നരഹത്യ അടക്കം നിരവധി കേസുകളിൽ പ്രതി : യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു; ‘ഓപറേഷൻ ക്ലീൻ കാസർഗോഡ്’ പദ്ധതിയുടെ ഭാഗമായാണ് യുവാവിനെ ജയിലിലയച്ചത്
ഒട്ടനവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. നിലവിൽ ഹൊസ്ദുർഗ്ഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് ആശികിനെ (26) തിരെയാണ് പൊലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്. അറസ്റ്റ് ചെയ്ത ഇയാളെ കണ്ണൂർ സെൻട്രൽ ജയിലിൽ അടച്ചു.
അതേസമയം വിവിധ പൊലീസ് സ്റ്റേഷനുകളിൽ മോഷണം, പിടിച്ചുപറി, മയക്കുമരുന്ന് കടത്ത്, നരഹത്യ അടക്കം 11 കേസുകളിൽ പ്രതിയാണ് ആശിക്കെന്ന് പൊലീസ് പറഞ്ഞു. ഇതേതുടർന്ന് കാഞ്ഞങ്ങാട് ഡിവൈ.എസ്.പി പി ബാലകൃഷ്ണൻ നായരുടെയും ഹോസ്ദുർഗ് ഇൻസ്പെക്ടർ കെ.പി ഷൈനിന്റെയും നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് യുവാവിനെ പിടികൂടുകയായിരുന്നു.
മാത്രമല്ല ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള ‘ഓപറേഷൻ ക്ലീൻ കാസർഗോഡ്’ പദ്ധതിയുടെ ഭാഗമായാണ് യുവാവിനെ ജയിലിലയച്ചത്. പൊലീസ് സംഘത്തിൽ അബൂബക്കർ കല്ലായി, നികേഷ്, ജിനേഷ് എന്നിവരുമുണ്ടായിരുന്നു.
https://www.facebook.com/Malayalivartha