പുതുപ്പാടിയിൽ ബൈക്കിടിച്ച് പരിക്കേറ്റ കാൽനടയാത്രക്കാരന് ചികിത്സയിലിരിക്കെ ദാരുണാന്ത്യം

ബൈക്കിടിച്ച് പരിക്കേറ്റ കാൽനടയാത്രക്കാരന് ദാരുണാന്ത്യം. ദേശീയപാത 766 ൽ വെസ്റ്റ് പുതുപ്പാടിയിൽ ഉണ്ടായ അപകടത്തിൽ പുതുപ്പാടി പള്ളിക്കുന്നുമ്മൽ ബൈജു (45) ആണ് മരിച്ചത്.
ബുധനാഴ്ച രാത്രി എട്ടര മണിയോടെ ഈങ്ങാപ്പുഴ ഭാഗത്ത് നിന്നും വന്ന ബൈക്ക് ഇടിച്ച് ഗുരുതരമായപരിക്കേറ്റ ബൈജുവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ
ഇന്ന് പുലർച്ചെയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്ക്കാരം കാരക്കുന്ന് ശ്മശാനത്തില്‍ നടക്കും.പിതാവ്: പരേതനായ രാരപ്പൻ. മാതാവ്: പാറു. ഭാര്യ: ലക്ഷ്മി. മക്കൾ: ഐശ്വര്യ
https://www.facebook.com/Malayalivartha
























