഹരി ഒളിപ്പിച്ച് സ്കൂള്‍ യൂണിഫോമില്‍ തന്നെ തലശേരിയിലെ സ്വകാര്യ മാളിലേക്ക് ലഹരി കൈമാറാനായി പറഞ്ഞയച്ചതു സംബന്ധിച്ച റിപ്പോര്‍ട്ട് സമൂഹത്തിലുണ്ടാക്കിയത് വലിയ ചലനമാണ് .. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന ആവശ്യം ശക്തമായതിനു പിന്നാലെ എക്സൈസ് വകുപ്പ് നടപടി തുടങ്ങി. ഡെപ്യൂട്ടി കമ്മീഷണര്‍ വി രാജേന്ദ്രന്‍റെ നേതൃത്വത്തിലുളള സംഘം സ്കൂളിലെത്തി അധ്യാപകരുമായും രക്ഷിതാക്കളുമായി ചര്‍ച്ച നടത്തി.


പ്രദേശത്ത് നിരീക്ഷണം ശക്തമാക്കാനും ബോധവല്‍ക്കരണം കാര്യക്ഷമമാക്കാനും തീരുമാനിച്ചിട്ടുണ്ട്. പെണ്‍കുട്ടിയില്‍ നിന്ന് മൊഴി എടുക്കുമെന്നും എക്സൈസ് സംഘം അറിയിച്ചു. അതിനിടെയാണ് പെണ്‍കുട്ടിുടെ ഉമ്മ പൊലീസിനെതിരെ മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നല്‍കിയത്. പ്രതിയെക്കുറിച്ച് കൃത്യമായ വിവരം നല്‍കുകയും പൊലീസ് പ്രതിയെ പിടികൂടുകയും ചെയ്തിട്ടും തെളിവില്ലെന്ന പേരില്‍ വിട്ടയച്ചുള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് പരാതി. മൊഴി നല്‍കാനായി സ്റ്റേഷനിലെത്തിയപ്പോള്‍ സ്റ്റേഷന്‍ പരിസരത്ത് ലഹരി സംഘം ചുറ്റിക്കറങ്ങിയിട്ടും നടപടിയെടുത്തില്ലെന്നും പരാതിയിലുണ്ട്. സംഭവം വലിയ വിവാദമായ സാഹചര്യത്തില്‍ ചോമ്പാല പൊലീസ് പെണ്‍കുട്ടിയില്‍ നിന്ന് വീണ്ടും മൊഴി എടുത്തേക്കും. ലഹരി ഉപയോഗത്തെത്തുടര്‍ന്നുളള അവശത തുടരുന്ന സാഹചര്യത്തില്‍ ചികില്‍സയും കൗണ്‍സലിങ്ങിനും ശേഷമാകും മൊഴിയെടുക്കുക.

കഴിഞ്ഞ രണ്ടാം തീയതി രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ ലഹരിസംഘത്തെക്കുറിച്ച് കുട്ടി നല്‍കിയ വിവരങ്ങളൊന്നുമില്ല. സംഭവത്തിന്‍രെ പശ്ചാത്തലത്തില്‍ ഇന്നലെ ഉച്ച തിരിഞ്ഞ് അഴിയൂ‍ര്‍ പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ സര്‍വകക്ഷിയോഗം ചേരും.


സംഭവത്തിൽ കുട്ടിയിൽ നിന്ന് വിശദമായ മൊഴിയെടുക്കുമെന്ന് എക്സൈസ് പറഞ്ഞു. ലഹരിയുടെ ഉറവിടത്തെ കുറിച്ച് അന്വേഷിക്കും. സ്കൂളിലും പരിസരത്തും പരിശോധന ശക്തമാക്കും. ബൈക്കിൽ ലഹരി എത്തിക്കുന്നുവെന്ന വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരക്കാർക്കെതിരെ കർശനനടപടി എടുക്കും. മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം സ്കൂളിലെത്തി അധ്യാപകരുടെയും പിടിഎയുടെയും മൊഴി രേഖപ്പെടുത്തി. കുട്ടിയെ ലഹരി ഉപയോഗിക്കാൻ നിർബന്ധിച്ചതിനും കയ്യിൽ കയറി പിടിച്ചതിനും നാട്ടുകാരനായ യുവാവിനെതിരെ പോക്സോ കേസെടുത്തു ചോമ്പാല പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. എന്നാൽ പ്രതിക്കെതിരെ ഇതുവരെ തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.


മയക്കുമരുന്ന് വലയിൽ പെട്ട എട്ടാം ക്ലാസുകാരിയെ കുറിച്ചുള്ള വാർത്ത കെപി മോഹനൻ എംഎല്‍എ നിയമസഭയിൽ ഉന്നയിച്ചു .ശക്തമായ അന്വേഷണം വേണമെന്ന് കെകെ രമയും ആവശ്യപ്പെട്ടു.കേന്ദ്ര നിയമത്തിൽ പഴുതുണ്ടെന്ന് എക്സൈസ് മന്ത്രി എംബി രാജേഷ് പറഞ്ഞു.നിലവിലുള്ള നിയമത്തിന്‍റെ പഴുത് ഉപയോഗിച്ച് രക്ഷപ്പെടുന്നതിനെതിരെ വിവിധ അന്വേഷണ സംഘങ്ങളുടെ സംയോജിപ്പിച്ച ഇടപെടൽ ആലോചിക്കുന്നു, നിയമഭേദഗതി ആവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിച്ചിട്ടുണ്ട്.മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ടവരുടെ ഡാറ്റാ ബാങ്ക് ഉണ്ടാക്കിയിട്ടുണ്ട്.സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കിടയിൽ ലഹരി ഉപയോഗം കൂടുന്നുണ്ട്.ജനകീയ ക്യാമ്പെയിനിലൂടെ ചെറുക്കാൻ ശ്രമിക്കുന്നു, അത് ഫലപ്രദമാകുന്നുണ്ട്.സ്കൂൾ കുട്ടികളെ കാരിയർമാരാക്കുന്നു എന്ന പ്രശ്‍നം ഗൗരവ സംഭവമാണ്.ചോംമ്പാല പ്രശ്നത്തിൽ കാര്യക്ഷമമായ നടപടി ഉണ്ടാകുമെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.


പോക്സോ വകുപ്പുകൾ ചുമത്തി കേസ് എടുത്തെങ്കിലും ലഹരി മാഫിയക്ക് സംഭവവുമായി ബന്ധമുണ്ടെന്ന് പെൺകുട്ടി മൊഴി നൽകിയിരുന്നില്ലെന്നായിരുന്നു പൊലീസ് പറഞ്ഞത്. ഈ സാഹചര്യ ത്തിലാണ് ചോമ്പാല പൊലീസിന് സംഭവത്തിൽ വീഴ്ച പറ്റിയെന്നു കാട്ടി പെൺകുട്ടിയുടെ ഉമ്മ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകത്.


ലഹരി കടത്തിയില്ലെങ്കില്‍ തന്‍റെ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നെന്ന് കോഴിക്കോട് അഴിയൂരിലെ എട്ടാം ക്ളാസ് വിദ്യാര്‍ത്ഥിനി പറഞ്ഞു.. സ്കൂളിനകത്തും പുറത്തും ലഹരി മാഫിയയ്ക്ക് കണ്ണികളുണ്ട്. സംഭവിച്ചത് പറഞ്ഞപ്പോള്‍ പൊലീസ് കളിയാക്കി ചിരിച്ചെന്നും പെണ്‍കുട്ടി പറഞ്ഞു.ലഹരിക്കേസടെുക്കാന്‍ തെളിവില്ലെന്നാണ് പൊലീസ് പറഞ്ഞതെന്ന് പെണ്‍കുട്ടിയുടെ അമ്മാവന്‍ പറഞ്ഞു. ലഹരിക്കെതിരെ ഇപ്പോഴൊന്നും ചെയ്യാന്‍ പറ്റില്ലെന്ന് പൊലീസ് പറഞ്ഞു. സ്റ്റേഷനിലെത്തിയപ്പോള്‍ രണ്ട് അപരിചിതരെത്തി. വലിയ ആളുകളാണ്, ആരോടും ഒന്ന് പറയരുത്, അപകടം ഉണ്ടാകുമെന്ന് പറഞ്ഞതായും കുട്ടിയുടെ അമ്മാവന്‍ പറഞ്ഞു. അതേസമയം വിഷയത്തില്‍ ശക്തമായ അന്വേഷണം വേണമെന്ന് കെ കെ രമ എംഎല്‍എ പറഞ്ഞു. പൊലീസ് വളരെ ലാഘവത്തോടെയാണ് വിഷയം കൈകാര്യം ചെയ്തത്. തെളിവില്ലെന്ന വിശദീകരണമാണ് എഎസ്ഐ നല്‍കിയത്. കുട്ടിക്കും കുടുംബത്തിനും സംരക്ഷണം ഒരുക്കണമെന്നും രമ ആവശ്യപ്പെട്ടു.

 

ഇക്കാര്യത്തിൽ പോലീസും സിപിഎം നേതാക്കളും തമ്മിൽ നടക്കുന്ന ഒളിച്ചുകളി പുറത്തുവന്നിട്ടും ആഭ്യന്തര വകുപ്പിന് ഒരു അനക്കവുമില്ല. എന്തിന് സ്ഥലം പോലീസിനോട് ഒരു റിപ്പോർട്ട് പോലും ചോദിക്കാൻ പോലീസ് മേധാവി തയ്യാറായിട്ടില്ല. ഇക്കാര്യം പോലീസ് മേധാവി അറിഞ്ഞമട്ടുപോലുമില്ല. സാധാരണ ഗതിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ ആഭ്യന്തര വകുപ്പ് റിപ്പോർട്ട് ചോദിക്കാറുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഒന്നും ഉണ്ടായില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (4 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (6 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (6 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (6 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (6 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (6 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (6 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (6 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (6 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (7 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (7 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (7 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (9 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (12 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (12 hours ago)

Malayali Vartha Recommends