പാരിപ്പളളിയില്‍ സെല്‍ഫിയെടുക്കുന്നതിനിടെ പ്രതിശ്രുത വധു കാല് വഴുതി ക്വാറിയിലേക്ക്... കൂടെച്ചാടി പ്രതിശ്രുത വരന്, സംഭവമിങ്ങനെ...
പാരിപ്പളളിയില്‍ സെല്‍ഫിയെടുക്കുന്നതിനിടെ പ്രതിശ്രുത വധു കാല് വഴുതി ക്വാറിയിലേക്ക്... കൂടെച്ചാടി പ്രതിശ്രുത വരന്, സംഭവമിങ്ങനെ...സെല്‍ഫിയെടുക്കുന്നതിനിടെ പ്രതിശ്രുത വധുവിനും വരനും പാറക്വാറിയില്‍ വീണു പരുക്കേറ്റു.
പരവൂര്‍ കൂനയില്‍ അശ്വതികൃഷ്ണയില്‍ വിനു കൃഷ്ണന്, കല്ലുവാതുക്കല്‍ ശ്രീരാമപുരം അറപ്പുരവീട്ടില്‍ സാന്ദ്ര എസ്.കുമാര്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. പാരിപ്പള്ളി വേളമാനൂര്‍ കാട്ടുപുറം പാറക്വാറിയിലെ കുളത്തില്‍ വ്യാഴാഴ്ച 11-നായിരുന്നു അപകടം നടന്നത്.
സെല്‍ഫിയെടുക്കുന്നതിനിടെ സാന്ദ്ര കാല് വഴുതി ക്വാറിയിലേക്ക് വീണു. വെള്ളിയാഴ്ചയാണ് ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരുന്നത്. ഇരുവരും ദര്‍ശനത്തിനായി വിവിധ ക്ഷേത്രങ്ങളില്‍ പോയിരുന്നു. തുടര്‍ന്നാണ് വേളമാനൂര്‍ കാട്ടുപുറത്തെത്തിയത്. പാറ പൊട്ടിച്ച് 120-ലധികം അടി താഴ്ചയുള്ളതാണ് ക്വാറി.
സാന്ദ്ര വീണതിനെത്തുടര്‍ന്ന് രക്ഷിക്കാനായി വിനു കൃഷ്ണന് കൂടെച്ചാടി. വെള്ളത്തില്‍ മുങ്ങിത്താഴ്ന്ന സാന്ദ്രയെ വിനു കൃഷ്ണന് രക്ഷിച്ച് പാറയില്‍ പിടിച്ചുനിര്‍ത്തി. സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ ടാപ്പിങ്ങിനെത്തിയ യുവാവ് സംഭവം കണ്ട് പ്രദേശവാസികളെയും പോലീസിനെയും അറിയിച്ചു.
ഉടന്‍ തന്നെ പാരിപ്പള്ളി പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്കി. തുടര്‍ന്ന് പ്രദേശവാസികളായ രണ്ടുയുവാക്കളുടെ നേതൃത്വത്തില്‍ കുളത്തിലിറങ്ങി ചങ്ങാടത്തില്‍ ഇരുവരെയും രക്ഷിച്ച് കരയ്ക്കെത്തിച്ചു.
https://www.facebook.com/Malayalivartha