മദ്യപിച്ച് ബഹളം; ഡ്യൂട്ടിക്കിടെ പൊലീസിന് നേരേ കൈയ്യേറ്റ ശ്രമം നടത്തിയ പ്രതി പിടിയിൽ
എടത്വായിൽ ഡ്യൂട്ടിക്കിടെ പൊലീസിന് നേരേ കൈയ്യേറ്റ ശ്രമം. പോലീസിനെ കൈകാര്യം ചെയ്യാൻ ശ്രമിച്ച പ്രതിയെ പിടികൂടി. സംഭവത്തിൽ തലവടി പഞ്ചായത്ത് 15 -ാം വാർഡിൽ പടിഞ്ഞാറേ പറമ്പിൽ സതീഷ് കുഞ്ഞാണ് (35) പിടിയിലായത്.
അതേസമയം ചക്കുളത്തുകാവ് ജംങ്ഷന് മുൻപിൽ വെച്ചാണ് സംഭവം നടന്നത്. മദ്യപിച്ചെത്തിയ സതീഷ് റോഡിൽ വാഹനം കുറുകെയിട്ട് ഗതാഗത തടസ്സം സൃഷ്ടിക്കുകയായിരുന്നു. തുടർന്ന് സംഭവം പൊലീസ് ചോദ്യം ചെയ്തിരുന്നു.
എന്നാൽ ഇതിന് പിന്നാലെയാണ് ഇയാള്‍ പൊലീസിനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത്. പിന്നാലെ പൊലീസ് കസ്റ്റഡിയിലായ സതീഷിനെ കോടതി റിമാന്റ് ചെയ്തു.
https://www.facebook.com/Malayalivartha