മുഖ്യന് വിനയായി ഉഷയും! വാരിക്കോരി മാർക്ക്! പൊട്ടിച്ചിരിച്ച് ഗവർണർ! മുട്ടുമടക്കി സർക്കാർ! കുസാറ്റ് പ്രൊഫസർ നിയമനം, എം.ജി പി.വി.സിയുടെ ഭാര്യയ്ക്ക് വാരിക്കോരി മാർക്ക്; ഭാര്യക്ക് അഭിമുഖത്തിന് നല്‍കിയത് 95 ശതമാനം മാര്‍ക്ക്

കുസാറ്റില്‍ പ്രൊഫസര്‍ നിയമനത്തിനുള്ള അഭിമുഖത്തിന് എംജി സര്‍വകലാശാലാ പ്രോ വൈസ് ചാന്‍സിലറുടെ ഭാര്യക്ക് വാരിക്കോരി മാർക്ക്. 95 ശതമാനം മാര്‍ക്കാണ് നൽകിയിയ്ക്കുന്നത്. മാത്രമല്ല എംജി സര്‍വകലാശാലാ പിവിസി ഡോ.സി.ടി.അരവിന്ദകുമാറിന്റെ ഭാര്യ ഡോ. കെ.ഉഷയ്ക്കാണ് ഇന്റര്‍വ്യൂവിന് 20ല്‍ 19 മാര്‍ക്കും നല്‍കിയത്.
അതേസമയം കുസാറ്റില്‍ എന്‍വയണ്‍മെന്റല്‍ സ്റ്റഡീസ് പ്രൊഫസര്‍ തസ്തികയില്‍ നിയമനം നല്‍കിയെന്ന ആരോപണത്തിനു പിന്നാലെയായിരുന്നു ഒന്നാം റാങ്ക് ലഭിക്കാന്‍ ഇന്റര്‍വ്യൂവില്‍ മാര്‍ക്ക് കൂട്ടി നല്‍കിയെന്ന രേഖകള്‍ പുറത്തുവന്നത്.
ഇതിനു പിന്നാലെ ഭര്‍ത്താവുമായി ചേര്‍ന്നു പ്രസിദ്ധീകരിച്ച എല്ലാ ഗവേഷണ പ്രബന്ധങ്ങളുടെയും മുഴുവന്‍ മാര്‍ക്കും ഉഷയ്ക്ക് നല്‍കിയിട്ടുണ്ട്. എന്നാൽ ഏറ്റവും കൂടുതല്‍ അക്കാദമിക് യോഗ്യതയുള്ള ഡോ.സോണി.സി.ജോര്‍ജിന് 5 മാര്‍ക്കാണ് ഇന്റര്‍വ്യൂ ബോര്‍ഡ് നല്‍കിയത്.
https://www.facebook.com/Malayalivartha
























