തിരുവല്ലയിൽ വിദ്യാർത്ഥിനി ഹോസ്റ്റൽ മുറിക്കുള്ളിൽ ആത്മഹത്യക്ക് ശ്രമിച്ചു

തിരുവല്ലയിൽ വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു. ഹോസ്റ്റൽ മുറിക്കുള്ളിൽ വെച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്. മാത്രമല്ല പുഷ്പഗിരി മെഡിസിറ്റിയിൽ ബി.ഫാം രണ്ടാം വർഷ വിദ്യാർത്ഥിനിയും കൊല്ലം സ്വദേശിനിയുമായ 20കാരിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്.
കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെയാണ് സംഭവം നടന്നത്. മുറിക്കുള്ളിലെ ഫാനിൽ ഷാൾ ഉപയോഗിച്ച് തൂങ്ങിയ നിലയിൽ കാണപ്പെടുകയായിരുന്നു. ഇതേതുടർന്ന് കുട്ടിയെ ഉടൻ തന്നെ പുഷ്പഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം ആത്മഹത്യ ശ്രമത്തെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്ന പെൺകുട്ടിയുടെ നില അതീവ ഗുരുതരമാണ്. തുടർന്ന് സംഭവമറിഞ്ഞ തിരുവല്ല പൊലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























