ശബരിമലയില്‍ സന്നിധാനത്ത് ദര്‍ശനത്തിനായി നില്ക്കവേ ഭക്തന് കുഴഞ്ഞ് വീണു..... ഉടന്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയെങ്കിലും ജീവന് രക്ഷിക്കാനായില്ല
ശബരിമലയില്‍ സന്നിധാനത്ത് ദര്‍ശനത്തിനായി നില്ക്കവേ ഭക്തന് കുഴഞ്ഞ് വീണു..... ഉടന്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയെങ്കിലും ജീവന് രക്ഷിക്കാനായില്ല
ശബരിമല സന്നിധാനത്ത് ഭക്തന് കുഴഞ്ഞ് വീണ് മരിച്ചു. അടൂര്‍ സ്വദേശി ഉണ്ണികൃഷ്ണന്(78) ആണ് മരിച്ചത്. സന്നിധാനം ക്യൂ കോംപ്ലക്സില്‍ ദര്‍ശനത്തിനായി കാത്ത് നില്ക്കുന്ന വേളയില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഉണ്ണികൃഷ്ണന് തളര്‍ന്ന് വീഴുകയായിരുന്നു.
സന്നിധാനം ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കിയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
അതേസമയം ക്രിസ്മസ് അവധി കൂടി അടുക്കുന്നതോടെ ശബരിമലയില്‍ തീര്‍ത്ഥാടകരുടെ തിരക്ക് വര്‍ദ്ധിച്ചു വരുന്നു .വാരാന്ത്യ ദിനങ്ങളിലേക്ക് കടക്കുമ്പോള്‍ തിരക്ക് കൂടാനാണ് സാധ്യത.ഇത് കണക്കിലെടുത്ത് പൊലീസ് സുരക്ഷയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഡിസംബര്‍ പന്ത്രണ്ടാം തീയതി ദര്‍ശനത്തിനായി ഒരു ലക്ഷത്തിലേറെ പേരാണ് ബുക്ക് ചെയ്തിരിക്കുന്നത്.
ക്രിസ്മസ് അവധി കൂടി വരുന്നതിനാല്‍ വരും ദിവസങ്ങളില്‍ തിരക്ക് കൂടാന്‍ സാധ്യതയുണ്ടെന്നാണ് കരുതുന്നത്. ഈ വര്‍ഷത്തെ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് നിര്‍ബന്ധമാക്കിയിരുന്നു.മുന്‍കൂട്ടി ബുക്ക് ചെയ്യാത്തവര്‍ക്ക് ഇടത്താവളങ്ങളില്‍ ഇതിനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha