കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ (സിയാല്‍) രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് ജെറ്റ് ടെര്‍മിനല്‍ നാളെ വൈകുന്നേരം അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും

കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ (സിയാല്‍) രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് ജെറ്റ് ടെര്‍മിനല്‍ നാളെ വൈകുന്നേരം അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും.
രാജ്യത്തെ ആദ്യ ചാര്‍ട്ടര്‍ ഗേറ്റ്വേ എന്ന ആശയമാണ് ടെര്‍മിനലിലൂടെ സിയാല്‍ സാക്ഷാത്ക്കരിക്കുന്നത്. ഇതോടെ സ്വകാര്യ ജെറ്റ് ടെര്‍മിനലുള്ള രാജ്യത്തെ അഞ്ച് വിമാനത്താവളങ്ങളിലൊന്നായി സിയാല്‍ മാറും.ചടങ്ങില്‍ മന്ത്രി പി. രാജീവ് അദ്ധ്യക്ഷത വഹിക്കും. മന്ത്രി കെ. രാജന്‍, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ എന്നിവര്‍ വിശിഷ്ടാതിഥികളാകും.
ബിസിനസ് ജെറ്റ് സര്‍വീസുകള്‍, വിനോദസഞ്ചാരം, ബിസിനസ് സമ്മേളനങ്ങള്‍ എന്നിവയെ സമന്വയിപ്പിക്കാനുള്ള വേദിയായി ഈ ചാര്‍ട്ടര്‍ ഗേറ്റ്വേ പ്രവര്‍ത്തിക്കും.40,000 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ ടെര്‍മിനല്‍ പൂര്‍ത്തിയായി കഴിഞ്ഞു.
സ്വകാര്യ കാര്‍ പാര്‍ക്കിംഗ്, ഡ്രൈവ് ഇന്‍ പോര്‍ച്ച്, വിശാലമായ ലോബി, ആനന്ദപ്രദമായ അഞ്ച് ലോഞ്ചുകള്‍, ബിസിനസ് സെന്റര്‍, ചെക്ക് ഇന്‍, ഇമിഗ്രേഷന്‍, കസ്റ്റംസ്, ഹെല്‍ത്ത്, സെക്യൂരിറ്റി സംവിധാനങ്ങള്‍, ഡ്യൂട്ടി ഫ്രീ ഷോപ്പ്, ഫോറിന്‍ എക്സ്ചേഞ്ച് കൗണ്ടര്‍, അത്യാധുനിക വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനം എന്നിവ ടെര്‍മിനലില്‍ സജ്ജമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























