സജി ചെറിയാന് ഊരാക്കുരുക്ക്! വീശിയടിച്ച് ഹൈക്കോടതി! മുഖ്യൻ കൈയൊഴിയുമോ! സജി ചെറിയാനെ സഖാക്കൾ അയോഗ്യനാക്കുമോ? ഭരണഘടനാ വിരുദ്ധ പ്രസംഗം പാർട്ടിക്കുള്ളിൽ കലഹം? സജി ചെറിയാനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി

ഭരണഘടന വിരുദ്ധ പ്രസംഗം നടത്തിയതില്‍ സജി ചെറിയാന്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതിയുടെ വിധി ഇന്നായിരുന്നു. ചീഫ് ജസ്റ്റിസ് അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിധി പറഞ്ഞത്.
എന്നാൽ ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയ സജി ചെറിയാനെ നിയമസഭാംഗത്വത്തില്‍നിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. തുടർന്ന് സജി ചെറിയാനെ അയോഗ്യനാക്കാന്‍ നിയമ വ്യവസ്ഥയില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് എസ് മണികുമാറിന്റെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ചിന്റെ നടപടി.
അതേസമയം മന്ത്രിസ്ഥാനത്ത് നിന്ന് രാജി വെച്ചത് കൊണ്ട് പ്രശ്‌നം തീരില്ലെന്നും ഭരണഘടനയെ അപമാനിച്ച എംഎല്‍എയെ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്നുമായിരുന്നു ഹര്‍ജി. മലപ്പുറം സ്വദേശി ബിജു പി ചെറുമകന്‍, ബിഎസ്പി സംസ്ഥാന പ്രസിഡന്റ് വയലാര്‍ രാജീവന്‍ എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്.
https://www.facebook.com/Malayalivartha
























