ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗി തൂങ്ങി മരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ച് പോലീസ്

ആലപ്പുഴയിൽ രോഗിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ മെഡിക്കൽ കോളജിലാണ് സംഭവം. ആലപ്പുഴ വള്ളികുന്നം സ്വദേശി ശിവരാജൻ (60) ആണ് മരിച്ചത്. ആശുപത്രിയ്ക്കുള്ളിലാണ് ശിവരാജൻ തൂങ്ങി മരിച്ചത്.
അതേസമയം ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ആശുപത്രിയിലെ ശുചിമുറിയിലാണ് തൂങ്ങി മരിച്ച നിലയിൽ ശിവരാജന്‍റെ മൃതദേഹം കണ്ടെത്തിയത്.
എന്നാൽ ശിവരാജനെ പ്രവേശിപ്പിച്ച വാർഡിൽ മറ്റ് മൂന്ന് രോഗികൾ കൂടി ഉണ്ടായിരുന്നു. എങ്കിലും സംഭവം നടന്നപ്പോൾ മറ്റാരും വാർഡിൽ ഉണ്ടായിരുന്നില്ല. നിലവിൽ ശിവരാജന്റെ മരണകാരണം അറിവായിട്ടില്ല. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























