കോഴിക്കോട് ബൈക്കിടിച്ച് പരിക്കേറ്റ കാൽനടയാത്രക്കാരനു ദാരുണാന്ത്യം
കോഴിക്കോട് ബൈക്കിടിച്ച് പരിക്കേറ്റ കാൽനടയാത്രക്കാരനു ദാരുണാന്ത്യം. അപകടത്തെ തുടർന്ന് പുതുപ്പാടി പള്ളിക്കുന്നമ്മൽ ബൈജു (45) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം നടന്നത്.
ഇന്നലെ ദേശീയപാത 766-ൽ വെസ്റ്റ് പുതുപ്പാടിയിൽ വെച്ചായിരുന്നു അപകടം നടന്നത്. ഈങ്ങാപ്പുഴ ഭാഗത്ത് നിന്നും വന്ന ബൈക്ക് ഇടിച്ച് ഗുരുതരമായ പരിക്കേറ്റ ബൈജുവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തെ തുടർന്ന്, ചികിത്സയ്ക്കിടെ ഇന്ന് പുലർച്ചയോടെ മരിക്കുകയായിരുന്നു. പിതാവ്: പരേതനായ രാരപ്പൻ. മാതാവ്: പാറു. ഭാര്യ: ലക്ഷ്മി. മക്കൾ: ഐശ്വര്യ, അഭിഷേക്. സംസ്കാരം നടന്നു.
https://www.facebook.com/Malayalivartha