മല്ലിക സാരാഭായ് യോഗ്യയാണ്; അവർക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയട്ടെ; കലാമണ്ഡലം ചാൻസലറായി മല്ലികയെ നിയമിച്ച സംസ്ഥാന സർക്കാർ നടപടിയെ സ്വാഗതം ചെയ്ത് ഗവർണർ

കലാമണ്ഡലം ചാൻസലറായി മല്ലിക സാരാഭായിയെ നിയമിച്ചിരിക്കുകയാണ്. ഇപ്പോൾ ഇതാ ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് ഗവർണർ. കലാമണ്ഡലം ചാൻസലറായി മല്ലികയെ നിയമിച്ച സംസ്ഥാന സർക്കാർ നടപടിയെ ഗവർണർ സ്വാഗതം ചെയ്തിരിക്കുകയാണ് . മല്ലിക സാരാഭായ് യോഗ്യയാണ് എന്നാണ് ആദ്ദേഹം പറയുന്നത് . അവർക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയട്ടെയെന്നും ഗവർണർ വ്യക്തമാക്കി.
നിയുക്ത ചാന്‍സലർ മല്ലിക നിർണായകമായ പല പരാമർശങ്ങളും നടത്തിയിരിക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ രാഷ്‌ട്രീയക്കാര്‍ അധികാരത്തിലിരിക്കേണ്ടെന്ന് കലാമണ്ഡലം കൽപിത സർവകലാശാലയുടെ ചാന്‍സലര്‍ മല്ലിക പ്രതികരിച്ചു . ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍ നിന്ന് നീക്കുന്നതാണ് നല്ലത് എന്ന് പറഞ്ഞിരിക്കുകയാണ് മല്ലിക. കലാകാരന്മാരും വിദ്യാഭ്യാസ വിദഗ്ധരും ചാന്‍സലറാകുന്നതാണ് ഗുണമെന്നാണ് മല്ലിക പ്രതികരിച്ചിരിക്കുന്നത് .
കലാമണ്ഡലം ചാൻസലർ സ്ഥാനത്ത് നിന്നു ഗവർണറെ സർക്കാർ മാറ്റിയതിന്റെ പിന്നാലെ മല്ലികയെ നിയമിക്കുകയായിരുന്നു . ഇതുവരെ കലാമണ്ഡലം കൽപിത സർവകലാശാലയുടെ താൽക്കാലിക ചുമതല മന്ത്രി വാസവനായിരുന്നു.
https://www.facebook.com/Malayalivartha
























