മുത്തശ്ശി മാത്രമുള്ള സമയത്ത് ആറര വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; കുട്ടി ബഹളം വച്ചപ്പോൾ മുത്തശ്ശി എത്തി പ്രതിയെ തല്ലി ; 55 കാരന് ആറ് വര്‍ഷം തടവും പിഴയും;

തിരുവനന്തപരത്ത് വീട് വൃത്തിയാക്കാനെത്തി ആറര വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ 55 കാരന് ആറു വര്‍ഷം കഠിനതടവും 30,000 രൂപ പിഴയും. വീട്ടില്‍ മുത്തശ്ശി മാത്രം ഉണ്ടായിരുന്ന സമയത്തായിരുന്നു ഇയാള്‍ അതിക്രമം കാണിച്ചത്.കാഞ്ഞിരംകുളം ലൂര്‍ദ്പുരം ചാണിവിള വീട്ടില്‍ കാര്‍ലോസിനെയാണ് (55) തിരുവനന്തപുരം അതിവേഗ സ്പെഷല്‍ കോടതി ജഡ്ജി ആജ് സുദര്‍ശന്‍ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒന്നര വര്‍ഷം അധികശിക്ഷ പ്രതി അനുഭവിക്കണം.
2021 ആഗസ്റ്റ് 30ന് രാവിലെ ഒമ്പതോടെയാണ് കേസിനാസ്പദമായ സംഭവം. വീട് വൃത്തിയാക്കാനെത്തിയ പ്രതി പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോൾ കുട്ടി ബഹളം വെച്ചു. ഇത് കേട്ട് ഓടി വന്ന മുത്തശ്ശി പ്രതിയെ മര്‍ദിക്കുകയും പിന്നീട് കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്യുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍.എസ്. വിജയ് മോഹന്‍, അഡ്വ.എം. മുബീന എന്നിവര്‍ ഹാജരായി. കാഞ്ഞിരംകുളം എസ്.ഐ ഇ.എം. സജീറാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.
https://www.facebook.com/Malayalivartha
























