അമ്മയ്ക്കൊപ്പം ആശുപത്രിയിൽ എത്തിയ മൂന്ന് വയസുകാരന്റെ മാല മോഷ്ടിച്ചു; പ്രതി അറസ്റ്റിൽ; സംഭവം കൊല്ലത്ത്
കൊല്ലത്ത് ആശുപത്രിയിൽ വെച്ച് മൂന്ന് വയസുകാരന്റെ മാല മോഷ്ടിച്ച പ്രതി അറസ്റ്റിൽ. മൂന്ന് വയസുകാരന്റെ കഴുത്തിൽ കിടന്ന സ്വർണ മാല കവർന്ന കുന്നംകുളം, പഴുതന, മാങ്കേടത്ത് ഷബീർ(34) ആണ് പൊലീസ് പിടിയിലായത്.
ഇന്നലെ ഓച്ചിറയിലുള്ള സ്വകാര്യ ആശുപത്രിയിൽ ആണ് സംഭവം നടന്നത്. എത്തിയ പന, നടുവത്തുചേരി ബയ്ദുൽ ഹമ്ദൽ വീട്ടിൽ ഷമീർ-സജിനി ദമ്പതികളുടെ മൂന്ന് വയസുള്ള മകന്റെ കഴുത്തിൽ കിടന്ന ഒരു പവൻ തൂക്കം വരുന്ന സ്വർണ മാലയാണ് പ്രതി മോഷ്ടിച്ചത്.
കഴിഞ്ഞ ദിവസം മാതാവ് സജിനിക്കൊപ്പം ആശുപത്രിയിൽ എത്തിയതാണ് മൂന്ന് വയസുകാരൻ. പിന്നാലെ സജിനി ഡോക്ടറെ കാണാൻ കാത്ത് നിന്ന സമയം തന്ത്രപൂർവം പ്രതി കുട്ടിയുടെ കഴുത്തിൽ കിടന്ന മാല മോഷ്ടിച്ചെടുത്ത് സ്ഥലം വിടുകയായിരുന്നു. പിന്നാലെ വീട്ടിൽ എത്തി മാല പരിശോധിച്ചപ്പോൾ കാണാതിരുന്നതിനെ തുടർന്ന് കുട്ടിയോട് വിവരങ്ങൾ ചോദിച്ച് മനസിലാക്കുകയായിരുന്നു.
പിന്നാലെ ആശുപത്രിയിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തപ്പോഴാണ് പ്രതിയെ തിരിച്ചറിയാനായത്. ഇതേതുടർന്ന് ഓച്ചിറ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കേസിൽ പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha