Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് റവന്യൂ കമ്മി ഗ്രാന്റിൽ 6716 കോടി രൂപയുടെ കുറവാണ് കേന്ദ്രസർക്കാർ വരുത്തിയത്; മുൻ സാമ്പത്തിക വർഷത്തിലെ അധിക കടമെടുപ്പ്, പബ്ലിക് അക്കൗണ്ടിലെ നീക്കിയിരിപ്പ് എന്നിവ ചൂണ്ടിക്കാട്ടിയും സർക്കാരിന് കീഴിലെ സ്ഥാപനങ്ങളെടുത്ത വായ്പകൾ സർക്കാർ കടമായി കണക്കിലെടുത്തും നടപ്പുവർഷത്തെ കടമെടുപ്പ് പരിധിയിൽ 24,638.66 കോടിരൂപ വെട്ടിച്ചുരുക്കി; സംസ്ഥാനം മുൻപെങ്ങും അനുഭവിക്കാത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്നുവെന്ന് തുറന്നടിച്ച് ധനമന്ത്രി ബാലഗോപാൽ

08 DECEMBER 2022 01:08 PM IST
മലയാളി വാര്‍ത്ത

നമ്മുടെ ബഹുമാനപ്പെട്ട ധനമന്ത്രി ബാലഗോപാൽ നിയമസഭയിൽ ഇന്നലെ ഒരു സത്യം തുറന്നു പറഞ്ഞു . സംസ്ഥാനം മുൻപെങ്ങും അനുഭവിക്കാത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്നു എന്നത് വസ്തുതയാണ് . പക്ഷെ അതിനാധാരമായ വസ്തുതകൾ കേരളത്തിന്റെ നിയന്ത്രണത്തിലല്ല എന്നും പറഞ്ഞു . കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് റവന്യൂ കമ്മി ഗ്രാന്റിൽ 6716 കോടി രൂപയുടെ കുറവാണ് കേന്ദ്രസർക്കാർ വരുത്തിയത്. മുൻ സാമ്പത്തിക വർഷത്തിലെ അധിക കടമെടുപ്പ്, പബ്ലിക് അക്കൗണ്ടിലെ നീക്കിയിരിപ്പ് എന്നിവ ചൂണ്ടിക്കാട്ടിയും സർക്കാരിന് കീഴിലെ സ്ഥാപനങ്ങളെടുത്ത വായ്പകൾ സർക്കാർ കടമായി കണക്കിലെടുത്തും നടപ്പു വർഷത്തെ കടമെടുപ്പ് പരിധിയിൽ 24,638.66 കോടിരൂപ വെട്ടിച്ചുരുക്കി.

ഇതിനൊപ്പം, ചരക്ക്-സേവന നികുതി നടപ്പാക്കിയപ്പോൾ ഉണ്ടാകുന്ന വരുമാന നഷ്ടത്തിനുള്ള നഷ്ടത്തിനുള്ള നഷ്ടപരിഹാരം തുടരുന്ന കാര്യത്തിൽ അനുകൂലതീരുമാനം ഉണ്ടാകാത്തതിനാൽ ഈ ഇനത്തിൽ സംസ്ഥാനത്തിന് 9000 കോടിയുടെ നഷ്ടമാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് സർക്കാരിന്റെ പൊതു കടം 3 ലക്ഷത്തി ഇരുപത്തെട്ടായിരത്തി അറുനൂറ്റി അഞ്ചു കോടിയാണ്.എന്നുവെച്ചാൽ പലിശ അടയ്ക്കാൻ കടം വാങ്ങേണ്ട അവസ്ഥ.

കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നു മലയാളിവാർത്ത ഉൾപ്പടെയുള്ള മാധ്യമങ്ങൾ പറഞ്ഞപ്പോൾ പലരും പരിഹസിച്ചു, മാത്രമല്ല കേരളം വികസനത്തിന്റെ പാതയിലാണെന്ന് തിരുത്തുകയും ചെയ്തു .എന്നിട്ടിപ്പോൾ ധനമന്ത്രി തന്നെ സമ്മതിച്ചു കേരളം മുങ്ങിത്താഴാൻ തുടങ്ങുന്നു എന്ന് . കടം കിട്ടാവുന്നിടത്തു നിന്നൊക്കെ വാങ്ങിക്കഴിഞ്ഞു, ഇനി ആരും കടം കൊടുക്കാനില്ല ..അല്ലെങ്കിൽ തന്നെ കടം വാങ്ങി എത്ര നാൾ ഒരു സംസ്ഥാനത്തിന് ഇടിച്ചു നിൽക്കാൻ കഴിയും? പക്ഷെ സർക്കാരിന്റെ ധൂർത്തിനു മാത്രം ഒരു കുറവുമില്ല.

ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം എത്ര വാഹനങ്ങൾ വാങ്ങി എന്ന ചോദ്യത്തിന് കൃത്യമായ കണക്കില്ല എന്നായിരുന്നു ഉത്തരം ..സർക്കാർ വാഹനങ്ങൾ ആരെല്ലാം ഉപയോഗിക്കുന്നു? അവ എവിടേക്കെല്ലാം ഓടുന്നു? ... ഒന്നിനും ആർക്കും മറുപടിയില്ല.. 7 സീറ്റുള്ള സർക്കാർ വാഹനം അഞ്ചു സീറ്റും കാലിയാക്കി ഓടുന്നതു തിരുവനന്തപുരത്തെ പതിവുകാഴ്ചയാണ്....ഉന്നതർ തീരുമാനിക്കുന്നു, നടപ്പിലാക്കുന്നു,അത്ര തന്നെ .. അഡ്വക്കറ്റ് ജനറലിനു 16 ലക്ഷം രൂപയുടെ പുതിയ കാർ വാങ്ങണമെന്ന ശുപാർശ കഴിഞ്ഞ ജൂണിൽ എത്തിയപ്പോൾ ധനവകുപ്പ് ഫയലിൽ എഴുതി. ‘‘5 വർഷം പോലും പൂർത്തിയാക്കാത്ത, 86,000 കിലോമീറ്റർ മാത്രം ഓടിയ കാർ മാറ്റി പുതിയതു വാങ്ങണമെന്ന ആവശ്യം അംഗീകരിക്കാൻ കഴിയുന്നതല്ല.’’ ഫയൽ നിയമമന്ത്രിവഴി മുഖ്യമന്ത്രിക്കു മുന്നിലേക്കും മന്ത്രിസഭയിലേക്കുമെത്തി. പുതിയ കാറിന് അനുമതിയുമായി .. അത്രേയുള്ളു...

മന്ത്രിമാർ, ഉദ്യോഗസ്ഥർ, ഗവർണർ എന്നിവർക്കായി ഈ സർക്കാർ എത്ര ഔദ്യോഗിക വാഹനങ്ങൾ വാങ്ങി ? എത്ര രൂപ ചെലവഴിച്ചു? ഇനി ആരെല്ലാം വാഹനം ആവശ്യപ്പെട്ടിട്ടുണ്ട് ? മുഖ്യമന്ത്രിയുടെ വെള്ള ഇന്നോവ ക്രിസ്റ്റ കാറുകളുടെ വാഹനവ്യൂഹത്തിലേക്കു കറുത്ത ക്രിസ്റ്റ കാറുകൾ കയറിവരികയും, പുതിയ ടാറ്റ കാരിയർ വാങ്ങാ‍ൻ തീരുമാനിച്ചതിനു തൊട്ടുപിന്നാലെ തീരുമാനം മാറ്റി കിയ കാർണിവൽ വാങ്ങുകയും ചെയ്ത സാഹചര്യത്തിൽ സ്വാഭാവികമായും ജനങ്ങൾക്കുണ്ടാകുന്ന സംശയം. ഈ സംശയമാണു മുഖ്യമന്ത്രിയോട് അനൂപ് ജേക്കബ് എംഎൽഎ ചോദിച്ചത്. ‘വിവരം ശേഖരിച്ചുവരുന്നു’ എന്നായിരുന്നു ഉത്തരം. ഇതുവരെ കണക്കെടുപ്പ് കഴിഞ്ഞിട്ടില്ല എന്നാണു അറിഞ്ഞത്

അതുപ്പോലെ മുഖ്യ മന്ത്രി 19 വിദേശ യാത്ര നടത്തി ,പക്ഷെ 4 വിദേശ യാത്രകളുടെ കണക്ക് മാത്രമേ ഫയലിൽ ഉള്ളു ... സർക്കാരിന് ചെലവായ തുകയുടെ കണക്ക് അറിയില്ലെങ്കിലും ഈ നാട് മുടിയുന്നതിന്റെ കാരണം എന്തെന്നുള്ളതിനുള്ള ഉത്തരം ഇപ്പോൾ ജനങ്ങൾക്ക് അറിയാം .

പക്ഷെ കുറ്റം പറയരുതല്ലോ സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളവും പെൻഷനും ഇതുവരെ മുടങ്ങിയിട്ടില്ല. എങ്ങനെ ശമ്പളം കൊടുക്കാം എന്ന് മാത്രമാണ് ഇപ്പോൾ സർക്കാരിന്റെ വേവലാതി. കാരണം സർക്കാർ ഉദ്യോഗസ്ഥരെ പിണക്കാൻ സർക്കാർ തയ്യാറല്ല.. ഒരു മാസം കേരളത്തിന് ശമ്പളം കൊടുക്കാന്‍ ഏകദേശം 2500 കോടി രൂപയലധികം വേണമെമെന്നാണ് കണക്ക്.. എന്നാൽ ഇനി കടം കൊടുക്കാൻ കേന്ദ്ര സർക്കാർ തയ്യാറല്ല,ഈ സാഹചര്യത്തിൽ ഈ സർക്കാരും സർക്കാർ ഭരിക്കുന്ന കേരള സംസ്ഥാനവും ഇനി എങ്ങനെ മുന്നോട് പോകും?

കേരളം ഇപ്പോൾ കടക്കെണിയിലാണ് . 1957 ല്‍ കേരളത്തിന്റെ പൊതുകടം 34 കോടി രൂപ മാത്രമായിരുന്നെങ്കില്‍ 2022 ല്‍ അത് 3.3 ലക്ഷം കോടിയായി ഉയര്‍ന്നു കഴിഞ്ഞു.കേരളത്തിന്റെ ഗ്രോസ് ഡൊമസ്റ്റിക് പ്രൊഡക്റ്റിന്റെ അഥവാ ജി എസ് ഡി പിയുടെ 37 ശതമാനത്തോളം കടം വാങ്ങിച്ചിരിക്കുകയാണ്.റവന്യു വരുമാനത്തിന്റെ അറുപത് ശതമാനവും ശമ്പളം പെന്‍ഷന്‍ എന്നിവയക്ക് മാറ്റിവയ്കുന്ന സംസ്ഥാനമാണ് കേരളം. കേന്ദ്ര സര്‍ക്കാരിന്റെ ജി എസ് ടി വിഹിതം, മദ്യം ലോട്ടറി എന്നിവയില്‍ നിന്ന് ലഭിക്കുന്ന വരുമാനം, പെട്രോളിയം സെസ് ഇവയൊക്കെയാണ് കേരളത്തിന്റെ റവന്യു വരുമാനത്തിന്റെ സിംഹഭാഗവും. മറ്റ് റവന്യു വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ നമുക്ക് ഇതുവരെ നമുക്ക് കഴിഞ്ഞിട്ടില്ല

കിഫ്ബി പോലുള്ള സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളുകള്‍ വഴി വികസനപ്രവര്‍ത്തനങ്ങള്‍ക്ക് വിദേശ സാമ്പത്തിക ഏജന്‍സികളില്‍ നിന്ന് നമ്മള്‍ എടുക്കുന്ന കടം പിന്നീട് വലിയ ബാധ്യതയാണ് ഉണ്ടാക്കുക . കേരളത്തിന്റെ വായ്പ പരിധി എന്നത് മുപ്പത്തിമൂവായിരം കോടി രൂപയാണ്. ഇത് കവിഞ്ഞപ്പോള്‍ ആണ് കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവല്പ്‌മെന്റ് ബോര്‍ഡ് എന്ന് പേരില്‍ നിയമസഭയോട് ഒരു ബാധ്യതയുമില്ലാതെ വികസനത്തിന് പണം സമാഹരിക്കാനെന്ന പേരില്‍ ഒരു സെപ്ഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ തുടങ്ങിയത്.

അറുപതിനായിം കോടിരൂപയുടെ ധനസമാഹരണമാണ് കിഫ്ബി വഴി ല്ക്ഷ്യമിട്ടതെങ്കിലും 4700 കോടി രൂപയുടെ വായ്പയെ ഇതുവഴിലഭിച്ചുളളു. അതില്‍ തന്നെ ഏതാണ്ട് 500 കോടി രൂപയുടെ പദ്ധതികളാണ് ഇതുവരെ നടന്നിട്ടുമുള്ളു. കിഫ്ബിയിലൂടെ എടുക്കുന്ന കടം പൊതുകടത്തിന്റെ പട്ടികയില്‍ പെടുത്തണം എന്നുപറഞ്ഞ ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടിനെ എതിര്‍ത്ത് നിയമസഭയില്‍ നിയമം പാസ്സാക്കിയ മന്ത്രിസഭയാണ് ഈ മന്ത്രിസഭയെന്ന് കൂടി നമ്മള്‍ ഓര്‍ക്കണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (4 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (6 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (6 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (6 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (6 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (6 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (6 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (6 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (6 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (7 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (7 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (7 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (9 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (12 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (12 hours ago)

Malayali Vartha Recommends